ദേശീയപാതാ ജോലിക്കിടെ ആവര്‍ത്തിക്കപ്പെടുന്ന അപകടങ്ങള്‍
കേരളത്തിലെ പല ഭാഗങ്ങളിലും ദേശീയപാതാജോലിക്കിടെ ആവര്‍ത്തിക്കപ്പെടുന്ന അപകടങ്ങള്‍ കടുത്ത ആശങ്കയ്ക്ക് ഇടവരുത്തുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ നടന്ന അപകടങ്ങളെ അതീവ ഗൗരവത്തോടെ തന്നെ വിലയിരുത്തുക മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും സുരക്ഷാനടപടികളും സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ദേശീയപാതയില്‍ തലശേരി-മാഹി ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി വൈദ്യുതതൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. തൂണിന്റെ പണി നടക്കുന്നതിനിടെ മറിഞ്ഞുവീണ് അസം സ്വദേശികളായ രണ്ട് പേര്‍ക്കും കടമ്പൂര്‍ സ്വദേശിയായ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. തൂണിനടിയില്‍പെട്ടതിനാല്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ കണ്ണൂരിലെ […]

കേരളത്തിലെ പല ഭാഗങ്ങളിലും ദേശീയപാതാജോലിക്കിടെ ആവര്‍ത്തിക്കപ്പെടുന്ന അപകടങ്ങള്‍ കടുത്ത ആശങ്കയ്ക്ക് ഇടവരുത്തുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ നടന്ന അപകടങ്ങളെ അതീവ ഗൗരവത്തോടെ തന്നെ വിലയിരുത്തുക മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും സുരക്ഷാനടപടികളും സ്വീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. ദേശീയപാതയില്‍ തലശേരി-മാഹി ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി വൈദ്യുതതൂണുകള്‍ മാറ്റിസ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. തൂണിന്റെ പണി നടക്കുന്നതിനിടെ മറിഞ്ഞുവീണ് അസം സ്വദേശികളായ രണ്ട് പേര്‍ക്കും കടമ്പൂര്‍ സ്വദേശിയായ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. തൂണിനടിയില്‍പെട്ടതിനാല്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ കണ്ണൂരിലെ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്. ബൈപ്പാസ് പണി ഏറ്റെടുത്ത് നടത്തുന്ന ഇ.കെ.കെ ഗ്രൂപ്പ് കരാര്‍ കമ്പനി വൈദ്യുത ലൈനിന്റെ പ്രവൃത്തി നടത്തുന്നതിന് മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്‍കിയിരുന്നു. ഇതിലെ മൂന്ന് ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. ബൈപ്പാസ് സര്‍വീസ് റോഡിനോട് ചെര്‍ന്നുള്ള ഓവുചാലിന് സമീപം പുതുതായി മണ്ണിട്ട് നികത്തിയ ഭൂമിയില്‍ കുഴിച്ചിട്ട ഇരട്ട വൈദ്യുതി തൂണാണ് മറിഞ്ഞുവീണത്. ഇളകിയ മണ്ണായതിനാല്‍ തൂണുകള്‍ ഉറച്ചിരുന്നില്ല. ബന്ധപ്പെട്ടവരുടെ ഭാഗത്തുന്നുണ്ടായ കെടുകാര്യസ്ഥത തന്നെയാണ് ഇങ്ങനെയൊരു അപകടത്തിന് വഴിയൊരുക്കിയത്. മണ്ണില്‍ വേണ്ടത്ര ഉറക്കാത്ത തൂണുകള്‍ വീഴാതെ നിര്‍ത്താനുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. തൂണുകള്‍ വീഴാതിരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ കെട്ടിയ കയറുകളില്‍ ചിലത് അഴിച്ചപ്പോള്‍ അപകടം സംഭവിക്കുകയും ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് പലയിടങ്ങളിലും ദേശീയപാതയുടെ ജോലികള്‍ നടക്കുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്. സമാനമായ അപകടമാണ് ഇതേ ദിവസം കാസര്‍കോട് ജില്ലയിലെ നുള്ളിപ്പാടിയിലും നടന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തെ പള്ളിമിനാരം പൊളിക്കാനുള്ള ശ്രമത്തിനിടെ വൈദ്യുതി തൂണുകള്‍ നിലംപൊത്തുകയായിരുന്നു. സ്വകാര്യ ഏജന്‍സിയാണ് യന്ത്രസഹായത്തോടെ മിനാരം നീക്കാനെത്തിയത്. താഴ്ഭാഗത്തെ കോണ്‍ക്രീറ്റ് ഇളക്കുന്നതിനിടെ വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്തേക്ക് മിനാരം മറിഞ്ഞുവീഴുകയും വീഴ്ചക്കിടയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതിലൈനിന് മുകളില്‍ പതിച്ചതോടെ വലിയ ശബ്ദത്തോടെ മിനാരം നിലംപൊത്തുകയും ചെയ്തു. പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ നുള്ളിപ്പാടി വരെയുള്ള 14 ഇരുമ്പ് തൂണുകളും റോഡിലേക്ക് വളയുകയാണുണ്ടായത്. നാല് കോണ്‍ക്രീറ്റ് തൂണുകള്‍ തകരുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലാണ് ദുരന്തം വഴിമാറിയത്. ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്ക് പറ്റിയില്ല. ഈയിടെയാണ് പെരിയയില്‍ അടിപ്പാത നിര്‍മാണത്തിനിടെ അപകടമുണ്ടായത്. അടിപ്പാതയുടെ മുകള്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ചെറിയ ആശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്താന്‍ കാരണമാകും. അതുകൊണ്ട് ദേശീയപാത നിര്‍മാണജോലിക്കിടയില്‍ മുന്‍കരുതലും ജാഗ്രതയുംഅത്യാവശ്യമാണ്. കരാര്‍ കമ്പനികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഇല്ലെങ്കില്‍ തൊഴിലാളികളുടെ ജീവന്‍ മാത്രമല്ല ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവരുടെ ജീവനും അപകടത്തിലാകും. അതിന് ഇടവരുത്തരുത്.