നിക്ഷേപ തട്ടിപ്പുകാര്‍ക്കെതിരായ നിയമം കര്‍ശനമാക്കണം
കേരളത്തില്‍ നിക്ഷേപതട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ആകര്‍ഷകമായ പേരുകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടിപ്പുസ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചുകൊണ്ട് വഞ്ചിതരാകുന്ന ആളുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. നിക്ഷേപിക്കുന്ന തുകക്ക് ഇരട്ടിലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ആദ്യം വിശ്വാസ്യയോഗ്യമായ വിധത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ പിന്നീട് കോടികള്‍ സ്വരൂപിച്ച ശേഷം മുങ്ങുന്നകാഴ്ചയാണ് കാണുന്നത്. തങ്ങളുടെ കൈവശമുള്ള സകല സമ്പാദ്യങ്ങളും ഇരട്ടിലാഭം പ്രതീക്ഷിച്ച് തട്ടിപ്പുകമ്പനികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപിച്ച തുകയുമില്ല ലാഭവുമില്ല എന്ന ദയനീയമായ അവസ്ഥയെ നേരിടേണ്ടിവരുന്നു.ബാങ്കുകളില്‍ […]
കേരളത്തില്‍ നിക്ഷേപതട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ആകര്‍ഷകമായ പേരുകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടിപ്പുസ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചുകൊണ്ട് വഞ്ചിതരാകുന്ന ആളുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. നിക്ഷേപിക്കുന്ന തുകക്ക് ഇരട്ടിലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ആദ്യം വിശ്വാസ്യയോഗ്യമായ വിധത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ പിന്നീട് കോടികള്‍ സ്വരൂപിച്ച ശേഷം മുങ്ങുന്നകാഴ്ചയാണ് കാണുന്നത്. തങ്ങളുടെ കൈവശമുള്ള സകല സമ്പാദ്യങ്ങളും ഇരട്ടിലാഭം പ്രതീക്ഷിച്ച് തട്ടിപ്പുകമ്പനികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപിച്ച തുകയുമില്ല ലാഭവുമില്ല എന്ന ദയനീയമായ അവസ്ഥയെ നേരിടേണ്ടിവരുന്നു.ബാങ്കുകളില്‍ […]
കേരളത്തില്‍ നിക്ഷേപതട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ആകര്‍ഷകമായ പേരുകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടിപ്പുസ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചുകൊണ്ട് വഞ്ചിതരാകുന്ന ആളുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. നിക്ഷേപിക്കുന്ന തുകക്ക് ഇരട്ടിലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ആദ്യം വിശ്വാസ്യയോഗ്യമായ വിധത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ പിന്നീട് കോടികള്‍ സ്വരൂപിച്ച ശേഷം മുങ്ങുന്നകാഴ്ചയാണ് കാണുന്നത്. തങ്ങളുടെ കൈവശമുള്ള സകല സമ്പാദ്യങ്ങളും ഇരട്ടിലാഭം പ്രതീക്ഷിച്ച് തട്ടിപ്പുകമ്പനികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപിച്ച തുകയുമില്ല ലാഭവുമില്ല എന്ന ദയനീയമായ അവസ്ഥയെ നേരിടേണ്ടിവരുന്നു.ബാങ്കുകളില്‍ നിന്നും സഹകരണസ്ഥാപനങ്ങളില്‍ നിന്നുമൊക്കെ വായ്പയെടുത്ത് ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ അനധികൃത സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നവരുണ്ട്. ലക്ഷങ്ങളും കോടികളും നിക്ഷേപിച്ച് ഒടുവില്‍ പണം ലഭിക്കാതെയാകുമ്പോള്‍ പൊലീസില്‍ പരാതി നല്‍കിയാലും തട്ടിപ്പിനിരകളാകുന്ന പലര്‍ക്കും നഷ്ടമായ തുക തിരിച്ചുകിട്ടാറില്ല. വന്‍ നിക്ഷേപ തട്ടിപ്പുകേസുകളില്‍ പോലും നിസാരമായ വഞ്ചനാകുറ്റമാണ് പൊലീസ് ചുമത്താറുള്ളത്. ഈ പഴുത് ഉപയോഗിച്ച് കടുത്ത ശിക്ഷയൊന്നും കിട്ടാതെ തട്ടിപ്പുകാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ കുറച്ചുകാലം ജയിലില്‍ കിടക്കേണ്ടിവരും. അല്ലെങ്കില്‍ വര്‍ഷങ്ങളോളം പഴക്കം ചെന്ന കേസായി മാറി ഒടുവില്‍ തള്ളപ്പെട്ടുവെന്നും വരാം. സാമ്പത്തിക കുറ്റകൃത്യക്കേസുകളെ നമ്മുടെ സമൂഹവും നിയമത്തോടെയും വേണ്ടത്ര ഗൗരവമായി കാണാറില്ലെന്നതാണ് വാസ്തവം. ലക്ഷങ്ങളും കോടികളുമൊക്കെ നിക്ഷേപിച്ചവര്‍ക്ക് ഇതെല്ലാം നഷ്ടമായാല്‍ പോലും സമൂഹം നിക്ഷേപകരെ സഹതാപത്തോടെയല്ല കാണാറുള്ളത്. നിക്ഷേപതട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ തല വെച്ചുകൊടുക്കുന്നത് പണത്തോടുള്ള അത്യാര്‍ത്തി മൂലമാണെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്. ഈ മനോഭാവം തട്ടിപ്പുകാര്‍ക്ക് അനുകൂലമായ സാമൂഹ്യപരിസരം ഒരുക്കി നല്‍കുന്നുണ്ട്. ഈ നിലയ്ക്ക് തന്നെയാണ് ഇത്തരം കേസുകളെ നിയമവും കാണുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന അവകാശവാദത്തോടെയാണ് പല തട്ടിപ്പ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ ഉന്നതരായ ആളുകളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് കൂടുതല്‍ വിശ്വാസ്യത വരുത്തുകയും ചെയ്യുന്നു. നിക്ഷേപതട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വൈകിയാണെങ്കിലും നിയമം കര്‍ശനമാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്. അനധികൃത നിക്ഷേപതട്ടിപ്പുകാരുടെ സ്വത്ത് മരവിപ്പിക്കാനും കണ്ടുകെട്ടാനും ജപ്തി ചെയ്യാനും പൊലീസിന് അധികാരം നല്‍കുന്ന ബഡ്സ് നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം 21ന് ഡി.ജി.പിയുടെ സാന്നിധ്യത്തില്‍ ചേരുമെന്നാണ് വിവരം. വന്‍ നിക്ഷേപതട്ടിപ്പുകേസുകളില്‍ പോലും തട്ടിപ്പുകാരുമായി പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ബഡ്സ് നിയമം നടപ്പാക്കുന്നത്.
ഓരോ ജില്ലയിലും ഈ നിയമപ്രകാരം എത്ര തട്ടിപ്പുകേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന പട്ടിക 15നകം നല്‍കാന്‍ എസ്.പിമാരോടും കമ്മീഷണര്‍മാരോടും ഡി.ജി.പി അനില്‍കാന്ത് ആവശ്യപ്പെട്ടിരിക്കുകയാണ്. ബഡ്സ് നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ല. അനധികൃത നിക്ഷേപങ്ങള്‍ക്ക് പ്രലോഭിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെയാണ് തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഇത്തരം നിക്ഷേപങ്ങള്‍ സ്വീകരിച്ചാല്‍ ഏഴുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ലഭിക്കുക. പണം തിരികെ നല്‍കിയില്ലെങ്കില്‍ 10 വര്‍ഷം വരെ നീളുന്ന തടവ് ലഭിക്കും. വീണ്ടും തട്ടിപ്പ് ആവര്‍ത്തിച്ചാല്‍ 50 കോടി രൂപ വരെ പിഴ വിധിക്കും. പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ ഈ നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള ആര്‍ജവം ഇവിടത്തെ നിയമസംവിധാനങ്ങള്‍ക്കുണ്ടാകണം.