പൊതുനിരത്തുകളിലെ കേബിളുകള്‍ മരണം വിതയ്ക്കുമ്പോള്‍
കേരളത്തില്‍ പൊതുനിരത്തുകളിലെ കേബിളുകള്‍ കാരണം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയാണ്. റോഡുകളില്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം പെരുകുന്നതുമൂലമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേബിളുകള്‍ മൂലമുള്ള അത്യാഹിതങ്ങളും പതിവായിരിക്കുന്നത്. ഇത്തരം അപകടമരണങ്ങളെ അധികാരികളും പൊതുസമൂഹവും ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് വാസ്തവം. കായംകുളത്ത് റോഡരികിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്ത്രീ മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ഉഷ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. കൊച്ചി നഗരത്തില്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി യാത്രക്കാരന്‍ മരണപ്പെട്ടത് […]
കേരളത്തില്‍ പൊതുനിരത്തുകളിലെ കേബിളുകള്‍ കാരണം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയാണ്. റോഡുകളില്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം പെരുകുന്നതുമൂലമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേബിളുകള്‍ മൂലമുള്ള അത്യാഹിതങ്ങളും പതിവായിരിക്കുന്നത്. ഇത്തരം അപകടമരണങ്ങളെ അധികാരികളും പൊതുസമൂഹവും ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് വാസ്തവം. കായംകുളത്ത് റോഡരികിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്ത്രീ മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ഉഷ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. കൊച്ചി നഗരത്തില്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി യാത്രക്കാരന്‍ മരണപ്പെട്ടത് […]
കേരളത്തില്‍ പൊതുനിരത്തുകളിലെ കേബിളുകള്‍ കാരണം അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയാണ്. റോഡുകളില്‍ വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം പെരുകുന്നതുമൂലമുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കേബിളുകള്‍ മൂലമുള്ള അത്യാഹിതങ്ങളും പതിവായിരിക്കുന്നത്. ഇത്തരം അപകടമരണങ്ങളെ അധികാരികളും പൊതുസമൂഹവും ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് വാസ്തവം. കായംകുളത്ത് റോഡരികിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്ത്രീ മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ വൈദ്യുതി പോസ്റ്റിലെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ഉഷ എന്ന സ്ത്രീയാണ് മരണപ്പെട്ടത്. കൊച്ചി നഗരത്തില്‍ കഴുത്തില്‍ കേബിള്‍ കുരുങ്ങി യാത്രക്കാരന്‍ മരണപ്പെട്ടത് മാസങ്ങള്‍ക്ക് മുമ്പാണ്. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ഈ പൊതുനിരത്തുകളിലെ കേബിളുകള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ നിര്‍ത്തിവെക്കുകയാണുണ്ടായത്.
തിരുവനന്തപുരം പൂജപ്പുരയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും കേബിളുകള്‍ കഴുത്തിലും കാലുകളിലും കുരുങ്ങി പല യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്. കേബിളുകള്‍ കാരണം മരണപ്പെടുന്നതിനും പരിക്കേല്‍ക്കുന്നതിനും ആരാണ് ഉത്തരവാദികള്‍ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. പൊതുമരാമത്ത് വകുപ്പ് ഈ വിഷയത്തില്‍ കൈമലര്‍ത്തുകയാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. അതോറിറ്റിയാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിക്കേണ്ടത്. എന്നാല്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും അലംഭാവവും കാരണം കേബിള്‍ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. വൈദ്യുതി പോസ്റ്റില്‍ ഇടുന്ന കേബിള്‍ ആരുടെയെങ്കിലും മരണത്തിന് കാരണമായാല്‍ അതിന്റെ ഉത്തരവാദിത്വം കെ.എസ്.ഇ.ബിക്കാണ്. വൈദ്യുതി പോസ്റ്റിലൂടെ കേബിളിടാന്‍ ആര്‍ക്കൊക്കെ അനുമതി നല്‍കിയിട്ടുണ്ടെന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബിയുടെ കൈവശം കൃത്യമായ കണക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗം കഴിഞ്ഞ കേബിളുകള്‍ പോലും മാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. അലക്ഷ്യമായി കിടക്കുന്ന ഇത്തരം കേബിളുകളും വലിയ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. കേബിള്‍ കാല്‍കുടുങ്ങി റോഡില്‍ വീഴുന്നവര്‍ വാഹനങ്ങളിടിച്ച് മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. റോഡില്‍ ഏതുവിധത്തില്‍ എവിടെയൊക്കെ കേബിള്‍ വലിക്കണമെന്നതുസംബന്ധിച്ചും എത്ര ഉയരം വേണമെന്നതിനെ കുറിച്ചും കൃത്യമായ നയം പൊതുമരാമത്ത് വകുപ്പിന്റെ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
റോഡില്‍ സുരക്ഷാപ്രശ്നമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാനുള്ള അധികാരം അതോറിറ്റി വിനിയോഗിക്കുന്നില്ല. മുന്നറിയിപ്പ് ബോര്‍ഡില്ലാതെ റോഡില്‍ കുഴിയെടുക്കുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി നടപടിക്ക് നിര്‍ദേശിക്കാനുള്ള അധികാരവും പ്രയോജനപ്പെടുത്തുന്നില്ല. റോഡ് സുരക്ഷാ സെസ് പിരിക്കുക എന്ന ജോലി മാത്രമാണ് അതോറിറ്റി നിര്‍വഹിക്കുന്നത്. ഇക്കാര്യത്തില്‍ വൈകിയാണെങ്കിലും റോഡ് സുരക്ഷാ അതോറിറ്റി ഇടപെടല്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണ്. നടപടി പേരില്‍ മാത്രം ഒതുങ്ങരുത്. കേബിളുകള്‍ ഇനി ഒരാളുടെയും ജീവനെടുക്കാന്‍ പാടില്ലെന്ന ബോധ്യത്തോടെ ആത്മാര്‍ഥമായ ഇടപെടല്‍ കൂടിയേ മതിയാകൂ.