വന്യമൃഗശല്യത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം വൈകരുത്
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുമ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകേണ്ട ധനസഹായം വൈകുന്നത് തികച്ചും വേദനാജനകമാണ്. വനാതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലുള്ള കര്‍ഷകര്‍ കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം ഉപജീവനമാര്‍ഗം പോലും നഷ്ടമായ അവസ്ഥയിലാണുള്ളത്. കാസര്‍കോട് ജില്ലയില്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന 311 കര്‍ഷകര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി ഒരു കര്‍ഷകന് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വരെ മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിച്ചിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങള്‍ക്കുണ്ടായ വലിയ […]

കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുമ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാകേണ്ട ധനസഹായം വൈകുന്നത് തികച്ചും വേദനാജനകമാണ്. വനാതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലുള്ള കര്‍ഷകര്‍ കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം ഉപജീവനമാര്‍ഗം പോലും നഷ്ടമായ അവസ്ഥയിലാണുള്ളത്. കാസര്‍കോട് ജില്ലയില്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന 311 കര്‍ഷകര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി ഒരു കര്‍ഷകന് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വരെ മെച്ചപ്പെട്ട രീതിയില്‍ നഷ്ടപരിഹാരം ലഭിച്ചിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങള്‍ക്കുണ്ടായ വലിയ തോതിലുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിന്റെ നിരാശയിലാണ് 310 കര്‍ഷകരും കഴിയുന്നത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ 50 ശതമാനത്തിലേറെ അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമായിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയിലെ കര്‍ഷകരോട് നിഷേധാത്മകനയം കാണിക്കുന്നത് പല കാര്യങ്ങളിലും ജില്ലയോട് അധികാരികള്‍ കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
ബില്ലുകള്‍ മാറുന്ന ക്രമത്തില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് പറയുന്നുണ്ട്. ഈ സാമ്പത്തികവര്‍ഷം ഇനി അപേക്ഷകരില്‍ പകുതി പേര്‍ക്കെങ്കിലും ആനുകൂല്യം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ട വിഷയമാണ്. സംസ്ഥാനതലത്തില്‍ ഫണ്ട് അനുവദിക്കുമ്പോള്‍ ഓരോ ജില്ലയിലെയും സാഹചര്യം വിശദമാക്കി തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ വനംവകുപ്പ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. അതനുസരിച്ച് കാസര്‍കോട്ടെ വനംവകുപ്പധികൃതരും മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തവണ എം.എല്‍.എമാരെ പോലും ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജില്ലയിലെ എം.എല്‍.എമാര്‍ നിയമസഭയിലും വനംവകുപ്പിലും സമ്മര്‍ദ്ദം ചെലുത്തിയാണ് നഷ്ടപരിഹാരത്തിന്കൂടുതല്‍ ഫണ്ട് നേടിയെടുത്തിരുന്നത്. 2020 മുതല്‍ ഈ വര്‍ഷം വരെ കാസര്‍കോട് ജില്ലയില്‍ കൃഷിനാശം സംബന്ധിച്ച് വനംവകുപ്പിന് 1249 അപേക്ഷകളാണ് നല്‍കിയത്. ഇതില്‍ 453 അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. 796 എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല.
2020-21 കാലത്ത് 590 അപേക്ഷകളില്‍ 260 എണ്ണത്തിനും 2021-22ല്‍ 348 അപേക്ഷകളില്‍ 192 എണ്ണത്തിനും നഷ്ടപരിഹാരം നല്‍കിയിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ വീഴ്ചയുണ്ടായതിന് കാരണം ജില്ലയിലെ വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായ മാറ്റങ്ങളാണെന്ന് കരുതുന്നു. വനംവകുപ്പ് ജില്ലാ മേധാവി സ്ഥാനത്ത് മാറ്റങ്ങള്‍ സംഭവിച്ചതോടെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി ചെയ്യുന്നില്ലെന്ന വിമര്‍ശനം ഭരണകക്ഷിക്കകത്ത്തന്നെ ഉയര്‍ന്നിരുന്നു. ഇങ്ങനെയുള്ള അലംഭാവങ്ങള്‍ കാരണം കര്‍ഷകരാണ് ദുരിതത്തിലാകുന്നത്. ഇനിയും ഇത് ആവര്‍ത്തിക്കരുത്. ഉദ്യോഗസ്ഥ തലത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഉടന്‍ പരിഹാരം ലഭ്യമാക്കണം.