നികുതിഭാരവും വിലക്കയറ്റവും ജനങ്ങളെ തളര്‍ത്തുന്നു
നികുതിഭാരവും വിലക്കയറ്റവും കാരണം കേരളജനത ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാലമാണിത്. സംസ്ഥാനസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല നിര്‍ദേശങ്ങളെയും അതീവ ആശങ്കയോടെയാണ് കേരളജനത നോക്കിക്കാണുന്നത്. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും നികുതികള്‍ ഇരട്ടിയാക്കിയുമൊക്കെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന സൂചനയാണ് ബജറ്റ് നല്‍കുന്നത്. ഇതിനെല്ലാം പുറമെയാണ് വെള്ളത്തിനും വില കൂട്ടിയിരിക്കുന്നത്. ബജറ്റില്‍ ഇതേക്കുറിച്ചുള്ള നിര്‍ദേശമൊന്നും ഉണ്ടായിരുന്നില്ല. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍.ഡി.എഫ് കഴിഞ്ഞമാസം 13ന് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ […]

നികുതിഭാരവും വിലക്കയറ്റവും കാരണം കേരളജനത ദുരിതങ്ങളില്‍ നിന്നും ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാലമാണിത്. സംസ്ഥാനസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പല നിര്‍ദേശങ്ങളെയും അതീവ ആശങ്കയോടെയാണ് കേരളജനത നോക്കിക്കാണുന്നത്. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയും ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചും നികുതികള്‍ ഇരട്ടിയാക്കിയുമൊക്കെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന സൂചനയാണ് ബജറ്റ് നല്‍കുന്നത്. ഇതിനെല്ലാം പുറമെയാണ് വെള്ളത്തിനും വില കൂട്ടിയിരിക്കുന്നത്. ബജറ്റില്‍ ഇതേക്കുറിച്ചുള്ള നിര്‍ദേശമൊന്നും ഉണ്ടായിരുന്നില്ല. ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ എല്‍.ഡി.എഫ് കഴിഞ്ഞമാസം 13ന് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഏപ്രില്‍ മാസത്തിലാണ്. എന്നാല്‍ വെള്ളത്തിന്റെ നിരക്ക് വര്‍ധന ഈ വെള്ളിയാഴ്ച മുതല്‍ തന്നെ നിലവില്‍ വന്നിരിക്കുകയാണ്. പുതിയ നിരക്ക് പ്രകാരം ആയിരം ലിറ്ററിന് 10 രൂപയാണ് വര്‍ധിക്കുക. എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും നിരക്ക് കൂടുന്നുണ്ട്. പുതിയ നിരക്കില്‍ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200-400 രൂപ അധികം നല്‍കേണ്ടിവരുമെന്ന് വ്യക്തമാണ്. ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലംഗകുടുംബം പ്രതിമാസം ശരാശരി 15000 മുതല്‍ 20,000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നുണ്ട്. മാസം 5,000 ലിറ്റര്‍ വരെ മിനിമം താരിഫ് 22.05 രൂപയായിരുന്നു. ഇനി 72.05 രൂപ നല്‍കേണ്ടിവരും. വെള്ളം ഉപയോഗിച്ചില്ലെങ്കില്‍ പോലും പ്രതിമാസം 5000 ലിറ്റര്‍ ഉപയോഗിക്കുന്നതായി കണക്കാക്കിയാണ് മിനിമം ചാര്‍ജ് അടക്കേണ്ടത്. 5000 ലിറ്ററിന് മുകളില്‍ വരുന്ന ഓരോ 1000 ലിറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂപയാകും. പെട്രോള്‍-ഡീസല്‍ സെസിനെതിരെ നിയമസഭക്കകത്തും പുറത്തും പ്രതിഷേധം ശക്തമാകുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ഇതിനിടെയാണ് വെള്ളത്തിനും യാതൊരു തത്വദീക്ഷയുമില്ലാതെ വില കൂട്ടിയിരിക്കുന്നത്. കേന്ദ്രനയങ്ങള്‍ കാരണമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തിയതെന്നാണ് ഭരണപക്ഷം വാദിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് കടുത്ത ബാധ്യതയുണ്ടാക്കുന്നു എന്നതുകൊണ്ട് തന്നെ ഇന്ധനസെസിനെതിരെ അതിശക്തമായ എതിര്‍പ്പുകളാണ് എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത്. നികുതികള്‍ കൂട്ടിയില്ലെങ്കില്‍ സാമൂഹികസുരക്ഷാപെന്‍ഷന്‍ മുടങ്ങുമെന്ന വാദമാണ് ഭരണപക്ഷം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ കൊണ്ടുവന്ന് പെന്‍ഷനും വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാസം 1600 രൂപ നിരക്കില്‍ 52.21 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ നിരവധി പേര്‍ ഈ പദ്ധതിയില്‍ നിന്ന് പുറത്താകും. അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് വില കൂടിയിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വറ ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിവിടുന്ന നയം സര്‍ക്കാര്‍ തിരുത്തണം.