കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കരുത്
കേരളത്തിന് കാര്യമായി ഒന്നും നല്‍കാത്ത കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിന്റെ വികസനത്തിനും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമായ നിര്‍ദേശങ്ങളൊന്നും കേന്ദ്രബജറ്റില്‍ ഉണ്ടാകാതിരുന്നത് നിര്‍ഭാഗ്യകരമാണ്. കേരളം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്നത് എയിംസിന്റെ കാര്യത്തിലാണ്. എയിംസ് കേരളത്തിന് അനുവദിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശമൊന്നും ബജറ്റിലുണ്ടായിരുന്നില്ല. കേരളത്തില്‍ എയിംസ് എവിടെ അനുവദിക്കണമെന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പവും ഇതിനൊരു കാരണമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള കാസര്‍കോട് ജില്ലക്ക് തന്നെ എയിംസ് അനുവദിക്കണമെന്നാണ് പൊതുവികാരം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് […]

കേരളത്തിന് കാര്യമായി ഒന്നും നല്‍കാത്ത കേന്ദ്രബജറ്റിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിന്റെ വികസനത്തിനും അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകരമായ നിര്‍ദേശങ്ങളൊന്നും കേന്ദ്രബജറ്റില്‍ ഉണ്ടാകാതിരുന്നത് നിര്‍ഭാഗ്യകരമാണ്. കേരളം ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരുന്നത് എയിംസിന്റെ കാര്യത്തിലാണ്. എയിംസ് കേരളത്തിന് അനുവദിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശമൊന്നും ബജറ്റിലുണ്ടായിരുന്നില്ല. കേരളത്തില്‍ എയിംസ് എവിടെ അനുവദിക്കണമെന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആശയക്കുഴപ്പവും ഇതിനൊരു കാരണമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കൂടുതലുള്ള കാസര്‍കോട് ജില്ലക്ക് തന്നെ എയിംസ് അനുവദിക്കണമെന്നാണ് പൊതുവികാരം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യം കോഴിക്കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണമെന്നാണ്. അതുകൊണ്ടുതന്നെ എയിംസിന്റെ കാര്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ കേരളത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു അവസരമാക്കി കേരളത്തിന് എയിംസ് നല്‍കാതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കേന്ദ്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഒട്ടേറെ വികസന പദ്ധതികളാണ് കേരളം ആസൂത്രണം ചെയ്തിരുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് കേരളസര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. ബജറ്റില്‍ അതേക്കുറിച്ചൊന്നും പരാമര്‍ശമുണ്ടായില്ല. കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും ബജറ്റ് മൗനം പാലിച്ചു. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജി.എസ്.ടി വരുമാനം 40:60 എന്ന അനുപാതത്തില്‍ പങ്കിടുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിനും നിപ പോലുള്ള വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അത്യാധുനിക നിര്‍മാണ യൂണിറ്റിനും തുക വകയിരുത്തുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷം കൂടി നല്‍കുക, കേന്ദ്രം പിരിക്കുന്ന ആദായനികുതി അടക്കമുള്ളവയില്‍ നിന്ന് വിഹിതം കൂട്ടുക, സെസ് സര്‍ചാര്‍ജ് ഒഴിവാക്കുക, കടമെടുപ്പ് പരിധി ജി.ഡി.പിയുടെ നാലരശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ക്കുള്ള ധനസഹായവും വെട്ടിക്കുറച്ചിട്ടുണ്ട്. കേരളത്തിലെ റബര്‍ കൃഷിക്ക് പ്രയോജനപ്പെടുന്ന നിര്‍ദേശമുണ്ടെന്നത് മാത്രമാണ് അല്‍പ്പം ആശ്വാസകരം. ഇറക്കുമതി ചെയ്യുന്ന റബറിന്റെ കോമ്പൗണ്ടിങ്ങ് ഇറക്കുമതി ചുങ്കം 25 ശതമാനമാക്കിയതാണ് റബര്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നത്. എന്നാല്‍ മറ്റ് തോട്ടംവിളകളുടെ ഉന്നമനത്തിനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. കേരളത്തിലെ ആരോഗ്യമേഖലയുടെ പുരോഗതിക്കുള്ള നിര്‍ദേശങ്ങളുമുണ്ടായില്ല.
കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം, കേരളത്തില്‍ എയിംസിന് തുല്യമായ ആരോഗ്യകേന്ദ്രം, മലബാര്‍ കാന്‍സര്‍ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധിയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളില്‍ ഒന്നുപോലും കേന്ദ്രബജറ്റില്‍ പരിഗണിച്ചില്ല. ഗ്രാമീണമേഖലയിലെ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുകയും കേന്ദ്രം വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 89,400കോടിയാണ് നല്‍കിയതെങ്കില്‍ ഇത്തവണ 60,000 കോടി രൂപമാത്രമാണ് നീക്കിവെച്ചത്.
തൊഴിലുറപ്പ് ഗുണഭോക്താക്കള്‍ ഏറെയുള്ള കേരളത്തെ തന്നെയാണ് ഇതും പ്രതികൂലമായി ബാധിക്കുകയെന്നതില്‍ തര്‍ക്കമില്ല. ബജറ്റിലെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കേന്ദ്രനിലപാട് തിരുത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നമ്മുടെ സംസ്ഥാനത്തുനിന്നുണ്ടാകണം.