പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം
കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുകയാണ്. റോഡരികിലും മറ്റ് പൊതുസ്ഥലങ്ങളിലും പുഴകളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഇതോടെ പകര്‍ച്ചവ്യാധികളും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വ്യാപകമാകുകയാണ്. കാസര്‍കോട്ടെ അതിര്‍ത്തിഗ്രാമപ്രദേശങ്ങളില്‍ വന്‍തോതിലാണ് മാലിന്യനിക്ഷേപം നടക്കുന്നത്. ബദിയടുക്ക, പുത്തിഗെ, കുമ്പഡാജെ, എന്മകജെ പഞ്ചായത്തുകളിലാണ് മാലിന്യനിക്ഷേപം ഏറെയുമുള്ളത്.നഗരഭാഗങ്ങളിലും പരിസരഭാഗങ്ങളിലും ചീഞ്ഞളിഞ്ഞ മാലിന്യങ്ങളില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബദിയടുക്കയില്‍ വിദ്യാഗിരി റോഡിലെ മാര്‍ക്കറ്റിന് പിറകില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം വിതക്കുകയാണ്. കൊതുകുകളുടെയും […]

കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുകയാണ്. റോഡരികിലും മറ്റ് പൊതുസ്ഥലങ്ങളിലും പുഴകളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഇതോടെ പകര്‍ച്ചവ്യാധികളും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വ്യാപകമാകുകയാണ്. കാസര്‍കോട്ടെ അതിര്‍ത്തിഗ്രാമപ്രദേശങ്ങളില്‍ വന്‍തോതിലാണ് മാലിന്യനിക്ഷേപം നടക്കുന്നത്. ബദിയടുക്ക, പുത്തിഗെ, കുമ്പഡാജെ, എന്മകജെ പഞ്ചായത്തുകളിലാണ് മാലിന്യനിക്ഷേപം ഏറെയുമുള്ളത്.
നഗരഭാഗങ്ങളിലും പരിസരഭാഗങ്ങളിലും ചീഞ്ഞളിഞ്ഞ മാലിന്യങ്ങളില്‍ നിന്നും ഉയരുന്ന അസഹ്യമായ ദുര്‍ഗന്ധം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബദിയടുക്കയില്‍ വിദ്യാഗിരി റോഡിലെ മാര്‍ക്കറ്റിന് പിറകില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം വിതക്കുകയാണ്. കൊതുകുകളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും ശല്യം മറ്റൊരു ഭീഷണിയായിട്ടുണ്ട്. മാലിന്യങ്ങള്‍ നീക്കാത്തതിനാല്‍ തെരുവ് പട്ടികളുടെ ശല്യവും ഇവിടെ രൂക്ഷമാണ്. ചാക്കുകളില്‍ നിറച്ച് കൊണ്ടുവന്നാണ് മാലിന്യം മാര്‍ക്കറ്റിന് പിറകില്‍ തള്ളുന്നത്.
വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങളും ഇതിലുണ്ട്. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാനപാതയില്‍ മായിലം കോടിയിലും നീര്‍ച്ചാല്‍-വിദ്യാനഗര്‍ റോഡില്‍ കൊറത്തിക്കുണ്ടിലും മാലിന്യം വലിയൊരു പ്രശ്നമായി മാറുകയാണ്. മായിലം കോടിയില്‍ വിജനമായ സ്ഥലങ്ങളില്‍ രാത്രികാലങ്ങളിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ബാക്കിയായ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമാണ് ചാക്കില്‍ നിറച്ച് വാഹനങ്ങളില്‍ കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് തള്ളുന്നത്. മൂക്കുപൊത്തിയല്ലാതെ ഇതുവഴി ആളുകള്‍ക്ക് നടന്നുപോകാന്‍ സാധിക്കില്ല. കൊറത്തിക്കുണ്ട് പാലത്തിന്റെ ഇരുഭാഗങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. മുമ്പ് ദേശീയപാതയോരത്ത് പരക്കെ മാലിന്യങ്ങള്‍ തള്ളിയിരുന്നു. ദേശീയപാത വികസന ജോലികള്‍ തുടരുന്നതിനാല്‍ ദേശീയപാതയോരത്തെ മാലിന്യനിക്ഷേപം കുറഞ്ഞിട്ടുണ്ട്.
മറ്റ് റോഡുകള്‍ക്ക് സമീപമാണ് ഇപ്പോള്‍ കൂടുതലായും മാലിന്യങ്ങള്‍ തള്ളുന്നത്. കാസര്‍കോട് നഗരത്തിലെ ചില ഭാഗങ്ങളിലും മാലിന്യങ്ങളുണ്ട്. കാസര്‍കോട് മല്‍സ്യമാര്‍ക്കറ്റ് പരിസരത്തെ മാലിന്യപ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. വീടുകളും പരിസരങ്ങളും മാത്രമല്ല പൊതുസ്ഥലങ്ങള്‍ കൂടി മാലിന്യമുക്തമായാലേ പൊതുജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കപ്പെടുകയുള്ളൂ.
മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ ജില്ലയില്‍ എവിടെയുമില്ല. ഈ പോരായ്മ നിലനില്‍ക്കുന്നിടത്തോളം കാലം മാലിന്യപ്രശ്നവും തുടരും. പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അതോടൊപ്പം മാലിന്യസംസ്‌കരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തണം. കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് ഇവിടത്തെ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടിയിരിക്കുന്നു.