ആ സൗമ്യസാന്നിധ്യം മാഞ്ഞു
കാസര്‍കോടിന്റെ ചരിത്രം പറയുമ്പോള്‍ ആ ചരിത്രവുമായി ഹൃദയബന്ധമുള്ള രാഷ്ട്രീയനേതാവും ജനപ്രതിനിധിയുമായിരുന്നു ഇന്നലെ അന്തരിച്ച ടി.ഇ. അബ്ദുല്ല. മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരവെയാണ് ടി. ഇ അബ്ദുല്ല അകാലത്തില്‍ വിടവാങ്ങിയിരിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴും നാടിന്റെ കാര്യങ്ങളില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. മൂന്ന് തവണ കാസര്‍കോട് നഗരസഭാ ചെയര്‍മാനായിരുന്നുവെന്നത് തന്നെ നഗരഭരണത്തില്‍ അദ്ദേഹത്തിനുള്ള മികവും പാടവവും തെളിയിക്കാന്‍ പര്യാപ്തമായിരുന്നു. സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള പുരസ്‌കാരം നേടിയെടുക്കാന്‍ ടി.ഇ അബ്ദുല്ല ചെയര്‍മാനായിരുന്ന ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. 27 […]

കാസര്‍കോടിന്റെ ചരിത്രം പറയുമ്പോള്‍ ആ ചരിത്രവുമായി ഹൃദയബന്ധമുള്ള രാഷ്ട്രീയനേതാവും ജനപ്രതിനിധിയുമായിരുന്നു ഇന്നലെ അന്തരിച്ച ടി.ഇ. അബ്ദുല്ല. മുസ്ലിംലീഗിന്റെ ജില്ലാ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരവെയാണ് ടി. ഇ അബ്ദുല്ല അകാലത്തില്‍ വിടവാങ്ങിയിരിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴും നാടിന്റെ കാര്യങ്ങളില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. മൂന്ന് തവണ കാസര്‍കോട് നഗരസഭാ ചെയര്‍മാനായിരുന്നുവെന്നത് തന്നെ നഗരഭരണത്തില്‍ അദ്ദേഹത്തിനുള്ള മികവും പാടവവും തെളിയിക്കാന്‍ പര്യാപ്തമായിരുന്നു. സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള പുരസ്‌കാരം നേടിയെടുക്കാന്‍ ടി.ഇ അബ്ദുല്ല ചെയര്‍മാനായിരുന്ന ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. 27 വര്‍ഷക്കാലം നഗരസഭാകൗണ്‍സിലറായും ടി.ഇ പ്രവര്‍ത്തിച്ചിട്ടുണ്ട്. നഗരസഭാചെയര്‍മാനായിരുന്നപ്പോഴും കൗണ്‍സിലറായിരുന്നപ്പോഴും നാടിന്റെ വികസനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മുസ്ലിംലീഗിന്റെ നേതാവായിരുന്നെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ നാടിന്റെ പൊതുതാല്‍പ്പര്യത്തിനൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചിരുന്നത്. കാസര്‍കോട് നഗരസഭാപരിധിയില്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ മറ്റ് നഗരസഭകള്‍ക്കും മാതൃകയായിരുന്നു. ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ രജിസ്ത്രേഷന്‍, ഇ- പേയ്മെന്റ്, ഷീ ടാക്സി തുടങ്ങിയ പദ്ധതികള്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചത് ടി.ഇ അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു. കാസര്‍കോട് നഗരസഭയ്ക്ക് വേണ്ടിയുള്ള മികച്ച കൗണ്‍സില്‍ ഹാള്‍ യാഥാര്‍ഥ്യമായത് ടി.ഇയുടെ ഇടപെടലിനെ തുടര്‍ന്നാണ്. മുന്‍മന്ത്രി മഞ്ഞളാംകുഴി അലിയാണ് ഹാളിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്. നഗരസഭാ കാര്യാലയത്തോട് ചേര്‍ന്ന് കുടുംബശ്രീ കേന്ദ്രവും ജനസേവനകേന്ദ്രവും തുടങ്ങാനും അദ്ദേഹം മുന്‍കൈയെടുത്തു. കാസര്‍കോട്ടെ സന്ധ്യാരാഗം ഓഡിറ്റോറിയവും ടി.ഇയുടെ സംഭാവനയാണ്. കാസര്‍കോട്ടെ കലാകാരന്‍മാര്‍ക്കും കലാസ്വാദകര്‍ക്കും കായികപ്രേമികള്‍ക്കും ഒക്കെ പ്രയോജനപ്പെടുന്ന ഒന്നായി സന്ധ്യാരാഗം ഓഡിറ്റോറിയം ഇന്ന് മാറിയെങ്കില്‍ നന്ദിപൂര്‍വം ആദ്യം സ്മരിക്കേണ്ട പേര് ടി.ഇ. അബ്ദുല്ലയുടേതാണ്. പ്രാദേശികതലത്തില്‍ ജലസ്രോതസുകള്‍ കണ്ടെത്തി ടാങ്കുകള്‍ സ്ഥാപിച്ച് 15 മുതല്‍ 25 വരെയുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് ടി.ഇയുടെ ഭരണകാലത്താണ്. കാസര്‍കോട് താലൂക്ക് ആസ്പത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നഗരത്തില്‍ വെളിച്ചം പകരാന്‍ സോഡിയം വേപ്പര്‍ ലാമ്പുകള്‍ സ്ഥാപിക്കാനും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് പവലിയന്‍ നിര്‍മിക്കാനും സാധിച്ചത് ടി.ഇയുടെ ഭരണനേട്ടങ്ങളില്‍ ചിലത് മാത്രമാണ്. നഗരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിനും അദ്ദേഹം നടപടികള്‍ സ്വീകരിച്ചിരുന്നു. കാസര്‍കോട് നഗരസഭയില്‍ മികച്ച ഭരണം കാഴ്ചവെച്ചതിനാല്‍ ടി.ഇ അബ്ദുല്ല നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആഗ്രഹം ലീഗ് നേതൃത്വത്തിനുണ്ടായിരുന്നു. സൗമ്യനും അതേസമയം ശക്തനുമായ നേതാവിനെയാണ് ടി.ഇയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും പാര്‍ട്ടിക്കും സര്‍വോപരി നാടിനും ഉണ്ടായ കനത്ത ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.