ആനപ്പേടിയില്‍ ഇങ്ങനെ എത്രനാള്‍ ജീവിക്കും

കേരളത്തിലെ തെക്കന്‍ ജില്ലകളിലെ വനമേഖലകളിലൊക്കെയും കാട്ടാനകളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വഴിയാത്രക്കാരെ അക്രമിക്കുന്നു. ചിലര്‍ കൊല്ലപ്പെടുന്നു. മറ്റ് ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇതൊക്കെയാണ് അവിടങ്ങളിലുള്ള സ്ഥിതി. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ സ്ഥിതി ഇത്രക്കും ഭീകരമല്ലെങ്കില്‍ കൂടിയും ഈ നില തുടര്‍ന്നാല്‍ അത്തരമൊരു അവസ്ഥയിലേക്ക് എത്തുമോയെന്ന ആശങ്ക ശക്തമാണ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാനകളുടെ പരാക്രമം ശക്തമായിരിക്കുകയാണ്.പ്രത്യേകിച്ച് പാണ്ടി ചൂരലടി ഭാഗത്ത് കാട്ടാനകള്‍ തമ്പടിച്ചതായാണ് വിവരം. […]

കേരളത്തിലെ തെക്കന്‍ ജില്ലകളിലെ വനമേഖലകളിലൊക്കെയും കാട്ടാനകളുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ വഴിയാത്രക്കാരെ അക്രമിക്കുന്നു. ചിലര്‍ കൊല്ലപ്പെടുന്നു. മറ്റ് ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇതൊക്കെയാണ് അവിടങ്ങളിലുള്ള സ്ഥിതി. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ സ്ഥിതി ഇത്രക്കും ഭീകരമല്ലെങ്കില്‍ കൂടിയും ഈ നില തുടര്‍ന്നാല്‍ അത്തരമൊരു അവസ്ഥയിലേക്ക് എത്തുമോയെന്ന ആശങ്ക ശക്തമാണ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കാട്ടാനകളുടെ പരാക്രമം ശക്തമായിരിക്കുകയാണ്.പ്രത്യേകിച്ച് പാണ്ടി ചൂരലടി ഭാഗത്ത് കാട്ടാനകള്‍ തമ്പടിച്ചതായാണ് വിവരം. കാട്ടാനശല്യം തടയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജവേലിയെ മറികടന്നാണ് ആനകള്‍ ചൂരലടി ഭാഗത്തേക്ക് എത്തിയത്. ചെന്നങ്കുണ്ടം ഭാഗം വഴി ആനകള്‍ കൂട്ടത്തോടെ വേലി കടക്കുകയായിരുന്നു. വേലിയില്‍ ചാര്‍ജ് കുറവായതാണ് ആനകളുടെ കടന്നുകയറ്റത്തിന് ഇടവരുത്തിയത്. ഒരു ആന ഒഴികെ ബാക്കിയുള്ള ആനകളെയെല്ലാം വനംവകുപ്പു് വേലി കടത്തി തുരത്തിയിരുന്നു. വേലി ചാര്‍ജ് ചെയ്തതിനാല്‍ ആനകള്‍ ഇനി തിരിച്ചുവരില്ലെന്ന് അധികൃതര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ വേലിയില്‍ ചാര്‍ജ് തീര്‍ന്നതോടെ ആനകള്‍ മടങ്ങിയെത്തി പരാക്രമം പുനരാരംഭിക്കുകയും ചെയ്തു. വേലിയില്‍ ചാര്‍ജ് നിലനിര്‍ത്താനും മതിയായ സുരക്ഷിതത്വം നിലനിര്‍ത്താനും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്. തൂക്കുവേലിയിലെ കമ്പികള്‍ തൂക്കിയിടുന്നതിലെ അകലക്കൂടുതലും സമാന്തരമായ കമ്പികള്‍ ഇല്ലാത്തതും ഇതിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടാന്‍ ഇടവരുത്തിയിരുന്നു. കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് ജില്ലാ പഞ്ചായത്ത് കാട്ടാനശല്യം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ സോളാര്‍ വേലി സ്ഥാപിക്കുകയായിരുന്നു. കാട്ടാനശല്യകള്‍ വരുന്ന കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തുകളുടെ ഫണ്ടുകള്‍ ഉപയോഗിച്ചായിരുന്നു വേലിനിര്‍മാണം. എട്ട് കിലോമീറ്റര്‍ ഭാഗത്തെ പണിയാണ് പൂര്‍ത്തിയായത്. ബാക്കി 21 കിലോമീറ്റര്‍ വേലിയുടെ പണി ആരംഭിക്കുകയും ചെയ്തു. ഇതുവരെയായി 75 രൂപയാണ് ഇതിനായി മുടക്കിയത്. സോളാര്‍വേലി സ്ഥാപിച്ചാല്‍ ആനശല്യം തടയാന്‍ സാധിക്കുമെന്ന കര്‍ഷകരുടെ വിശ്വാസമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. വെറുതെ വേലി കെട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പുവരുത്തുക കൂടി ചെയ്യണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനമാര്‍ഗത്തിനുമെല്ലാം കാട്ടാനകളുടെ കടന്നുകയറ്റം കടുത്ത ഭീഷണിയാണ്. ഇതിനകം ഏക്കര്‍ കണക്കിന് കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കാര്‍ഷികമേഖലയില്‍ മാത്രം കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. കര്‍ഷകര്‍ കണ്ണീരിലാണ്. ആനപ്പേടിയില്‍ നീറിയൊടുങ്ങാനുള്ളതല്ല അതിര്‍ത്തിയിലെ കര്‍ഷകര്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ ജീവിതം. സോളാര്‍വേലി ആനകളെ തടയാന്‍ പര്യാപ്തമായ രീതിയില്‍ ഉപയോഗിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം.

Related Articles
Next Story
Share it