വിദ്യാര്‍ഥികളെ അപകടത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണം

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ വീണ് വിദ്യാര്‍ഥികളും അധ്യാപകരമടക്കം എണ്‍പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റ സംഭവം ഗൗരവമര്‍ഹിക്കുന്നതാണ്. ജീവാപായം സംഭവിക്കാതിരുന്നതുകൊണ്ടുമാത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറഞ്ഞതുപോയത്. എന്നാല്‍ അതുകൊണ്ട് മാത്രം സംഭവത്തിന്റെ ഗൗരവം ഒട്ടം ചോര്‍ന്നുപോകുന്നില്ല. തികച്ചും അശാസ്ത്രീയമായ രീതിയില്‍ പന്തല്‍ നിര്‍മാണം നടത്തിയതുകൊണ്ടാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ബേക്കൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ശാസ്ത്രമേളയ്ക്കായി പന്തല്‍ കെട്ടിയിരുന്നത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് ഇരുമ്പ് കമ്പികളും തകരപ്പാളികളും ഉപയോഗിച്ച് നിര്‍മിച്ച പന്തലാണ് പൊളിഞ്ഞുവീണത്. 150 […]

മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ വീണ് വിദ്യാര്‍ഥികളും അധ്യാപകരമടക്കം എണ്‍പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റ സംഭവം ഗൗരവമര്‍ഹിക്കുന്നതാണ്. ജീവാപായം സംഭവിക്കാതിരുന്നതുകൊണ്ടുമാത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യം കുറഞ്ഞതുപോയത്. എന്നാല്‍ അതുകൊണ്ട് മാത്രം സംഭവത്തിന്റെ ഗൗരവം ഒട്ടം ചോര്‍ന്നുപോകുന്നില്ല. തികച്ചും അശാസ്ത്രീയമായ രീതിയില്‍ പന്തല്‍ നിര്‍മാണം നടത്തിയതുകൊണ്ടാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ബേക്കൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ശാസ്ത്രമേളയ്ക്കായി പന്തല്‍ കെട്ടിയിരുന്നത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് ഇരുമ്പ് കമ്പികളും തകരപ്പാളികളും ഉപയോഗിച്ച് നിര്‍മിച്ച പന്തലാണ് പൊളിഞ്ഞുവീണത്. 150 ഓളം വിദ്യാര്‍ഥികളും അമ്പതോളം അധ്യാപകരുമാണ് പന്തലിലുണ്ടായിരുന്നത്. മറ്റുള്ള വിദ്യാര്‍ഥികളും അധ്യാപകരും ഉച്ചഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അതുകൊണ്ട് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വലിയ ശബ്ദത്തോടെ നിലംപതിച്ച പന്തലിനടിയില്‍ നിരവധി വിദ്യാര്‍ഥികളാണ് കുടുങ്ങിക്കിടന്നത്. അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് പെട്ടെന്ന് പാളികള്‍ നീക്കിയതിനാല്‍ വന്‍ദുരന്തം വഴിമാറുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. സാരമായി പരിക്കേറ്റ ചില വിദ്യാര്‍ഥികള്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംഭവസമയത്ത് കാറ്റും മഴയുമൊന്നുമില്ലാതെ തെളിഞ്ഞ കാലാവസ്ഥയാണുണ്ടായിരുന്നത്. ഇതിനിടയിലാണ് പന്തല്‍ വീണത്. വിദ്യാര്‍ഥികളും ശാസ്ത്രമേള കാണാനെത്തിയവരും ചിതറിയോടുപകയായിരുന്നു. ഇതിനിടയിലാണ് നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റത്. പന്തല്‍ അശ്രദ്ധമായി നിര്‍മിച്ചതാണ് അപകടത്തിന് കാരണമായത്. മഞ്ചേശ്വരം ഉപജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1700 വിദ്യാര്‍ഥികളാണ് സമാപന ദിവസം ശാസ്ത്രമേളയില്‍ പങ്കെടുത്തത്. ഇത്രയും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിക്കുള്ള പന്തല്‍ ദുര്‍ബലമായ രീതിയിലാണ് നിര്‍മിച്ചതെന്നറിയുമ്പോള്‍ എത്ര വലിയ കെടുകാര്യസ്ഥതയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന ചോദ്യം ഉയരുകയാണ്. ജീവഹാനി സംഭവിച്ചിരുന്നെങ്കില്‍ ആര് ഉത്തരവാദിത്വമേറ്റെടുക്കുമായിരുന്നു. പന്തല്‍ കരാറുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സംഭവത്തില്‍ അന്വേഷണം നേരിടുകയാണ്. വെറുതെ പന്തല്‍ കെട്ടിയതുകൊണ്ട് മാത്രം ഉത്തരവാദിത്വം തീരുന്നില്ല. പൂര്‍ണ്ണമായും അത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക കൂടി വേണം. മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളയുടെ പന്തലിന്റെ കാര്യത്തില്‍ ഒരു പരിശോധനയും നടന്നിട്ടില്ലെന്ന് വ്യക്തമാണ്. പന്തല്‍ കെട്ടുമ്പോള്‍ പാലിക്കേണ്ട സുരക്ഷാപരമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പന്തലിന് തൂണ് നാട്ടുമ്പോള്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് കല്ലുകൊണ്ട് നികത്തണമെന്ന നിര്‍ദേശം പോലും അവഗണിച്ചുകൊണ്ട് തൂണുകള്‍ സ്റ്റാന്റില്‍ ഘടിപ്പിച്ചാണ് ശാസ്ത്രമേളക്ക് തൂണ്‍ നാട്ടിയതെന്നത് ഗുരുതരമായ അലംഭാവമാണ്. പാറപ്രദേശമായതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന വാദം ഒരുസാഹചര്യത്തിലും അംഗീകരിക്കാനാകില്ല. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നത് തന്നെ കാരണം. അപകടത്തിന് ഉത്തരവാദികളായ മുഴുവന്‍ പേര്‍ക്കുമെതിരെ കര്‍ശന നടപടി വേണം. വിനോദയാത്രയായാലും മത്സരപരിപാടികളായാലും വിദ്യാര്‍ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കാസര്‍കോട് ബദിരയില്‍ സ്‌കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായത് ഈയിടെയാണ്. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അശ്രദ്ധയില്‍ ഓടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് പിറകിലിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരണപ്പെട്ട സംഭവത്തിന്റെ വേദന മനസാക്ഷിയുള്ളവരെ ഇന്നും വിട്ടുമാറിയിട്ടില്ല. വിദ്യാര്‍ഥികളെ പലതരത്തിലും അപകടത്തിലേക്ക് തള്ളിവിടുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് അപകടം വരുത്തുന്ന വിധത്തിലുള്ള ചെയ്തികള്‍ ഇനിയെങ്കിലും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം.

Related Articles
Next Story
Share it