പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് അറുതിവേണം
കെ.എസ്.ആര്‍.ടി.സിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയോടെ വഴിയാധാരമായത് നിരവധി കുടുംബങ്ങളാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നത്. പി.എസ്.സി വഴി നിയമനം ലഭിക്കേണ്ടവരുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നുവെന്ന കാരണത്താലാണ് താല്‍ക്കാലിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നത്. 2019ലാണ് കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതിനെതിരെ തൊഴിലാളികള്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഇവരെ പിരിച്ചുവിടുകയായിരുന്നു. പി.എസ്.സി റാങ്ക് പട്ടികയുള്ളപ്പോള്‍ താല്‍ക്കാലിക നിയമനം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് […]

കെ.എസ്.ആര്‍.ടി.സിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന നൂറുകണക്കിന് താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയോടെ വഴിയാധാരമായത് നിരവധി കുടുംബങ്ങളാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നത്. പി.എസ്.സി വഴി നിയമനം ലഭിക്കേണ്ടവരുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നുവെന്ന കാരണത്താലാണ് താല്‍ക്കാലിക തൊഴിലാളികളെ ഒഴിവാക്കിയിരുന്നത്. 2019ലാണ് കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതിനെതിരെ തൊഴിലാളികള്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഇവരെ പിരിച്ചുവിടുകയായിരുന്നു. പി.എസ്.സി റാങ്ക് പട്ടികയുള്ളപ്പോള്‍ താല്‍ക്കാലിക നിയമനം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ട പലരും മറ്റ് മേഖലകളിലേക്ക് ചേക്കേറി. വേറെ നല്ല ജോലിയൊന്നും കിട്ടാതെ ദുരിതമനുഭവിക്കുന്നവരുമുണ്ട്. വഴിയാധാരമായ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതുണ്ടായില്ല. താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായിട്ട് അഞ്ചുവര്‍ഷത്തോളമായി. ഇവരുടെ കാര്യത്തില്‍ ഇതുവരെയായിട്ടും തീരുമാനമുണ്ടായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയില്‍ സമരപരിപാടികള്‍ക്ക് തുടക്കമാകുകയാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിലും കോവിഡിനെ തുടര്‍ന്നും സര്‍വീസ് വെട്ടിച്ചുരുക്കിയതിന്റെ പേരിലുമൊക്കെ കാസര്‍കോട് ജില്ലയില്‍ ഇരുന്നൂറിലേറെ താല്‍ക്കാലിക തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. കേരളത്തിലെ എല്ലാ ജില്ലകളിലും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടറും അടക്കമുള്ള എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിന്നീട് ചില ജീവനക്കാരെ തിരിച്ചെടുത്തിരുന്നുവെങ്കിലും ഭൂരിഭാഗം പേരും പരിഗണിക്കപ്പെട്ടിട്ടില്ല. ഒന്നുമില്ലാതെ ആദ്യം വന്നവര്‍ എന്ന കേട്ടുകേള്‍വി പോലുമില്ലാത്ത പരിഗണന വെച്ചാണ് ചിലരെ മാത്രം ജോലിയില്‍ തിരിച്ചെടുത്തതെന്ന് മറ്റ് തൊഴിലാളികള്‍ ആരോപിക്കുന്നു. പിരിച്ചുവിടപ്പെട്ട മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് ഇക്കാര്യത്തില്‍ നിഷേധാത്മക നയം സ്വീകരിക്കുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ജോലിക്കായി വന്നവര്‍ക്ക് യഥാസമയം ശമ്പളം നല്‍കാതെ പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
കാസര്‍കോട് ജില്ലയില്‍ ജീവനക്കാരുടെ കുറവ് കെ.എസ്.ആര്‍.ടി.സി സര്‍വീസിനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വീസുകളും ഇനിയും പുനരാരംഭിച്ചിട്ടില്ല.
ഇതുകാരണം ജില്ലയില്‍ യാത്രാക്ലേശം രൂക്ഷമായി നിലനില്‍ക്കുന്നു. മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുത്താല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുന്നതിനൊപ്പം ജില്ലയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സേവനം കൂടുതല്‍ മെച്ചപ്പെടുകയും കോര്‍പ്പറേഷന് നേരിട്ട നഷ്ടം നികത്തപ്പെടുകയും ചെയ്യും. ദേശീയപാത വികസനം പൂര്‍ത്തിയാകുന്ന മുറക്ക് കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആഴസ്യമാണ്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണം.