വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കരുത്
കാസര്‍കോട് ജില്ലയില്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാകുകയാണ്. ജില്ലയിലെ ഒമ്പത് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാരുടെ സേവനമില്ലാത്തത് നമ്മുടെ നാടിനോട് അധികാരികള്‍ കാണിക്കുന്ന അവഗണനയുടെ മറ്റൊരു രൂപം തന്നെയാണ്. മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ, കാസര്‍കോട് താലൂക്കിലെ തളങ്കര, മുളിയാര്‍, ഹൊസ്ദുര്‍ഗ് താലൂക്കിലെ മടിക്കൈ, തുരുത്തി, വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം, ബേളൂര്‍, കള്ളാര്‍, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരില്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. മറ്റ് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും ചിലര്‍ അവധിയിലാണ്. നിയമനം […]

കാസര്‍കോട് ജില്ലയില്‍ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാകുകയാണ്. ജില്ലയിലെ ഒമ്പത് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാരുടെ സേവനമില്ലാത്തത് നമ്മുടെ നാടിനോട് അധികാരികള്‍ കാണിക്കുന്ന അവഗണനയുടെ മറ്റൊരു രൂപം തന്നെയാണ്. മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ, കാസര്‍കോട് താലൂക്കിലെ തളങ്കര, മുളിയാര്‍, ഹൊസ്ദുര്‍ഗ് താലൂക്കിലെ മടിക്കൈ, തുരുത്തി, വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം, ബേളൂര്‍, കള്ളാര്‍, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരില്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. മറ്റ് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും ചിലര്‍ അവധിയിലാണ്. നിയമനം ലഭിച്ചിട്ടും ഓഫീസര്‍മാര്‍ ചുമതലയേല്‍ക്കാത്ത വില്ലേജ് ഓഫീസുകളുമുണ്ട്. പരപ്പ വില്ലേജ് ഓഫീസില്‍ നിയമനം നടത്തിയിട്ടുണ്ടെങ്കിലും ഓഫീസര്‍ ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല. ചെങ്കള, ബന്തടുക്ക വില്ലേജ് ഓഫീസര്‍മാര്‍ പരിശീലനത്തിലായതിനാല്‍ ഇവിടങ്ങളിലും പ്രതിസന്ധിയുണ്ട്. ഓഫീസര്‍മാരില്ലാത്ത വില്ലേജ് ഓഫീസുകള്‍ നാഥനില്ലാ കളരികളായി മാറിയിരിക്കുകയാണ്. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം നേരിടേണ്ടിവരുന്നത് മാത്രമല്ല പ്രശ്നം. വില്ലേജ് ഓഫീസുകളില്‍ അത്യാവശ്യ രേഖകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും വരുന്നവര്‍ക്ക് ഇതൊക്കെ കിട്ടാന്‍ ഏറെ കാലതാമസം വേണ്ടിവരുന്നു. സമീപ വില്ലേജ് ഓഫീസുകളിലെ ഓഫീസര്‍മാര്‍ക്കാണ് വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്ത ഓഫീസുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. തങ്ങള്‍ ജോലി ചെയ്യുന്ന ഓഫീസുകളില്‍ തന്നെ പിടിപ്പത് ജോലിയുണ്ടെന്നിരിക്കെ മറ്റ് ഓഫീസുകളുടെയും ചുമതല ഏറ്റെടുക്കേണ്ടിവന്നത് ഇവര്‍ക്ക് വലിയ ബാധ്യതയാകുന്നുണ്ട്. ജില്ലയിലെ 18 ഓളം വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തരംമാറ്റല്‍, ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകള്‍. ഉപരിപഠനം, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവക്ക് വേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടത് വില്ലേജ് ഓഫീസുകളില്‍ നിന്നാണ്. വില്ലേജ് ഓഫീസര്‍മാരുടെ ഒപ്പ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. താല്‍ക്കാലിക ചുമതലയുള്ള വില്ലേജ് ഓഫീസര്‍മാര്‍ വല്ലപ്പോഴും മാത്രമായിരിക്കും ഓഫീസുകളിലെത്തുക. നിരവധി തവണ വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങിയാലും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാതെ നിരാശയോടെ തിരിച്ചുപോകേണ്ടിവരുന്നവര്‍ ഏറെയാണ്. മറ്റ് വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള ഓഫീസര്‍മാര്‍ ഇത്തരം വില്ലേജ് ഓഫീസുകളില്‍ എത്തുന്ന ഭൂമി തരംമാറ്റല്‍ പോലുള്ള അപേക്ഷകള്‍ പരിഗണിക്കാതെ ത്തനം നിര്‍ജീവമാകുന്നതുമൂലം കടുത്ത ദുരിതത്തിലാണ്. ജില്ലയില്‍ ചില വില്ലേജ് ഓഫീസര്‍മാര്‍ കൈക്കൂലിക്കേസിലും മറ്റും പെട്ട് സസ്പെന്‍ഷനിലാണ്. മുളിയാര്‍ വില്ലേജ് ഓഫീസിലെ ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലിക്കേസില്‍ പെട്ട് സസ്പെന്‍ഷനില്‍ കഴിയുകയാണ്. ചില വില്ലേജ് ഓഫീസര്‍മാരെ സ്ഥലം മാറ്റി. ഇതിനെല്ലാം പകരം നിയമനം ഇല്ലാത്തതാണ് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. എത്രയും വേഗം ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണം.