ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമായി നടപ്പിലാക്കണം
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഭക്ഷ്യവിഷബാധ തടയാന്‍ നടപടി ശക്തമാക്കിയതായി പറയുമ്പോഴും കേരളത്തിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ കൊച്ചി പറവൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ച സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യബാധയുണ്ടായത്. ഇതില്‍ ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.ഒരാഴ്ച മുമ്പാണ് കോട്ടയത്തെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നഴ്സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നിരവധി പേര്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. കോട്ടയത്തെ […]
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഭക്ഷ്യവിഷബാധ തടയാന്‍ നടപടി ശക്തമാക്കിയതായി പറയുമ്പോഴും കേരളത്തിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ കൊച്ചി പറവൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ച സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യബാധയുണ്ടായത്. ഇതില്‍ ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.ഒരാഴ്ച മുമ്പാണ് കോട്ടയത്തെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നഴ്സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നിരവധി പേര്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. കോട്ടയത്തെ […]
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഭക്ഷ്യവിഷബാധ തടയാന്‍ നടപടി ശക്തമാക്കിയതായി പറയുമ്പോഴും കേരളത്തിലെ ചില ഭാഗങ്ങളില്‍ ഇപ്പോഴും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ കൊച്ചി പറവൂരിലെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി വാങ്ങിക്കഴിച്ച സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യബാധയുണ്ടായത്. ഇതില്‍ ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഒരാഴ്ച മുമ്പാണ് കോട്ടയത്തെ ഒരു ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നഴ്സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച നിരവധി പേര്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. കോട്ടയത്തെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിന് ശേഷവും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പരിശോധനകളും നടപടികളും ഫലപ്രദമാകുന്നില്ലെന്ന് വ്യക്തമാകുകയാണ്.
നഴ്സിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 10 ദിവസത്തിനകം മൂവായിരത്തോളം സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രത്യേക പരിശോധന നടത്തിയത്. പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഇറച്ചികളും ഭക്ഷണസാധനങ്ങളും പിടികൂടിയിട്ടുണ്ട്. വൃത്തിഹീനവും ലൈസന്‍സ് ഇല്ലാത്തതുമായ 112 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും ചെയ്തു. 578 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നിട്ടുപോലും ഭക്ഷ്യവിഷബാധ തുടരുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്നത് തന്നെയാണ്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാകുന്നുണ്ട്. ഭക്ഷ്യവിഷബാധമൂലം മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അധികൃതര്‍ പരിശോധനയ്ക്കിറങ്ങുന്നത്. വൃത്തിഹീനമായ ഹോട്ടലുകളെ പണം വാങ്ങി കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരിക്കുന്ന ഉദ്യോഗസ്ഥരും വകുപ്പിലുണ്ട്.
ഭക്ഷ്യവിഷബാധക്ക് ചില ഹോട്ടലുടമകളും ജീവനക്കാരും മാത്രമല്ല, ഒത്താശ നല്‍കുന്ന ചില ഉദ്യോഗസ്ഥരും ഉത്തരവാദികളാണ്. ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ ഹോട്ടലുകള്‍ അടപ്പിക്കുകയും ഉടമകളെയും ജീവനക്കാരെയും പിടികൂടുകയും ചെയ്തതുകൊണ്ട് മാത്രം ഭക്ഷ്യവിഷബാധക്ക് അറുതിയുണ്ടാകില്ല. ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിക്കണം. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും ഫെബ്രുവരി ഒന്നുമുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമത്തില്‍ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കല്‍ പരിശോധന നടത്താതെയും സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയും കേരളത്തിലെ നിരവധി ഹോട്ടലുകളില്‍ നൂറുകണക്കിന് ആളുകള്‍ പണിയെടുക്കുന്നുണ്ട്.
പേരും വിലാസവും പോലും വ്യക്തമല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളും ഹോട്ടലുകളില്‍ പാചകക്കാരായും മറ്റ് ജീവനക്കാരായും പ്രവര്‍ത്തിക്കുന്നു. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഹോട്ടല്‍ ജോലി ചെയ്യുന്നവരും ഉണ്ട്. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണം. ഹോട്ടലുകളില്‍ മാത്രമല്ല, തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിശോധന അനിവാര്യമാണ്. കൊച്ചിയില്‍ ഹോട്ടല്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നാണ് ഷവര്‍മയ്ക്കായി കൊണ്ടുവന്ന പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ കോഴിയിറച്ചി പിടികൂടിയത്. ക്രീമുകള്‍ പുരട്ടി ഇത്തരം ഇറച്ചികള്‍ ഷവര്‍മക്ക് ഉപയോഗിക്കുമ്പോള്‍ കഴിക്കുന്നവര്‍ക്ക് ഇത് പഴകിയതാണെന്ന് തോന്നില്ല. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് മാത്രമല്ല ജീവന് തന്നെ ഹാനികരമാകുന്ന രീതിയിലാണ് ചില ഹോട്ടലുകളില്‍ കുഴിമന്തിയും ഷവര്‍മയും പാചകം ചെയ്യുന്നത്. കര്‍ശനമായ നിയമനടപടികളിലൂടെ ഇത്തരം പ്രവണതകള്‍ക്ക് തടയിടണം.