റെയില്‍വെ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
കാസര്‍കോട് ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തുകയാണ്. കാസര്‍കോട്, കാഞ്ഞങ്ങാട്, കോട്ടിക്കുളം റെയില്‍വെസ്റ്റേഷനുകളില്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ പതിവാകുകയാണ്. ജില്ലയില്‍ രണ്ടും മൂന്നും കൗണ്ടറുകളുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്നു. ഇതുകാരണം തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ ഏറെ കാലതാമസം വേണ്ടിവരുന്നു. ടിക്കറ്റ് എടുത്തുകഴിയുമ്പോഴേക്കും ഉദ്ദേശിച്ച ട്രെയിന്‍ കടന്നുപോയിട്ടുണ്ടാകും. സമയത്ത് എത്തേണ്ട പലരും ടിക്കറ്റെടുക്കാതെ തന്നെ ട്രെയിനിലേക്ക് ഓടിക്കയറേണ്ട സ്ഥിതിയാണ്. […]

കാസര്‍കോട് ജില്ലയിലെ റെയില്‍വെ സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് ട്രെയിന്‍ യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തുകയാണ്. കാസര്‍കോട്, കാഞ്ഞങ്ങാട്, കോട്ടിക്കുളം റെയില്‍വെസ്റ്റേഷനുകളില്‍ കൗണ്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ പതിവാകുകയാണ്. ജില്ലയില്‍ രണ്ടും മൂന്നും കൗണ്ടറുകളുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്നു. ഇതുകാരണം തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭിക്കാന്‍ ഏറെ കാലതാമസം വേണ്ടിവരുന്നു. ടിക്കറ്റ് എടുത്തുകഴിയുമ്പോഴേക്കും ഉദ്ദേശിച്ച ട്രെയിന്‍ കടന്നുപോയിട്ടുണ്ടാകും. സമയത്ത് എത്തേണ്ട പലരും ടിക്കറ്റെടുക്കാതെ തന്നെ ട്രെയിനിലേക്ക് ഓടിക്കയറേണ്ട സ്ഥിതിയാണ്. പ്ലാറ്റ് ഫോമിലൂടെ വെപ്രാളപ്പെട്ട് ട്രെയിന്‍ കയറാനുള്ള ഓട്ടം അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ നിലവിലുള്ള തല്‍ക്കാല്‍ അടക്കമുള്ള ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം യാതൊരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രാവിലെ മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നവര്‍ക്ക് പിന്നീടാണ് ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തലാക്കിയതായി വ്യക്തമായത്. മുന്നറിയിപ്പ് പോലുമില്ലാതെ കൗണ്ടര്‍ അടച്ചതിനാല്‍ ഇക്കാര്യം അറിയാതെയാണ് യാത്രക്കാര്‍ ടിക്കറ്റ് റിസര്‍വേഷനെത്തുന്നത്. തല്‍ക്കാല്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ ദിവസവും നിരവധി പേരാണ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനിലെത്തുന്നത്. പതിവ് പോലെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ക്ക് നിരാശരായി തിരിച്ചുപോകേണ്ട ഗതികേടുണ്ടാകുന്നു. മലബാര്‍ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചുകിട്ടിയ ആദ്യകാലത്ത് ആ ട്രെയിനില്‍ ഏതാനും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. റെയില്‍വെ അധികൃതര്‍ ഈ സൗകര്യം യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ നിര്‍ത്തലാക്കുകയാണുണ്ടായത്. ഇതിനെതിരെ യാത്രക്കാരുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് 2014ല്‍ പുനസ്ഥാപിച്ചത്. അന്ന് മുതല്‍ പരാതികള്‍ക്ക് ഇടനല്‍കാതെ പ്രവര്‍ത്തിച്ചിരുന്ന റിസര്‍വേഷന്‍ കൗണ്ടറാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയിരിക്കുന്നത്. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളിലെ യാത്രക്കാര്‍ റിസര്‍വേഷന്‍ ടിക്കറ്റിനായി കൂടുതലും എത്തിയിരുന്നത് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനിലേക്കാണ്. സാധാരണ ടിക്കറ്റുകള്‍ നല്‍കുന്നതിനായി സ്വകാര്യവ്യക്തികളെ ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ റെയില്‍വെ അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍ക്ക് സാധാരണ ടിക്കറ്റുകള്‍ നല്‍കാന്‍ വേണ്ടിയാണ് കൗണ്ടറുകള്‍ തുറക്കുന്നത്. ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്രെയിന്‍ ഇറങ്ങാനും കയറാനും ആശ്രയിക്കുന്ന റെയില്‍വെ സ്റ്റേഷനാണ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍. അതുകൊണ്ട് തന്നെ റെയില്‍വെക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കുന്ന സ്റ്റേഷന്‍ കൂടിയാണ് ഇത്. യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന തരത്തില്‍ ഇവിടെ രൂപപ്പെട്ടിരിക്കുന്ന അസൗകര്യങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കാണണം.