പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തിയേ മതിയാകൂ

നമ്മുടെ ആഹാരശീലങ്ങളില്‍ പാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ്. അതുകൊണ്ട് തന്നെ പാലിന്റെ ഗുണമേന്മ നിലനിര്‍ത്തേണ്ടത് മനുഷ്യന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട കാര്യമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മായം ചേര്‍ത്ത പാല്‍ വില്‍പ്പനക്ക് കൊണ്ടുവരുന്നുണ്ടെന്ന വിവരം അങ്ങേയറ്റം ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് ഏറെ വൈകിയാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് പാലില്‍ മായമുണ്ടെന്ന് സ്ഥിരീകരിച്ചത്. പാലില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം […]

നമ്മുടെ ആഹാരശീലങ്ങളില്‍ പാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകമാണ്. അതുകൊണ്ട് തന്നെ പാലിന്റെ ഗുണമേന്മ നിലനിര്‍ത്തേണ്ടത് മനുഷ്യന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട കാര്യമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മായം ചേര്‍ത്ത പാല്‍ വില്‍പ്പനക്ക് കൊണ്ടുവരുന്നുണ്ടെന്ന വിവരം അങ്ങേയറ്റം ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് ഏറെ വൈകിയാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് പാലില്‍ മായമുണ്ടെന്ന് സ്ഥിരീകരിച്ചത്. പാലില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം അടിക്കടി കണ്ടെത്തുന്നുണ്ട്. എന്നാല്‍ ക്ഷീരവികസനവകുപ്പിന് പരിശോധനയുടെ കാര്യത്തില്‍ പ്രത്യേക അധികാരമൊന്നുമില്ല. ഭക്ഷ്യസുരക്ഷാവകുപ്പിനാണ് ഇക്കാര്യത്തില്‍ അധികാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഫലപ്രദമാകാത്ത സ്ഥിതിയാണുള്ളത്. ജീവനക്കാര്‍ ഈ വകുപ്പില്‍ കുറവാണ്. അതുകൊണ്ട് തന്നെ വേണ്ട രീതിയില്‍ വിശദമായ പരിശോധന ഉണ്ടാകുന്നില്ല. പാലിന്റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും പരിശോധനയക്ക് മികച്ച ലാബുകളും സാങ്കേതിക ജീവനക്കാരുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കാത്തത് വീഴ്ച തന്നെയാണ്. ഭക്ഷ്യസുരക്ഷാവകുപ്പിന് സംസ്ഥാനത്ത് ആകെ മൂന്ന് അനലറ്റിക്കല്‍ ലാബുകളും മൂന്ന് മൊബൈല്‍ ലാബുകളും 175 ടെക്നിക്കല്‍ ജീവനക്കാരും മാത്രമാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ പാല്‍ പരിശോധനയുടെ ചുമതല ക്ഷീരവികസനവകുപ്പിന് നല്‍കിയാല്‍ മതിയാകും. 2011 വരെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട്സ് നിയമപ്രകാരം പാലും ഉല്‍പ്പന്നങ്ങളും പരിശോധിച്ച് നിയമനടപടികള്‍ സ്വീകരിക്കാന്‍ ക്ഷീര വികസനവകുപ്പിന് അധികാരമുണ്ടായിരുന്നു. ഡെയറി പ്ലാന്റുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനുള്ള അധികാരവും ക്ഷീരവികസന വകുപ്പിനുണ്ടായിരുന്നു. എന്നാല്‍ 2011ല്‍ ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നതോടെ ഇതുസംബന്ധിച്ച് ക്ഷീരവികസനവകുപ്പിനുള്ള അധികാരം നഷ്ടമാവുകയായിരുന്നു. ക്ഷീരവികസന വകുപ്പിന് കീഴില്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റഡ് സ്റ്റേറ്റ് ഡെയറി ലാബും മൂന്ന് റീജ്യണല്‍ ഡയറി ലാബുകളും മൂന്ന് ചെക്ക് പോസ്റ്റ് ലാബുകളുമുണ്ട്. 14 ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റുകളും 14 മൊബൈല്‍ മില്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളും ക്ഷീരശാസ്ത്രത്തില്‍ വൈദഗ്ധ്യമുള്ള മുന്നൂറോളം ജീവനക്കാരുമുണ്ട്. പാല്‍ പരിശോധനക്ക് ഈ സൗകര്യങ്ങളൊക്കെ പ്രയോജനപ്പെടുത്താവുന്നതാണ്. അതേ സമയം ഗുണനിലവാര പരിശോധനക്ക് അനുമതിയില്ലാത്തിനാല്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഭക്ഷ്യസുരക്ഷാനിയമത്തിലെ ചട്ടങ്ങള്‍ പ്രകാരം പരിശോധനക്കുള്ള അധികാരം ക്ഷീരവികസന വകുപ്പിന് കൈമാറാം. ഭക്ഷ്യസുരക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ഇതിന് തടസമാവുകയാണ്. മായം ചേരാത്തതും ഗുണനിലവാരമുള്ളതുമായ പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള തടസം നീക്കിയേ മതിയാകൂ. അതിന് വേണ്ട ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

Related Articles
Next Story
Share it