അനാഥ ശിശുക്കളെ തെരുവില്‍ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാക്കരുത്
കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായെന്ന വിവരം ഏറെ ആശങ്ക ഉയര്‍ത്തുകയാണ്. വിവാഹേതര ബന്ധങ്ങളിലൂടെയോ മറ്റ് അവിഹിത മാര്‍ഗങ്ങളിലൂടെയോ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ജനറല്‍ ആസ്പത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അമ്മത്തൊട്ടിലിലെ അലാറം പ്രവര്‍ത്തിക്കാതായിട്ട് ഒന്നര വര്‍ഷത്തോളമായിരിക്കയാണ്. ഇതിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാനുള്ള ശ്രമം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയതായി അറിയുന്നു. എന്നാല്‍ എന്തുകൊണ്ടോ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന ക്ഷമമായില്ല. അറ്റകുറ്റ പണി […]

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായെന്ന വിവരം ഏറെ ആശങ്ക ഉയര്‍ത്തുകയാണ്. വിവാഹേതര ബന്ധങ്ങളിലൂടെയോ മറ്റ് അവിഹിത മാര്‍ഗങ്ങളിലൂടെയോ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ജനറല്‍ ആസ്പത്രിയിലെ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അമ്മത്തൊട്ടിലിലെ അലാറം പ്രവര്‍ത്തിക്കാതായിട്ട് ഒന്നര വര്‍ഷത്തോളമായിരിക്കയാണ്. ഇതിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കാനുള്ള ശ്രമം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയതായി അറിയുന്നു. എന്നാല്‍ എന്തുകൊണ്ടോ അമ്മത്തൊട്ടില്‍ പ്രവര്‍ത്തന ക്ഷമമായില്ല. അറ്റകുറ്റ പണി നടത്തി അമ്മത്തൊട്ടില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കില്ലെന്നാണ് നിര്‍മ്മാണ കമ്പനിയുടെ വിശദീകരണം. ഇക്കാരണത്താല്‍ തന്നെ ശിശുക്ഷേമ സമിതി പിന്നീട് ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചതുമില്ല. 2010ലാണ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അമ്മത്തൊട്ടിലിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 2021 പകുതി വരെ മാത്രമാണ് ഇത് പ്രവര്‍ത്തിച്ചത്. പതിനൊന്ന് വര്‍ഷത്തിനിടയില്‍ 21 കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലൂടെ ലഭിച്ചിട്ടുണ്ട്. അലാറത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ 14 കുട്ടികളെ നേരിട്ട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ കിടത്തുമ്പോള്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വിവരം കിട്ടുന്നതിനാണ് അലാറം സ്ഥാപിച്ചിരുന്നത്. ഇത് പ്രവര്‍ത്തിക്കാതായതോടെ കുഞ്ഞിനെ ഉപേക്ഷിക്കുന്നവര്‍ ബോര്‍ഡില്‍ കാണുന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന അറിയിപ്പ് അമ്മത്തൊട്ടിലിന് മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ പല അമ്മമാര്‍ക്കും ഇത് മൂലം ഏറെ പ്രയാസങ്ങള്‍ ഉണ്ടാകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മാനഹാനി ഭയന്നാണ് പുറം ലോകം അറിയാതിരിക്കാന്‍ കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുന്നത്. സ്വകാര്യത നിലനിര്‍ത്തുന്ന സാഹചര്യം ഇല്ലാതായതോടെ, കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനെത്തുന്ന അമ്മമാരില്‍ പലരും അമ്മത്തൊട്ടിലിലെ അറിയിപ്പ് അനുസരിക്കണമെന്നില്ല. കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിച്ച് സ്ഥലം വിടാന്‍ ചില അമ്മമാരെങ്കിലും തയ്യാറായെന്ന് വരും. തെരുവ് നായ്ക്കളുടെയും മറ്റും ശല്യം രൂക്ഷമായ ഏതെങ്കിലും പ്രദേശത്താണ് കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപെടുന്നതെങ്കില്‍ ജീവന് തന്നെ ആപത്ത് സംഭവിക്കാന്‍ ഇടയുണ്ട്. നവജാത ശിശുക്കള്‍ തെരുവിലേക്ക് വലിച്ചറിയപ്പെടുന്ന സാഹചര്യം കൂടിയാണ് ഇത് മൂലം സംഭവിച്ചിരിക്കുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാസര്‍കോട്ട് അമ്മത്തൊട്ടില്‍ എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കണം. ശിശുക്ഷേമ സമിതിയുടെ അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം.