ജില്ലയിലെ വനിതാ പൊലീസ് സംവിധാനം ശക്തിപ്പെടുത്തണം
കാസര്‍കോട് ജില്ലയിലെ വനിതാ പൊലീസ് സംവിധാനം ബാലാരിഷ്ടതകള്‍ നിറഞ്ഞതാണ്. പല തസ്തികകളും നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നു. ജില്ലയില്‍ ഒരു സി.ഐ ഉള്‍പ്പെടെ 39 വനിതാ പൊലീസുകാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ രണ്ട് വനിതാ സി.ഐമാര്‍, ആറ് എസ്.ഐമാര്‍, എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 111 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ വേണ്ടിടത്ത് ഒരു സി.ഐ, നാല് എസ്.ഐമാര്‍, എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 75 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. വനിതാ […]
കാസര്‍കോട് ജില്ലയിലെ വനിതാ പൊലീസ് സംവിധാനം ബാലാരിഷ്ടതകള്‍ നിറഞ്ഞതാണ്. പല തസ്തികകളും നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നു. ജില്ലയില്‍ ഒരു സി.ഐ ഉള്‍പ്പെടെ 39 വനിതാ പൊലീസുകാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ രണ്ട് വനിതാ സി.ഐമാര്‍, ആറ് എസ്.ഐമാര്‍, എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 111 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ വേണ്ടിടത്ത് ഒരു സി.ഐ, നാല് എസ്.ഐമാര്‍, എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 75 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. വനിതാ […]
കാസര്‍കോട് ജില്ലയിലെ വനിതാ പൊലീസ് സംവിധാനം ബാലാരിഷ്ടതകള്‍ നിറഞ്ഞതാണ്. പല തസ്തികകളും നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നു. ജില്ലയില്‍ ഒരു സി.ഐ ഉള്‍പ്പെടെ 39 വനിതാ പൊലീസുകാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ രണ്ട് വനിതാ സി.ഐമാര്‍, ആറ് എസ്.ഐമാര്‍, എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 111 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ വേണ്ടിടത്ത് ഒരു സി.ഐ, നാല് എസ്.ഐമാര്‍, എട്ട് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 75 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. വനിതാ സെല്ലിലുണ്ടായിരുന്ന സി.ഐ വിരമിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. പകരം ഇതുവരെ നിയമനം നടന്നിട്ടില്ല. ഒരു സി.ഐ, രണ്ട് എസ്.ഐമാര്‍, 36 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്താത്തത് പല കേസുകളുടെയും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ജില്ലയിലെ ഏക വനിതാ പൊലീസ് സ്റ്റേഷന്‍ കാസര്‍കോട്ടാണ് സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് വനിതാ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം. വനിതാ പൊലീസ് സ്റ്റേഷനില്‍ എസ്.ഐമാരുടെ സേവനമില്ല. ഒരു സി.ഐ, രണ്ട് എസ്.ഐമാര്‍, നാല് സിനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, 18 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് വനിതാ പൊലീസ് സ്റ്റേഷനിലുള്ളത്. ഇവിടെ ആകെയുണ്ടായിരുന്ന വനിതാ എസ്.ഐയെ വര്‍ക്ക് അറേഞ്ച്മെന്റിനെന്ന് പറഞ്ഞ് ചീമേനി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. പകരം എസ്.ഐയെ നിയമിക്കാന്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. കാസര്‍കോട് ജില്ലയില്‍ മുന്‍കാലങ്ങളേക്കാള്‍ പോക്സോ-പീഡനക്കേസുകള്‍ വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2020 ജനുവരി ഒന്നുമുതല്‍ 2023 ജനുവരി 10 വരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 524 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി 614 പ്രതികളാണുള്ളത്. 561 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിരവധി പേര്‍ പിടിയിലാകാനുണ്ട്. ഇതിനുപുറമെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം, പീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും ഏറെയാണ്. ബലാല്‍സംഗങ്ങള്‍ക്കും മറ്റ് ലൈംഗികകുറ്റകൃത്യങ്ങള്‍ക്കും ഇരകളാകുന്ന സ്ത്രീകളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും മൊഴിയെടുക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്. ഇത്തരം കേസുകളിലും വനിതാ പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം നടത്തേണ്ടത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പോക്സോ-പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ജില്ലയിലുണ്ടായ രണ്ട് കൂട്ടബലാല്‍സംഗക്കേസുകളിലെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തത് കാസര്‍കോട് വനിതാ സ്റ്റേഷനിലാണ്. ഒരു വനിതാ സ്റ്റേഷന്‍ മാത്രമുള്ളതിനാല്‍ ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും ഇവിടെയാണ് പരാതികളെത്തുന്നത്. ഈ സാഹചര്യത്തില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ മാത്രമേ കേസുകളില്‍ വേഗത്തില്‍ അന്വേഷണം നടത്തി ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ. കേസുകളിലെ കാലതാമസം ഇതിനൊക്കെ വലിയ വിഘാതം വരുത്തും. അതുകൊണ്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം.