ആറുവരിപ്പാത നിര്‍മാണത്തൊഴിലാളികളെ പട്ടിണിക്കിടരുത്
ആറുവരിപ്പാത നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് മൂന്നുമാസമായി വേതനം നല്‍കിയിട്ടില്ലെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. ദേശീയപാതയുടെ ചെങ്കള-നീലേശ്വരം റീച്ചിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ മൈലാട്ടിയിലെ ക്യാമ്പിലുള്ള തൊഴിലാളികള്‍ക്കാണ് മൂന്നുമാസമായി വേതനം കിട്ടാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. എത്രയും വേഗം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പിലെ നൂറോളം തൊഴിലാളികള്‍ കഴിഞ്ഞ ദിവസം സമരത്തിനിറങ്ങി. ക്യാമ്പിന്റെ മുഖ്യകവാടം അടച്ചിട്ടാണ് സമരം നടത്തിയത്. അതേസമയം ഉപകരാറുകാരാണ് തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടതെന്നും അവര്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. ടിപ്പര്‍, ജെ.സി.ബി, ലോറി, ജീപ്പ് തുടങ്ങിയ വാഹനങ്ങളില്‍ ജോലി ചെയ്യുന്നവരും […]

ആറുവരിപ്പാത നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് മൂന്നുമാസമായി വേതനം നല്‍കിയിട്ടില്ലെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. ദേശീയപാതയുടെ ചെങ്കള-നീലേശ്വരം റീച്ചിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ മൈലാട്ടിയിലെ ക്യാമ്പിലുള്ള തൊഴിലാളികള്‍ക്കാണ് മൂന്നുമാസമായി വേതനം കിട്ടാത്ത സാഹചര്യമുണ്ടായിരിക്കുന്നത്. എത്രയും വേഗം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പിലെ നൂറോളം തൊഴിലാളികള്‍ കഴിഞ്ഞ ദിവസം സമരത്തിനിറങ്ങി. ക്യാമ്പിന്റെ മുഖ്യകവാടം അടച്ചിട്ടാണ് സമരം നടത്തിയത്. അതേസമയം ഉപകരാറുകാരാണ് തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടതെന്നും അവര്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. ടിപ്പര്‍, ജെ.സി.ബി, ലോറി, ജീപ്പ് തുടങ്ങിയ വാഹനങ്ങളില്‍ ജോലി ചെയ്യുന്നവരും വേതന കുടിശ്ശിക ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സമരം നടത്തിയിരുന്നു. ദേശീയപാത വികസനപ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ദേശീയപാതാ അധികൃതരുടെ ഉത്തരവാദിത്വമാണ്. സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് തൊഴിലാളികള്‍ ആറുവരിപ്പാത നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത്. പൊരിവെയിലില്‍ ഇവര്‍ നടത്തുന്ന കഠിനാധ്വാനം ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ്. ജ്വലിക്കുന്ന സൂര്യന് താഴെ കഠിനമായ ചൂടും സഹിച്ച് വിയര്‍പ്പൊഴുക്കിയാണ് ഇവര്‍ പണിയെടുക്കുന്നത്. കൊടും ചൂടിന് പുറമെ പൊടിശല്യവും തൊഴിലാളികള്‍ക്ക് സഹിക്കേണ്ടിവരുന്നു. റോഡ് പ്രവര്‍ത്തിക്കിടയിലെ പൊടിപടലങ്ങള്‍ക്കിടയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. പൊടിശല്യം തൊഴിലാളികള്‍ക്ക് മാത്രമല്ല ബസുകളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുന്നവര്‍ക്കും ഏറെ ദുരിതം വിതയ്ക്കുന്നു. നിരന്തരമായ പൊടിശല്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പൊടിശല്യം ഏറെയുള്ള ഭാഗങ്ങളില്‍ നിരന്തരം വെള്ളം ചീറ്റി പ്രശ്നത്തിന് പരിഹാരം കാണേണ്ടത് ആറുവരിപ്പാതയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ്. എന്നാല്‍ വല്ലപ്പോഴും മാത്രം വെള്ളം ചീറ്റി പോകുന്ന സ്ഥിതിയാണുള്ളത്. ഒരിക്കല്‍ വെള്ളം ചീറ്റിയാല്‍ നിമിഷങ്ങള്‍ക്കം തന്നെ ഉണങ്ങി വീണ്ടും പൊടിപടലങ്ങള്‍ ഉയരുന്നു. പൊടിയില്‍ കുളിച്ച് ജോലി ചെയ്യുകയെന്നത് അതീവ ദുഷ്‌കരം തന്നെയാണ്. എന്നാലും ഏത് കഠിനസാഹചര്യത്തിലും ജോലി ചെയ്യാന്‍ തയ്യാറുള്ള തൊഴിലാളികള്‍ തന്നെയാണ് ദേശീയപാതവികസനം എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള ഏറ്റവും അനിവാര്യമായ ഘടകങ്ങള്‍. അതുകൊണ്ട് തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കിയാല്‍ മാത്രമേ ദേശീയപാത വികസനം ഊര്‍ജിതമായി മുന്നോട്ടുപോകാന്‍ സാധിക്കൂ.
അതിഥിതൊഴിലാളികളായതിനാല്‍ അവര്‍ക്ക് വല്ലപ്പോഴും മാത്രം വേതനം നല്‍കിയാല്‍ മതി എന്ന നയം ശരിയല്ല. അധ്വാനവും വിശപ്പും എല്ലാതൊഴിലാളികള്‍ക്കും ഒരുപോലെയാണ്. കേരളത്തിന്റെ വികസനചരിത്രത്തില്‍ നിര്‍ണായകപങ്കുഹിക്കുന്ന അതിഥിതൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം.