ജില്ലയില്‍ എക്സൈസ് വകുപ്പില്‍ മതിയായ ജീവനക്കാരെ നിയമിക്കണം

കാസര്‍കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ മതിയായ ജീവനക്കാരില്ലാത്തത് ലഹരിമാഫിയക്കെതിരായ നടപടികളെ പ്രതികൂലമായി ബാധിക്കുകയാണ്. എക്സൈസിന് ജില്ലയില്‍ ഡിവിഷന്‍ ഓഫീസ്, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ്, കാസര്‍കോട്, കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഓഫീസുകള്‍, ഏഴ് റേഞ്ച് ഓഫീസുകള്‍, മൂന്ന് ചെക്ക് പോസ്റ്റുകള്‍ എന്നിവയുണ്ട്. കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ ബന്തടുക്ക, ബദിയടുക്ക, കുമ്പള റേഞ്ച് ഓഫീസുകളും മഞ്ചേശ്വരം ചെക്ക് പോസ്റ്റ്, ആദൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകളുമാണുള്ളത്. ഹൊസ്ദുര്‍ഗ്, നീലേശ്വരം റേഞ്ചുകള്‍ കാഞ്ഞങ്ങാട് സര്‍ക്കിളിന് […]

കാസര്‍കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ മതിയായ ജീവനക്കാരില്ലാത്തത് ലഹരിമാഫിയക്കെതിരായ നടപടികളെ പ്രതികൂലമായി ബാധിക്കുകയാണ്. എക്സൈസിന് ജില്ലയില്‍ ഡിവിഷന്‍ ഓഫീസ്, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ്, കാസര്‍കോട്, കാഞ്ഞങ്ങാട് സര്‍ക്കിള്‍ ഓഫീസുകള്‍, ഏഴ് റേഞ്ച് ഓഫീസുകള്‍, മൂന്ന് ചെക്ക് പോസ്റ്റുകള്‍ എന്നിവയുണ്ട്. കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ ബന്തടുക്ക, ബദിയടുക്ക, കുമ്പള റേഞ്ച് ഓഫീസുകളും മഞ്ചേശ്വരം ചെക്ക് പോസ്റ്റ്, ആദൂര്‍, പെര്‍ള എന്നിവിടങ്ങളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകളുമാണുള്ളത്. ഹൊസ്ദുര്‍ഗ്, നീലേശ്വരം റേഞ്ചുകള്‍ കാഞ്ഞങ്ങാട് സര്‍ക്കിളിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വെള്ളരിക്കുണ്ടില്‍ സര്‍ക്കിള്‍ ഓഫീസ് തുടങ്ങിയിരുന്നെങ്കിലും പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ കാഞ്ഞങ്ങാട് സര്‍ക്കിളിന്റെ കീഴിലാണ് ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ഡെപ്യൂട്ടികമ്മീഷണര്‍ ഉള്‍പ്പെടെ ആകെ 233 ജീവനക്കാര്‍ മാത്രമാണ് ഇവിടത്തെ എക്സൈസ് വകുപ്പിലുള്ളത്. ഒരു ഡെപ്യൂട്ടി കമ്മീഷണര്‍, രണ്ട് അസി.എക്സൈസ് കമ്മീഷണര്‍മാര്‍, ആറ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 15 ഇന്‍സ്പെക്ടര്‍മാര്‍, നാല് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, 51 പ്രിവന്റീവ് ഓഫീസര്‍മാര്‍, 115 സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, 26 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, 13 എക്സൈസ് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് ജില്ലയില്‍ അനുവദിച്ച തസ്തികകള്‍. എന്നാല്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, നാല് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, 15 സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, നാല് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, 10 സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരുടെ ഒഴിവുകള്‍ നികത്താനുണ്ട്. കാസര്‍കോട് ജില്ലയില്‍ മയക്കുമരുന്നും കഞ്ചാവും അടക്കമുള്ള മാരക ലഹരിവസ്തുക്കളുടെ കടത്തും വില്‍പ്പനയും ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ കടുതല്‍ ജീവനക്കാരെ നിയമിച്ച് എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. എന്നാല്‍ ജീവനക്കാരുടെ കുറവ് എക്സൈസിന്റെ ലഹരിവേട്ട അടക്കമുള്ള നടപടികളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് എം.ഡി.എം.എ അടക്കമുള്ള മാരകമായ മയക്കുമരുന്നുകളും കഞ്ചാവും നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളും മദ്യവും വന്‍തോതില്‍ കടത്തുകയാണ്. നഗരങ്ങളില്‍ മാത്രമല്ല തീരദേശങ്ങളിലും ഗ്രാമങ്ങളിലും മലയോരപ്രദേശങ്ങളിലും വരെ ഇന്ന് കഞ്ചാവും മയക്കുമരുന്നും മദ്യവും സുലഭമാണ്. അതിര്‍ത്തികടന്നുള്ള ലഹരിക്കടത്ത് ഫലപ്രദമായി തടയാന്‍ ജീവനക്കാരുടെ കുറവ് മൂലം എക്സൈസ് വകുപ്പിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. ലഹരിവേട്ടക്ക് പൊലീസും രംഗത്തിറങ്ങുന്നുണ്ടെങ്കിലും മറ്റ് ചുമതലകള്‍ ഉള്ളതിനാല്‍ പൊലീസിന് എപ്പോഴും ലഹരിമാഫിയകളെ പിന്തുടരാന്‍ സാധിക്കില്ല. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം എക്സൈസിനാണ്. അതിനാണല്ലോ എക്സൈസ് എന്ന പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കിയത്. എന്നാല്‍ എക്സൈസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ മതിയായ ജീവനക്കാരും ആവശ്യത്തിന് വാഹനങ്ങളും വേണം. സര്‍ക്കാരാണ് ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത്. എക്സൈസ് വകുപ്പില്‍ കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ സ്പെഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ ജില്ലകളിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. മറ്റ് ജില്ലകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമ്പോള്‍ കാസര്‍കോട്ടെ എക്സൈസിന് കിട്ടുന്നത് നാമമാത്രമായ ജീവനക്കാരാണ്. കാസര്‍കോട് ജില്ലയില്‍ ലഹരിമാഫിയ പിടിമുറുക്കിയിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ എക്സൈസില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം.

Related Articles
Next Story
Share it