ഓണ്‍ലൈന്‍ ഗെയിം അടിമത്വത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കണം
രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാണ്. ഇത്തരം കുട്ടികള്‍ പഠനത്തില്‍ പിറകോട്ട് പോകുന്നുവെന്നത് മാത്രമല്ല പ്രശ്നം. പല തരത്തിലുള്ള മാനസികവൈകല്യങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളില്‍ പ്രകടമാകുന്നത്. ഇവര്‍ എപ്പോഴും രക്ഷിതാക്കള്‍ക്ക് വലിയ തലവേദനയായി മാറുന്നു.ഗെയിം കളിച്ച് രക്ഷിതാക്കള്‍ക്ക് സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന കുട്ടികളും ഏറെയാണ്. ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളും നിരവധി. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിം മേഖലയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ഇതിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം […]

രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാണ്. ഇത്തരം കുട്ടികള്‍ പഠനത്തില്‍ പിറകോട്ട് പോകുന്നുവെന്നത് മാത്രമല്ല പ്രശ്നം. പല തരത്തിലുള്ള മാനസികവൈകല്യങ്ങളാണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളില്‍ പ്രകടമാകുന്നത്. ഇവര്‍ എപ്പോഴും രക്ഷിതാക്കള്‍ക്ക് വലിയ തലവേദനയായി മാറുന്നു.
ഗെയിം കളിച്ച് രക്ഷിതാക്കള്‍ക്ക് സാമ്പത്തികബാധ്യത വരുത്തിവെക്കുന്ന കുട്ടികളും ഏറെയാണ്. ഇതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളും നിരവധി. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഗെയിം മേഖലയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമഭേദഗതി എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ഇതിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കിയിരിക്കുകയാണ്. ഗെയിമുകള്‍ക്ക് സ്വയം നിയന്ത്രണസംവിധാനം കൊണ്ടുവരിക എന്നതാണ് പ്രധാനമായും സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയ പണമിടപാടുകളുള്ള ഗെയിമുകള്‍ അനുവദിക്കില്ലെന്നും ഗെയിമിങ്ങ് കമ്പനികള്‍ക്കും ഉപയോക്താക്കള്‍ക്കും പരിശോധനയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2021ല്‍ ആവിഷ്‌കരിച്ച ഐ.ടി നിയമത്തിന്റെ രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തിരിക്കുന്നത്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്നതാണ് പ്രധാന വ്യവസ്ഥ. ഗെയിമുകളുടെ അന്തിമഫലത്തില്‍ പണമിടപാടുകള്‍ ഉണ്ടെങ്കില്‍ അതിന് അനുമതിയുണ്ടാകില്ലെന്നത് മറ്റൊരു വ്യവസ്ഥയാണ്. പണമിടപാടുകളുള്ള ഗെയിമുകള്‍ പല കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെടാന്‍ വരെ ഇടവരുത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ പണം അവരറിയാതെ എടുത്ത് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന കുട്ടികള്‍ നിരവധിയാണ്. പിന്നീടായിരിക്കും കുട്ടികള്‍ വരുത്തിയ ബാധ്യതയെക്കുറിച്ച് രക്ഷിതാക്കള്‍ അറിയുക. അപ്പോഴേക്കും പല രക്ഷിതാക്കള്‍ക്കും ലക്ഷങ്ങളുടെ തുക തന്നെ നഷ്ടമായിട്ടുണ്ടാകും. രക്ഷിതാക്കള്‍ അറിഞ്ഞെന്ന് മനസിലാക്കുന്ന കുട്ടികളില്‍ ചിലര്‍ മാനസികസംഘര്‍ഷം താങ്ങാനാകാതെ ആത്മഹത്യ വരെ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കുട്ടികളെ മാനസികവിഭ്രാന്തിയിലാഴ്ത്തുന്ന കൊലയാളി ഗെയിമുകള്‍ നിരോധിക്കപ്പെട്ടെങ്കിലും നിലവിലുള്ള മറ്റുപല ഗെയിമുകളും ആപല്‍ക്കരം തന്നെയാണ്. കൊലയാളി ഗെയിമുകള്‍ക്ക് അടിമകളായ ചില കുട്ടികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റ് ചില കുട്ടികള്‍ കൊലപാതകികളായി മാറുകയായിരുന്നു. ഇപ്പോള്‍ പണമിടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഗെയിമുകളുടെ പ്രലോഭനങ്ങളില്‍പെട്ട് കുട്ടികളുടെയും അവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് കാണുന്നത്.
ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ ഒരു സ്വയം നിയന്ത്രണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഫീസ്, പ്രവര്‍ത്തനരീതി തുടങ്ങിയവ വ്യക്തമാക്കണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യതാനയം, സേവനകാലയളവ്, ഉപയോക്താക്കളുമായുള്ള കരാറുകള്‍ തുടങ്ങിയവ ഉപയോക്താക്കളെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. പണനഷ്ടത്തിന്റെ സാധ്യതയും ഗെയിമുകള്‍ക്ക് അടിമയാകാനുള്ള സാധ്യതയും രേഖപ്പെടുത്തണമെന്നും സ്വയം നിയന്ത്രണസമിതികള്‍ കേന്ദ്ര ഐ.ടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശിക്കുന്നു. എന്തുതന്നെയായാലും ഗെയിമുകള്‍ കുട്ടികളുടെ ഭാവിയെയും ജീവിതത്തെയും നശിപ്പിക്കാതിരിക്കാന്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ അനിവാര്യം തന്നെയാണ്.