പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടുമ്പോള്‍

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വില കൂട്ടിയത് പുതുവര്‍ഷത്തില്‍ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം സാധാരണക്കാരായ ജനങ്ങള്‍ അല്ലെങ്കില്‍ തന്നെ ദുരിതത്തില്‍ കഴിയുകയാണ്. വിലക്കയറ്റം തടയുന്നതിനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. അതിനിടയിലാണ് പാചകവാതകസിലിണ്ടറിനുള്ള വില വീണ്ടും വര്‍ധിപ്പിച്ചതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. 19 കിലോ വാണിജ്യസിലിണ്ടറിന് 25രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍, ബേക്കറി, ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ തുടങ്ങിയവയെ ഈ വിലക്കയറ്റം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് വ്യക്തമാണ്. […]

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വില കൂട്ടിയത് പുതുവര്‍ഷത്തില്‍ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം സാധാരണക്കാരായ ജനങ്ങള്‍ അല്ലെങ്കില്‍ തന്നെ ദുരിതത്തില്‍ കഴിയുകയാണ്. വിലക്കയറ്റം തടയുന്നതിനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ല. അതിനിടയിലാണ് പാചകവാതകസിലിണ്ടറിനുള്ള വില വീണ്ടും വര്‍ധിപ്പിച്ചതായുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. 19 കിലോ വാണിജ്യസിലിണ്ടറിന് 25രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍, ബേക്കറി, ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ തുടങ്ങിയവയെ ഈ വിലക്കയറ്റം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് വ്യക്തമാണ്. ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനും ഇടവരുത്തും. 2022ല്‍ മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി മൂന്നുമാസം കൊണ്ട് 477 രൂപയാണ് വാണിജ്യസിലിണ്ടറിന് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 107 രൂപയും ഏപ്രിലില്‍ 258.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. മെയ് ഒന്നിന് 103 രൂപ ഉയര്‍ത്തിയതിന് ശേഷം 19ന് വീണ്ടും 8.50 രൂപ കൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്. വീടുകളിലേക്കുള്ള സിലിണ്ടര്‍ വില മാത്രം മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകസിലിണ്ടറിനും ഉടന്‍ വില വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക സിലിണ്ടറിന് രണ്ടുതവണ വില കൂട്ടിയിരുന്നു. മെയ് മാസത്തില്‍ 53.50 രൂപയും ജൂലൈ ആറിന് 50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ആറുമാസമായി വില കുറച്ചിട്ടില്ല. നിലവിലെ വിലയനുസരിച്ച് എണ്ണ വീപ്പയ്ക്ക് 14 ഡോളറില്‍ അധികമുണ്ട്. പാചകവാതകത്തിനും പാചകവാതകസിലിണ്ടറുകള്‍ക്കും നിരന്തരം വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ഇടതുപക്ഷപാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്. മുമ്പ് ഇത്തരത്തിലുള്ള വിലക്കയറ്റത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ വരെ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രതിഷേധപ്രസ്താവന ഇറക്കുന്നതല്ലാതെ വിലവര്‍ധനവില്‍ നിന്നും അധികാരികളെ പിന്തിരിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ഇത് തോന്നുന്നത് പോലെ പിന്നെയും വില കൂട്ടാനുള്ള പ്രചോദനമായി മാറുകയാണ്. പൊതുവെ സാമ്പത്തികപ്രതിസന്ധി മൂലം എല്ലാ വിഭാഗം ജനങ്ങളും വല്ലാതെ കഷ്ടപ്പെടുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് വ്യാപിക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നയങ്ങളില്‍ നിന്ന് അധികാര കേന്ദ്രങ്ങള്‍ പിന്‍മാറണം

Related Articles
Next Story
Share it