ചെള്ള് പനിക്കെതിരെ ജാഗ്രത വേണം
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെള്ള് പനി പടര്‍ന്നുപിടിക്കുകയാണ്. ജില്ലയില്‍ 13 പേര്‍ക്കാണ് ഇതുവരെ ചെള്ള് പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്. ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.ബദിയടുക്ക, കുമ്പള, ആരിക്കാടി, ചെങ്കള, പാണത്തൂര്‍ സ്വദേശികള്‍ക്കാണ് ചെള്ള്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ആണ് ചെള്ള് പനിക്ക് കാരണമാകുന്നത്. എലി, അണ്ണാന്‍, മുയല്‍ എന്നിവയിലാണ് ചെള്ള് പനികാണപ്പെടുന്നത്. ഇവയിലെ ചെള്ളുകളുടെ കടിയേറ്റാലാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ലെപ്റ്റോട്രോം ബിഡിയം ജനുസില്‍ പെട്ട ട്രോമ്പി കുലിഡ് […]

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെള്ള് പനി പടര്‍ന്നുപിടിക്കുകയാണ്. ജില്ലയില്‍ 13 പേര്‍ക്കാണ് ഇതുവരെ ചെള്ള് പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്. ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്.ബദിയടുക്ക, കുമ്പള, ആരിക്കാടി, ചെങ്കള, പാണത്തൂര്‍ സ്വദേശികള്‍ക്കാണ് ചെള്ള്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ആണ് ചെള്ള് പനിക്ക് കാരണമാകുന്നത്. എലി, അണ്ണാന്‍, മുയല്‍ എന്നിവയിലാണ് ചെള്ള് പനികാണപ്പെടുന്നത്. ഇവയിലെ ചെള്ളുകളുടെ കടിയേറ്റാലാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. ലെപ്റ്റോട്രോം ബിഡിയം ജനുസില്‍ പെട്ട ട്രോമ്പി കുലിഡ് ആണ് രോഗവാഹകര്‍. ഈ പ്രാണിയുടെ കടിയേല്‍ക്കുന്നവരിലാണ് പനി ബാധിക്കുന്നത്.
എലിയും അണ്ണാനും മുയലും കൂടുതലുള്ളത് കാടുകള്‍ നിറഞ്ഞ പ്രദേശങ്ങളിലാണ്. അതുകൊണ്ട് അത്തരം മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ചെള്ള് പനി പടരാനുള്ള സാധ്യത ഏറെയാണ്. കാടുകളില്‍ വിറകുശേഖരിക്കുന്നവര്‍ക്കും പശുക്കളെ വളര്‍ത്തുന്നവര്‍ക്കും കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ക്കും റബ്ബര്‍ ടാപ്പിംഗ് നടത്തുന്നവര്‍ക്കും കുറ്റിക്കാടുകളുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെല്ലാം ചെള്ള് പനി ബാധിക്കാനുള്ള ഇടയുണ്ട്. ചെറിയ സസ്യങ്ങള്‍ കൂടുതല്‍ വളരുന്ന പ്രദേശങ്ങളില്‍ പ്രാണികളുടെ കടിയേല്‍ക്കാനുള്ള സാഹചര്യമുണ്ട്. പ്രാണിയുടെ കടിയേറ്റ് ഏഴുമുതല്‍ 10 ദിവസങ്ങള്‍ക്കകമാണ് പനി വരുന്നത്. പനി ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നു. തലവേദന, വിശപ്പില്ലായ്മ, ദേഹാസ്വാസ്ഥ്യം, ശരീരവേദന, പേശികളുടെ വേദന എന്നിവ മറ്റ് ലക്ഷണങ്ങളാണ്. പ്രാണിയുടെ കടിയേറ്റ സ്ഥലത്ത് കറുത്ത വ്രണം ഉണ്ടാകുന്നതാണ് പനിയുടെ പ്രധാന സൂചന. ചില രോഗികള്‍ക്ക് ഓക്കാനവും ഛര്‍ദിയും വയറിളക്കവും ഉണ്ടാകുന്നു. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ വ്യാപിക്കുന്ന സാംക്രമികരോഗമാണ് ചെള്ള് പനി. യഥാസമയം ചികില്‍സ ലഭ്യമാക്കിയില്ലെങ്കില്‍ ചെള്ള് പനി മാരകമായേക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറവായിരുന്നു. കൊതുക് നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ കാര്യക്ഷമമായി നടത്തിയതും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതും ഡെങ്കിപ്പനി കുറയുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ മറ്റുതരത്തിലുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്നത് ആശങ്ക ജനിപ്പിക്കുകയാണ്. കൂടുതല്‍ എലികളുള്ള പ്രദേശങ്ങളിലാണ് ചെള്ള് പനിയും പടരുന്നത്. നിരവധി വീടുകളില്‍ എലിശല്യം രൂക്ഷമായി നിലനില്‍ക്കുന്നുണ്ട്.
പൂച്ചകളെ വളര്‍ത്തുന്നത് എലികളുടെ ശല്യം തടയാന്‍ ഒരു പരിധിവരെയെങ്കിലും സഹായകമാകുന്നുണ്ട്. പൂച്ചകളെ വളര്‍ത്താത്ത വീടുകളില്‍ എലികളുടെ എണ്ണം കൂടുതലായിരിക്കും. വീടിന്റെ മച്ചിന്‍ പുറങ്ങളും മറ്റുമാണ് എലികളുടെ വാസകേന്ദ്രങ്ങള്‍. എലികള്‍ പെറ്റുപെരുകുന്നത് അത്തരം കുടുംബങ്ങളിലെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നമാണ്. രോഗങ്ങളെ ചെറുക്കാന്‍ എലികളെ നശിപ്പിക്കേണ്ടത് അത്യാവശ്യകാര്യമാണ്. വീടും പരിസരവും ശുചീകരിക്കുകയെന്നത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്. എലിപ്പനി നിസാരമായി കാണേണ്ട അസുഖമല്ല. രോഗകാരണങ്ങള്‍ മനസിലാക്കി സ്വയം ജാഗ്രത പാലിക്കുക എന്നത് തന്നെയാണ് പ്രധാനം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികില്‍സ തേടുകയും വേണം.