വന്യമൃഗങ്ങളുടെ അക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം
കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാവുകയാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതി പോലും സംജാതമായിരിക്കുന്നു. ഇത്രയും ഭയാനകമായ സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ബന്തടുക്ക, കുണ്ടംകുഴി മേഖലകളിലാണ് കാട്ടുപന്നികളുടെ അക്രമണം വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നിയുടെ കുത്തേറ്റ് ആനക്കല്ലിലെ ദമ്പതിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിന് പോകുമ്പോള്‍ ശങ്കരം പാടിയില്‍ വെച്ചാണ് ഇരുവരെയും കാട്ടുപന്നി അക്രമിച്ചത്. പന്നി സ്‌കൂട്ടര്‍ പൂര്‍ണമായും കുത്തിക്കീറി നശിപ്പിക്കുകയും […]

കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാവുകയാണ്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതി പോലും സംജാതമായിരിക്കുന്നു. ഇത്രയും ഭയാനകമായ സാഹചര്യം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ബന്തടുക്ക, കുണ്ടംകുഴി മേഖലകളിലാണ് കാട്ടുപന്നികളുടെ അക്രമണം വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നിയുടെ കുത്തേറ്റ് ആനക്കല്ലിലെ ദമ്പതിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ റബ്ബര്‍ ടാപ്പിങ്ങിന് പോകുമ്പോള്‍ ശങ്കരം പാടിയില്‍ വെച്ചാണ് ഇരുവരെയും കാട്ടുപന്നി അക്രമിച്ചത്. പന്നി സ്‌കൂട്ടര്‍ പൂര്‍ണമായും കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. ദമ്പതികള്‍ ബന്തടുക്കയിലെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലാണ്. പള്ളഞ്ചി വെള്ളരിക്കയയില്‍ ഒരാളും പന്നിയുടെ അക്രമണത്തിനിരയായി. രണ്ടുമാസം മുമ്പ് മലാങ്കുണ്ട് സ്വദേശിയെയും പന്നി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കുണ്ടംകുഴി- പൊയിനാച്ചി റോഡരികിലെ മരുതടുക്കം ബാലനടുക്കത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം പന്നി തകര്‍ത്തിരുന്നു. പന്നികളെ ഭയന്ന് തൊഴിലാളികള്‍ക്ക് റബ്ബര്‍ ടാപ്പിംഗിന് പോലും പോകാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ സീസണായിട്ടും റബ്ബര്‍ ടാപ്പിംഗ് നടക്കുന്നില്ല. പൊതുസ്ഥലങ്ങളില്‍ കാട്ടുപന്നികള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്. പലരും ഓടി മരത്തില്‍ കയറുന്നത് കൊണ്ടാണ് പന്നികളുടെ അക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. പന്നികള്‍ കൂട്ടത്തോടെയെത്തി കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും പതിവാണ്. കൂട്ടമായി വീട്ടുമുറ്റം വരെ എത്തുന്ന പന്നികള്‍ വിളകള്‍ക്ക് നാശം വരുത്തിയേ മടങ്ങിപ്പോകുന്നുള്ളൂ. പാട്ടത്തിനെടുത്ത കൃഷി പോലും നശിപ്പിക്കപ്പെടുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് പലരും. രണ്ടുവര്‍ഷത്തോളം പ്രായമായ കവുങ്ങിന്‍തൈകള്‍ ചുവടോടെയാണ് നശിപ്പിക്കുന്നത്. വിളവെടുക്കാന്‍ പാകമായ കപ്പ, ചേമ്പ് എന്നിവയും നശിപ്പിക്കപ്പെടുകയാണ്. പാടത്ത് നെല്‍ച്ചെടികള്‍ പന്നികളുടെ പരാക്രമം കാരണം നശിപ്പിക്കപ്പെടുന്നു. തെങ്ങിന്‍തോട്ടങ്ങള്‍ പന്നികള്‍ ഉഴുതുമറിക്കുന്നു. തെങ്ങില്‍ നിന്ന് കൊഴിഞ്ഞുവീഴുന്ന തേങ്ങകളും പന്നികള്‍ കുത്തിക്കീറി അതിനകത്തെ കാമ്പുകള്‍ തിന്നുന്നു. കവുങ്ങിന് വളമിട്ടാലുടന്‍ തന്നെ പന്നികളെത്തി അലങ്കോലമാക്കുന്നു. വളര്‍ച്ചയെത്താത്ത കവുങ്ങുകള്‍ ഇക്കാരണത്താല്‍ മറിഞ്ഞുവീഴുകയാണ്. പന്നികളെ തുരത്താന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളൊന്നും ഫലവത്താകുന്നില്ല. തകരപ്പാത്രം കൊട്ടി ഒച്ചയുണ്ടാക്കിയാലും വെളുത്ത തുണിയും പ്ലാസ്റ്റിക് ചാക്കും മറ്റും കാറ്റില്‍ ചലിക്കുന്ന രീതിയില്‍ സ്ഥാപിച്ചാലും പന്നികള്‍ ഭയക്കുന്നില്ല. സ്ത്രീകളും കുട്ടികളും ഏറെ ഭയപ്പാടോടെയാണ് കഴിഞ്ഞുകൂടുന്നത്. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന് നിയമമുണ്ടെങ്കിലും പലയിടങ്ങളിലും ലൈസന്‍സുള്ള തോക്കുള്ളവര്‍ ഇല്ല. അഥവാ ഉണ്ടെങ്കില്‍പോലും പന്നികളെ വെടിവെച്ച് വീഴ്ത്താന്‍ പ്രത്യേക വൈദഗ്ധ്യം വേണം. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. വെള്ളരിക്കുണ്ട് മരുതോം വനാതിര്‍ത്തിയില്‍ ചെന്നായ്ക്കളും പുലികളും ഇറങ്ങിയതായുള്ള വിവരം ആശങ്ക ജനിപ്പിക്കുകയാണ്. വന്യമൃഗശല്യം തടഞ്ഞ് ജനങ്ങളെ രക്ഷിക്കാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണം.