കോവിഡ്; കരുതല്‍ ഡോസ് എടുക്കണം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ 17,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 45 പേര്‍ മരണപ്പെടുകയും ചെയ്തു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.68 ശതമാനമാണ്. ഇതൊക്കെ വ്യക്തമാക്കുന്നത് കോവിഡ് കേസുകളുടെ എണ്ണം ഓരോ സംസ്ഥാനങ്ങളിലും വര്‍ധിച്ചു വരുന്നുവെന്ന് തന്നെയാണ്. കേരളവും ഒട്ടും പിറകിലല്ല. ഇത്തരമൊരു സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള കുത്തി വെപ്പ് കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 18 മുതല്‍ 59 വരെ വയസുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ […]

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ 17,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 45 പേര്‍ മരണപ്പെടുകയും ചെയ്തു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 3.68 ശതമാനമാണ്. ഇതൊക്കെ വ്യക്തമാക്കുന്നത് കോവിഡ് കേസുകളുടെ എണ്ണം ഓരോ സംസ്ഥാനങ്ങളിലും വര്‍ധിച്ചു വരുന്നുവെന്ന് തന്നെയാണ്. കേരളവും ഒട്ടും പിറകിലല്ല. ഇത്തരമൊരു സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള കുത്തി വെപ്പ് കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 18 മുതല്‍ 59 വരെ വയസുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസ് സൗജന്യമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 75 ദിവസത്തേക്കാണ് കുത്തിവെപ്പ്. സെപ്തംബര്‍ 27 വരെ ഈ സൗകര്യം നിലവിലുണ്ടാകും. സര്‍ക്കാര്‍ കുത്തിവെപ്പ് കേന്ദ്രങ്ങളിലാണ് സൗജന്യ കരുതല്‍ ഡോസ് സൗജന്യമായി നല്‍കുക. 60 വയസിന് മുകളിലുള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിലവില്‍ കരുതല്‍ ഡോസ് സൗജന്യമാണ്. 18.59 പ്രായപരിധിയിലുള്ള രാജ്യത്തെ 77 കോടി ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് എടുത്തത്. 60 വയസ് പിന്നിട്ടവരുടെ വിഭാഗത്തില്‍പ്പെട്ട 16 കോടി ആളുകളില്‍ 26 ശതമാനം മൂന്നാമത്തെ ഡോസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവര്‍ക്ക് ആറു മാസം കൊണ്ട് കോവിഡ് പ്രതിരോധ ശേഷി നഷ്ടമാകുമെന്ന ഐ.സി.എം.ആര്‍ കണ്ടെത്തലിനെ തുടര്‍ന്ന് കരുതല്‍ ഡോസ് സ്ഥിരീകരിക്കാനുള്ള ഇടവേള ഒന്‍പതു മാസത്തില്‍ നിന്ന് ആറായി കുറച്ചിട്ടുണ്ട്. സെപ്തംബര്‍ 27 വരെ നടക്കുന്ന യജ്ഞത്തില്‍ കൂടുതല്‍ പേര്‍ ബൂസ്റ്റര്‍ ഡോസ് സ്ഥിരീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യയുടെ 96 ശതമാനം പേര്‍ ഒന്നാം ഡോസും 87 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ 5 ശതമാനം മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് എടുത്തിട്ടുള്ളത്. കുട്ടികളുടെ വാക്‌സിനെടുക്കുന്നതും തീരെ മുമ്പോട്ട് പോയിട്ടില്ല. സംസ്ഥാനത്ത് 12-14 വയസുള്ളവരില്‍ പകുതി പോലും രണ്ടാം ഡോസ് എടുത്തിട്ടില്ല. രണ്ട് ഡോസും എടുത്തവരില്‍ ആലപ്പുഴയാണ് മുന്നില്‍. മലപ്പുറമാണ് ഏറ്റവും പിന്നില്‍. 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 88.50 ശതമാനത്തിന് മുകളില്‍ എടുത്തുകഴിഞ്ഞു. കോവിഡ് കുറഞ്ഞുവെന്ന ധാരണ രക്ഷിതാക്കള്‍ക്ക് ഉണ്ടായതാണ് പ്രധാന കാരണം. കുട്ടികളുടെ വരവ് കുറയുമ്പോള്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നഷ്ടവും വരുന്നു. 20 ഡോസ് വയല്‍ആണ് ഒന്നിലുണ്ടാവുക. ഒരു കേന്ദ്രത്തില്‍ 5-6 കുട്ടികള്‍ മാത്രം വരുമ്പോള്‍ അത് പൊട്ടിച്ചുനല്‍കേണ്ടി വരും. ബാക്കിയുള്ളത് പാഴാവും. എല്ലാ സ്‌കൂളുകളിലും ഒരാളെ (നോഡല്‍ പേഴ്‌സണ്‍) നിയമിച്ച് വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ കണക്കെടുക്കുന്നുണ്ട്. എത്രപേര്‍ വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലാക്കാനും വാക്‌സിനെടുപ്പിക്കാനുമാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്ത് 12-14 വയസുള്ള 10.11 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. ഇതില്‍ ഏഴ് ലക്ഷത്തോളം കുട്ടികള്‍ മാത്രമേ വാക്‌സിന്‍ എടുത്തിട്ടുള്ളൂ. അതേസമയം രണ്ടാം ഡോസ് എടുത്ത കുട്ടികളുടെ എണ്ണം മൂന്നര ലക്ഷം മാത്രമാണ്. ആറരലക്ഷം കുട്ടികള്‍ ഇനിയും വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുണ്ട്. അതിനിടെ പുതിയൊരു വൈറസിന്റെ ഭീഷണി കൂടി സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഈ മാസം 12ന് യു.എ.ഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിക്ക് മങ്കി പോക്‌സ് എന്ന വൈറസ് ബാധ ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് തന്നെ ആദ്യ കേസാണ് കൊല്ലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് പോലെ തന്നെ പനി, തീവ്രമായ തലവേദന തുടങ്ങിയവ തന്നെയാണ് പ്രധാന ലക്ഷണങ്ങള്‍. രാജ്യം തന്നെ ജാഗ്രതയോടെയാണ് ഈ രോഗത്തെ കാണുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നത് തന്നെയാണ് പ്രധാനം.

Related Articles
Next Story
Share it