Begin typing your search above and press return to search.
ഷോക്ക് സാധാരണ ജനങ്ങള്‍ക്ക് മാത്രമോ?
സാധാരണക്കാരായ ജനങ്ങള്‍ വൈദ്യുതി ബില്ലടക്കാന്‍ ഒരു ദിവസം വൈകിപ്പോയാല്‍ ഫ്യൂസ് ഊരി കൊണ്ടുപോകുന്ന വൈദ്യുതി ബോര്‍ഡ് വമ്പന്‍ കമ്പനികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനുള്ള കുടിശ്ശിക 2771 കോടി രൂപയാണത്രെ. ഇത്തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കുന്ന തുക 1090 കോടിയാണ്. ഇതിനേക്കാള്‍ വലിയ തുകയാണ് കുടിശ്ശികയായി കിട്ടാനുള്ളത്. കുടിശ്ശിക സമയബന്ധിതമായി പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പിരിച്ചെടുക്കാതെ വലിയ പലിശയ്ക്ക് കടമെടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കുടിശ്ശിക പിഴവിലെ വീഴ്ച്ചയെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ […]
സാധാരണക്കാരായ ജനങ്ങള്‍ വൈദ്യുതി ബില്ലടക്കാന്‍ ഒരു ദിവസം വൈകിപ്പോയാല്‍ ഫ്യൂസ് ഊരി കൊണ്ടുപോകുന്ന വൈദ്യുതി ബോര്‍ഡ് വമ്പന്‍ കമ്പനികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനുള്ള കുടിശ്ശിക 2771 കോടി രൂപയാണത്രെ. ഇത്തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കുന്ന തുക 1090 കോടിയാണ്. ഇതിനേക്കാള്‍ വലിയ തുകയാണ് കുടിശ്ശികയായി കിട്ടാനുള്ളത്. കുടിശ്ശിക സമയബന്ധിതമായി പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പിരിച്ചെടുക്കാതെ വലിയ പലിശയ്ക്ക് കടമെടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കുടിശ്ശിക പിഴവിലെ വീഴ്ച്ചയെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ […]
സാധാരണക്കാരായ ജനങ്ങള്‍ വൈദ്യുതി ബില്ലടക്കാന്‍ ഒരു ദിവസം വൈകിപ്പോയാല്‍ ഫ്യൂസ് ഊരി കൊണ്ടുപോകുന്ന വൈദ്യുതി ബോര്‍ഡ് വമ്പന്‍ കമ്പനികളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനുള്ള കുടിശ്ശിക 2771 കോടി രൂപയാണത്രെ. ഇത്തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ലഭിക്കുന്ന തുക 1090 കോടിയാണ്. ഇതിനേക്കാള്‍ വലിയ തുകയാണ് കുടിശ്ശികയായി കിട്ടാനുള്ളത്. കുടിശ്ശിക സമയബന്ധിതമായി പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് പിരിച്ചെടുക്കാതെ വലിയ പലിശയ്ക്ക് കടമെടുക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കുടിശ്ശിക പിഴവിലെ വീഴ്ച്ചയെ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത് നിശബ്ദമായി കണ്ടു നില്‍ക്കാനാവില്ലെന്നാണ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കുടിശിക പിരിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 26ന് നിലവില്‍ വന്ന നിരക്ക് വര്‍ധന സംബന്ധിച്ച് കഴിഞ്ഞ ദിവസം കമ്മീഷന്‍ പുറപ്പെടുവിച്ച വിശദമായ ഉത്തരവിലാണ് നിര്‍ദ്ദേശം. 2021 ഡിസംബര്‍ വരെയുള്ള കുടിശ്ശികയാണ് 2771 കോടി. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ വരുത്തിയ കുടിശ്ശികയാണിത്. ജല അതോറിറ്റിയാണ് ഏറ്റവും വലിയ കുടിശ്ശിക വരുത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയാല്‍ സേവനങ്ങള്‍ മുടങ്ങുമെന്നതിനാല്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ബോര്‍ഡിനാവുന്നില്ല. സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കുടിശ്ശിക പിരിച്ചെടുക്കാന്‍ തടസമാവുന്നത്. കോടതി സ്റ്റേ വഴിയും ചിലപ്പോള്‍ തുക പിരിച്ചെടുക്കാന്‍ സാധിക്കാതെ പോകുന്നു. എന്നാല്‍ ഈ രീതിയില്‍ പിരിച്ചെടുക്കാന്‍ പറ്റാത്തത് 430 കോടിയോളം മാത്രമേ വരൂ. ബാക്കിയൊക്കെ പിരിച്ചെടുക്കുന്നതിന് നിയമതടസമൊന്നുമില്ല. ജലഅതോറിറ്റിയില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ളത് 996.90 കോടി രൂപയാണ്. സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും നല്‍കാനുള്ളത് 1352 കോടിയും കോടതികള്‍ സ്റ്റേ നല്‍കിയത് 430.49 കോടിയുമാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനുള്ള കുടിശ്ശിക 1419 കോടി രൂപയാണ്. ഇതില്‍ മിക്കതും കോടികള്‍ ആസ്തിയുള്ള സ്വകാര്യ സ്ഥാപനങ്ങളാണ്. സാധാരണക്കാരനോട് വൈദ്യുതി ബോര്‍ഡ് കര്‍ക്കശമായി പെരുമാറുമ്പോള്‍ വന്‍കിട കമ്പനികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. കേരളം-തമിഴ്‌നാട് അതിര്‍ത്തിയില്‍ വൈദ്യുതി ഉപയോഗിച്ചുള്ള വന്‍ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയൊക്കെ ഒരു മാസം തന്നെ ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. ഇവരുടെയൊക്കെ കുടിശ്ശിക പിരിച്ചെടുക്കാന്‍ പറ്റാത്തത് വലിയ വീഴ്ചയാണെന്നതില്‍ സംശയമില്ല. ഇതിനൊക്കെ പുറമെ ബോര്‍ഡ് അറിയാതെ ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി എടുക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍ പോലുമുണ്ടത്രെ അവിടെ. റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ചതു പോലെ കുടിശ്ശിക പിരിച്ചെടുക്കാനായി മാത്രം ഉദ്യോഗസ്ഥരുടെ ഒരു ടീമിനെത്തന്നെ നിയോഗിക്കണം. മുഖം നോക്കതെയുള്ള നടപടി സ്വീകരിക്കാന്‍ അവര്‍ക്ക് അധികാരം നല്‍കണം. ഓരോ വിഭാഗത്തിലേയും കുടിശ്ശികയും അതിന്റെ കാലപ്പഴക്കവും കണക്കാക്കണം. കോടതിയില്‍ സ്റ്റേ ഇല്ലാത്തവ പിരിച്ചെടുക്കുന്നതിന് തടസമുണ്ടാവില്ല. കുടിശ്ശിക തീര്‍ക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശസ്ഥാപനങ്ങളെയും പ്രേരിപ്പിക്കണം. കുടിശ്ശിക പൂര്‍ണ്ണമായും പിരിച്ചെടുക്കാന്‍ സമയബന്ധിത കര്‍മ്മ പദ്ധതി തയ്യാറാക്കണം. കുടിശ്ശിക ഒറ്റത്തവണ അടക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാനും ബോര്‍ഡ് തയ്യാറാകണം. കുടിശ്ശിക പിരിച്ചെടുക്കുന്നതിനൊപ്പം തന്നെ വൈദ്യുതി മോഷണം തടയാനും പ്രസരണ നഷ്ടം തടയാനും നടപടി സ്വീകരിക്കണം. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുക്കുത്തിക്കൊണ്ടിരിക്കുന്ന ബോര്‍ഡിനെ രക്ഷപ്പെടുത്തണമെങ്കില്‍ അടിയന്തിരമായി ഇതൊക്കെ ചെയ്‌തേ പറ്റൂ.
Next Story