• #102645 (no title)
  • We are Under Maintenance
Tuesday, June 6, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കുട്ടികള്‍ക്കെതിരായ അതിക്രമം; ബോധവല്‍ക്കരണം നടത്തണം

UD Desk by UD Desk
July 11, 2022
in ARTICLES, EDITORIAL
A A
0

കുട്ടിക്കെള്‍ക്കെതിരായ ലൈംഗികാക്രമണം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ ജില്ലകളിലും ഇത്തരം അതിക്രമങ്ങളുടെ എണ്ണം കൂടിവരികയാണ്. മലയോര മേഖലകളില്‍ നിന്നാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്തു വരുന്നത്. തിരുവനന്തപുരം ജില്ലയാണ് ഇതില്‍ മുന്നില്‍. മറ്റ് ജില്ലകളെയപേക്ഷിച്ച് ഇരട്ടിയിലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം മെയ് വരെ തിരുവനന്തപുരത്ത് ഗ്രാമീണ മേഖലയില്‍ 156 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ 244 പോക്‌സോ കേസുകളാണ് ഗ്രാമീണ മേഖലയില്‍ രജിസ്റ്റര്‍ ചെയ്തത്. അത് 2021 ആയപ്പോള്‍ 319 ആയി. തിരുവനന്തപുരം നഗരത്തിലും മറ്റ് ജില്ലകളിലും അതാത് വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ഇരട്ടിയാണ് ഈ കണക്കുകള്‍. തിരുവനന്തപുരം നഗര പരിധിയല്‍ 2020ല്‍ 71 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതപ്പോള്‍ ഇത് 2021ല്‍ ഇരട്ടിയായി വര്‍ധിച്ചു. ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 186 കേസുകളുള്ള തിരുവനന്തപുരം റൂറലിനേക്കാള്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത് മലപ്പുറം റൂറല്‍, സിറ്റി എന്നിവിടങ്ങളിലാണ്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗം കൂടുതലാണ്. ഇത് ഗ്രാമ പ്രദേശങ്ങളിലെ കേസുകളുടെ വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും മറ്റൊരു കാരണമാണ്. ഇതിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന ആവശ്യം ഉയരുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളില്‍ ചിലത് കെട്ടിച്ചമച്ച് കേസില്‍ കുടുക്കാന്‍ നടത്തുന്നതാണെന്ന് സംശയിക്കുന്നുണ്ട്. കുട്ടികളെ ഇതിനു വേണ്ടി ഉപയോഗിക്കുകയാണ്. ചില കോളനികളില്‍ കിട്ടികളുടെ ലൈംഗികാതിക്രമങ്ങളുടെ അനന്തരഫലത്തെപ്പറ്റി ആളുകള്‍ക്ക് വലിയ അവബോധമില്ല. അവരില്‍ പലരും മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവരാണ്. പോക്‌സോ കേസുകള്‍ കുറക്കാന്‍ ജനങ്ങള്‍ അവബോധം ഉണ്ടാക്കാനുള്ള ഇടപെടല്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുനതിന് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റ് 2012ല്‍ പാസാക്കിയ നിയമമാണ് പോക്‌സോ. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമമാണ് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം, ലൈംഗിക വൈകൃതങ്ങള്‍ക്കിരയാകല്‍, കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കല്‍, ലൈംഗിക ആംഗ്യം കാണിക്കല്‍, കുട്ടികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവയൊക്കെ ഇതിന്റെ പരിധിയില്‍ വരും. പോക്‌സോ കുറ്റകൃത്യം കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ഉത്തരവാദപ്പെട്ടവര്‍ പ്രേരണകുറ്റത്തിന് പ്രതിയാകും. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു വനിതാ ഉദ്യോഗസ്ഥയായിരിക്കണം കുട്ടികളുടെ മൊഴിയെടുക്കേണ്ടത്. കുട്ടിയുടെ വീട്ടിലോ സൗകര്യപ്പെട്ട സ്ഥലത്തോവെച്ചായിരിക്കണം മൊഴിയെടുക്കേണ്ടത്. 30 ദിവസത്തിനകം മൊഴിയെടുക്കണം. ഒരു വര്‍ഷത്തിനകം കുറ്റ വിചാരണ പൂര്‍ത്തിയാക്കണം. സംരക്ഷിക്കേണ്ടവര്‍ തന്നെ കുട്ടികളെ പീഡിപ്പിക്കുക, കുട്ടികളെ നിരവധി പേര്‍ പീഡിപ്പിക്കുക, ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയവയ്ക്ക് കഠിനമായ ശിക്ഷയാണ് നല്‍കുന്നത്. പോക്‌സോ കേസുകള്‍ കുറക്കാന്‍ ജനങ്ങളില്‍ വേണ്ടത്ര അവബോധം ഉണ്ടാക്കുക എന്നതാണ് ചെയ്യേണ്ടിയിരിക്കുന്നത്.

ShareTweetShare
Previous Post

ദിലീപിനെ ന്യായീകരിച്ച് മുന്‍ ജയില്‍ ഡി.ജി.പി; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

Next Post

കാസര്‍കോട് കുടുംബ കോടതിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 5.04 കോടി രൂപ അനുവദിച്ചു

Related Posts

പി. അബ്ബാസ് മാഷ്: വിട വാങ്ങിയത് പട്‌ളയുടെ പൗരപ്രമുഖന്‍

പി. അബ്ബാസ് മാഷ്: വിട വാങ്ങിയത് പട്‌ളയുടെ പൗരപ്രമുഖന്‍

June 5, 2023
ഭൂമിക്കായി കൈക്കോര്‍ക്കാം…

ഭൂമിക്കായി കൈക്കോര്‍ക്കാം…

June 5, 2023

ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

June 5, 2023
‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

June 3, 2023
റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

June 3, 2023
ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

നിലപാടില്‍ ഉറച്ച് നിന്ന പി.എ മുഹമ്മദ് കുഞ്ഞി

June 2, 2023
Next Post

കാസര്‍കോട് കുടുംബ കോടതിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 5.04 കോടി രൂപ അനുവദിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS