അധ്യാപക തസ്തികകള്‍ നികത്തണം
വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്നരമാസത്തോളമാവുന്നു. എന്നിട്ടും പല വിദ്യാലയങ്ങളിലും അധ്യാപകരില്ലാത്ത സ്ഥിതിയാണ്. താത്ക്കാലിക അധ്യാപകരെ നിയമിക്കുന്ന നടപടിയും ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8136 അധ്യാപകരുടെ ഒഴിവാണത്രെ ഉള്ളത്. എയിഡഡ് സ്‌കൂളുകളില്‍ ഇതിനേക്കാളേറെ ഒഴിവുണ്ട്. 8918 പേരുടെ ഒഴിവ്. ഇവരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുമില്ല. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം സര്‍ക്കാര്‍ സീറ്റുകളില്‍ നിന്ന് 2834 അധ്യാപകര്‍ വിരമിച്ചപ്പോള്‍ പി.എസ്.സി നിയമിച്ചത് 787 പേരെ മാത്രം. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളതില്‍ നിന്ന് […]
വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്നരമാസത്തോളമാവുന്നു. എന്നിട്ടും പല വിദ്യാലയങ്ങളിലും അധ്യാപകരില്ലാത്ത സ്ഥിതിയാണ്. താത്ക്കാലിക അധ്യാപകരെ നിയമിക്കുന്ന നടപടിയും ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8136 അധ്യാപകരുടെ ഒഴിവാണത്രെ ഉള്ളത്. എയിഡഡ് സ്‌കൂളുകളില്‍ ഇതിനേക്കാളേറെ ഒഴിവുണ്ട്. 8918 പേരുടെ ഒഴിവ്. ഇവരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുമില്ല. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം സര്‍ക്കാര്‍ സീറ്റുകളില്‍ നിന്ന് 2834 അധ്യാപകര്‍ വിരമിച്ചപ്പോള്‍ പി.എസ്.സി നിയമിച്ചത് 787 പേരെ മാത്രം. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളതില്‍ നിന്ന് […]
വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്നരമാസത്തോളമാവുന്നു. എന്നിട്ടും പല വിദ്യാലയങ്ങളിലും അധ്യാപകരില്ലാത്ത സ്ഥിതിയാണ്. താത്ക്കാലിക അധ്യാപകരെ നിയമിക്കുന്ന നടപടിയും ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8136 അധ്യാപകരുടെ ഒഴിവാണത്രെ ഉള്ളത്. എയിഡഡ് സ്‌കൂളുകളില്‍ ഇതിനേക്കാളേറെ ഒഴിവുണ്ട്. 8918 പേരുടെ ഒഴിവ്. ഇവരുടെ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുമില്ല. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം സര്‍ക്കാര്‍ സീറ്റുകളില്‍ നിന്ന് 2834 അധ്യാപകര്‍ വിരമിച്ചപ്പോള്‍ പി.എസ്.സി നിയമിച്ചത് 787 പേരെ മാത്രം. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളതില്‍ നിന്ന് എത്രയും പെട്ടെന്ന് നിയമനങ്ങള്‍ നടത്താനാവണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 3215 എല്‍.പി.എസ്.ടി, 1518 യു.പി.എസ്.ടി, 2086 എച്ച്.എസ്.ടി ഒഴിവുകളാണുള്ളത്. 636 എച്ച്.എസ്.ടി ജൂനിയര്‍, 539 എച്ച്.എസ്.ടി സീനിയര്‍ തസ്തികയും 55 വി.എച്ച്.എസ്.ഇ നോണ്‍ വൊക്കേഷണല്‍ ജൂനിയര്‍, 87 സീനിയര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ഹയര്‍സെക്കണ്ടറിയിലെ 197 ലാബ് അസിസ്റ്റന്റ് തസ്തികകളിലും നിയമനമില്ല. എല്‍.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി തസ്തികകളില്‍ കൂടുതല്‍ ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസില്‍ നടപടി വൈകിയതോടെ എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരം ഹൈക്കോടതി തടയുകയായിരുന്നു. ഇതോടെയാണ് വി.എച്ച്.എസ്.ഇയിലെ 41 എണ്ണം ഉള്‍പ്പെടെ 8918 പേരുടെ നിയമനാംഗീകാരം തടഞ്ഞത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പേ നിയമന നടപടികള്‍ക്ക് വേഗത കൂട്ടിയിരുന്നെങ്കില്‍ സ്‌കൂളുകളില്‍ അധ്യാപകരില്ലാത്ത പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. ഇപ്പോള്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇത്തവണ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ നേരത്തേ എത്തിയിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പാഠഭാഗങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. അധ്യാപകരില്ലാത്തതാണ് ഇത്തവണത്തെ പ്രശ്‌നം. കഴിഞ്ഞ ഏതാനും ദിവസം കേരളത്തില്‍ കനത്ത മഴയാണ് പെയ്തുക്കൊണ്ടിരിക്കുന്നത്. വടക്കന്‍ ജില്ലകളിലാണ് നല്ലമഴ. പലസ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുകളുമുള്ളതിനാല്‍ കുട്ടികളുടെ സ്‌കൂള്‍ യാത്ര ദുഷ്‌ക്കരമാണ്. ഇതേതുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയത് നന്നായി. പഴകിയ കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളില്‍ ക്ലാസ് നടത്തുന്നത് ഏറെ കരുതലോടെ വേണം. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പരിപാടിയും കൃത്യതയോടെ വേണം മുമ്പോട്ട് കൊണ്ടുപോകാന്‍. ഏതാനും ദിവസം മുമ്പ് ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കന്‍ കൊണ്ടുവെച്ച അരിയും ഭക്ഷ്യധാന്യങ്ങളും പുഴുത്ത് കേടായത് കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്നത് ഈ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചായിരുന്നു. ഇക്കാര്യത്തിലും വേണ്ടത്ര ശ്രദ്ധ വേണം. കുട്ടികളുടെ യാത്രാപ്രശ്‌നമാണ് മറ്റൊന്ന്. മിക്ക സ്‌കൂളുകള്‍ക്കും ഇന്ന് സ്വന്തമായി ബസ് ഉണ്ട്. ഇവയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ചുമതലയും ബന്ധപ്പെട്ടവര്‍ക്കുണ്ട്. പഠന നിലവാരം ഉറപ്പുവരുത്തുന്നതിന് തുടക്കത്തില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകരുടെ ഒഴിവുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്താകരിക്കാനുള്ള നടപടി ഉണ്ടാവണം.