വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണം
സംസ്ഥാനത്തെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലമുള്ള വിദ്യാര്‍ഥി സംഘര്‍ഷങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ റാഗിംഗിന്റെയും മറ്റും പേരിലാണ് അക്രമങ്ങള്‍ക്ക് നടക്കുന്നത്. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിംഗിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായ മുഹമ്മദ് സഹല്‍ എന്ന വിദ്യാര്‍ഥിക്ക് കേള്‍വിശക്തി തന്നെ നഷ്ടമായിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തിയെന്നും ഷര്‍ട്ടിന്റെ കുടുക്കുകള്‍ കൃത്യമായി ഇട്ടില്ലെന്നും ഷൂ ധരിച്ചെന്നും ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനമേറ്റതിനാല്‍ പതിനാറുകാരനായ സഹല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ […]

സംസ്ഥാനത്തെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ പതിവായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലമുള്ള വിദ്യാര്‍ഥി സംഘര്‍ഷങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ റാഗിംഗിന്റെയും മറ്റും പേരിലാണ് അക്രമങ്ങള്‍ക്ക് നടക്കുന്നത്. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിംഗിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായ മുഹമ്മദ് സഹല്‍ എന്ന വിദ്യാര്‍ഥിക്ക് കേള്‍വിശക്തി തന്നെ നഷ്ടമായിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തിയെന്നും ഷര്‍ട്ടിന്റെ കുടുക്കുകള്‍ കൃത്യമായി ഇട്ടില്ലെന്നും ഷൂ ധരിച്ചെന്നും ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിച്ചത്. ക്രൂരമര്‍ദ്ദനമേറ്റതിനാല്‍ പതിനാറുകാരനായ സഹല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സഹലിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പും ഇതേ സ്‌കൂളില്‍ റാഗിംഗ് നടന്നിരുന്നു. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ചുഴലി സ്വദേശിയായ പത്താംതരം വിദ്യാര്‍ഥിയാണ് റാഗിംഗിനും മര്‍ദ്ദനത്തിനും ഇരയായത്. ശ്രീകണ്ഠാപുരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ റാഗിംഗ് അതിക്രമമാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലുള്ള ഒരു സ്വകാര്യകോളേജിലും നടന്നത്. ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയെ മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയനാക്കുകയായിരുന്നു. കാലിലെ ഷൂസ് അഴിച്ചുതരണമെന്നാവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിനാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. രണ്ടാഴ്ച മുമ്പാണ് അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇതേ സ്‌കൂളിലെ ചില സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി സാങ്കല്‍പ്പിക മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ വിദ്യാര്‍ഥി ഇവരുടെ ആവശ്യത്തിന് വഴങ്ങി. ഇതിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. ഇതോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ പതിവാകുന്നത് സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസിനും തലവേദന സൃഷ്ടിക്കുകയാണ്. ഏഴോളം തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ തമ്മിലേറ്റുമുട്ടിയത്. റാഗിംഗും അക്രമങ്ങളും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പഠനം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. നന്നായി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചയെപ്പോലും അക്രമങ്ങള്‍ പ്രതികൂലമായി ബാധിക്കുകയാണ്. റാഗിംഗ് കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനങ്ങള്‍ അവതാളത്തിലാകുന്നു. കഞ്ചാവിനുംമയക്കുമരുന്നിനും അടിമകളാകുന്ന കുട്ടികള്‍ വിദ്യാലയങ്ങളില്‍ സ്ഥിരം പ്രശ്‌നക്കാരായിരിക്കും. ലഹരിമാഫിയകളുടെ സ്വാധീനം തന്നെയാണ് കലാലയങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ പ്രധാനകാരണം. കലാലയങ്ങളിലെ റാഗിംഗും അക്രമങ്ങളും തടയാന്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കണം.