കാലവര്‍ഷക്കെടുതി; സഹായമെത്തിക്കണം
കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉള്ളതിനാല്‍ വലിയ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മലയോരമേഖലയിലാണ് വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. കര്‍ഷകര്‍ക്ക് ഇത് കാരണം വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൊര്‍ക്കാടിയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ വെള്ളത്തില്‍ വീണ് മരണപ്പെടുകയുണ്ടായി. വീടുകള്‍ക്ക് മുകളില്‍ മരം വീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൊര്‍ക്കാടിയില്‍ കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ മുങ്ങിയാണ് മൗറിസ് ഡിസൂസ എന്ന 52കാരന് മരിച്ചത്. മടിക്കൈയില്‍ വീടുകളില്‍ വെള്ളം […]
കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉള്ളതിനാല്‍ വലിയ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മലയോരമേഖലയിലാണ് വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. കര്‍ഷകര്‍ക്ക് ഇത് കാരണം വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൊര്‍ക്കാടിയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ വെള്ളത്തില്‍ വീണ് മരണപ്പെടുകയുണ്ടായി. വീടുകള്‍ക്ക് മുകളില്‍ മരം വീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൊര്‍ക്കാടിയില്‍ കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ മുങ്ങിയാണ് മൗറിസ് ഡിസൂസ എന്ന 52കാരന് മരിച്ചത്. മടിക്കൈയില്‍ വീടുകളില്‍ വെള്ളം […]
കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉള്ളതിനാല്‍ വലിയ നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മലയോരമേഖലയിലാണ് വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. കര്‍ഷകര്‍ക്ക് ഇത് കാരണം വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൊര്‍ക്കാടിയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ വെള്ളത്തില്‍ വീണ് മരണപ്പെടുകയുണ്ടായി. വീടുകള്‍ക്ക് മുകളില്‍ മരം വീണും മറ്റും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൊര്‍ക്കാടിയില്‍ കവുങ്ങിന് തോട്ടത്തിലെ കുളത്തില്‍ മുങ്ങിയാണ് മൗറിസ് ഡിസൂസ എന്ന 52കാരന് മരിച്ചത്. മടിക്കൈയില്‍ വീടുകളില്‍ വെള്ളം കയറി 11 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മടിക്കൈ ഭാഗത്ത് വാഴകൃഷിക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മടിക്കൈ വയലില്‍ മാത്രം 2500 ഓളം നേന്ദ്രവാഴകളാണ് നശിച്ചത്. നാലഞ്ചു ദിവസമായി ഏക്കര്‍ കണക്കിന് സ്ഥലത്തുള്ള നേന്ദ്രവാഴകള്‍ വെള്ളത്തിനടിയിലാണ്. അടിയിലെ മണ്ണ് ഒഴുകിപോയതിനാല്‍ കുലച്ചതും കുലക്കാറായതുമായ വാഴകളെല്ലാം നിലം പൊത്തിയിരിക്കയാണ്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് ഇവിടെ കര്‍ഷകര്‍ വാഴ കൃഷി നടത്തുന്നത്. വായ്പ എങ്ങനെ തിരിച്ചടക്കാന്‍ കഴിയുമെന്ന സങ്കടത്തിലാണവര്‍. നെല്‍കൃഷിക്കും വ്യാപകമായ നാശനഷ്ടമുണ്ടായി. ഞാറ് നട്ട് ഏതാനും ആഴ്ച്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ദിവസങ്ങളോളം ഇവ വെള്ളത്തിനടിയിലായതിനാല്‍ ചീഞ്ഞ് തുടങ്ങിയിരിക്കയാണ്. രാസവളവും വിത്തും വാങ്ങുന്നതിന് ഇവരും ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായം ലഭിക്കാതെ ഇവര്‍ക്കും തിരിച്ചടവ് അസാധ്യമാണ്. വീടുകള്‍ക്ക് മുകളില്‍ തെങ്ങും മരങ്ങളും വീണ് ഒട്ടേറെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടാണ് പലര്‍ക്കും ജീവന് തിരിച്ചു കിട്ടിയത്. കിണര്‍ ഇടിഞ്ഞു താണും പലര്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ കഴിഞ്ഞ ദിവസം മാത്രം നാല് വീടുകള്‍ തകര്‍ന്നു. കനത്ത മഴയിലും കാറ്റിലുമാണ് വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. അഴിത്തലയില്‍ ഒരു വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണത് പുലര്‍ച്ചെയായിരുന്നു. ഒറ്റ മുറി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മയും മകനും ഇറങ്ങി ഓടിയതിനാല്‍ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കോളിച്ചാല്‍ ചെറുപ്പുഴ മലയോര ഹൈവേയില്‍ മെക്കാഡം റോഡിന്റെ പകുതിയും പാര്‍ശ്വഭിത്തിയും ഇടിഞ്ഞ് ഈ വഴിക്കുള്ള ഗതാഗതം തന്നെ നിര്‍ത്തിവെച്ചിരിക്കയാണ്. മഞ്ചേശ്വരം താലൂക്കില്‍ ഏഴ് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 50 പേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കയാണ്. നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ദുരിതം വിതയ്ക്കുന്ന മറ്റൊന്ന്. റോഡിന്റെ പണി നടക്കുന്ന സ്ഥലങ്ങളില്‍ ഓവുചാലുകള്‍ മൂടി വെള്ളം പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് പലേടത്തും. വെള്ളം കുത്തിയൊലിച്ച് സമീപ റോഡുകള്‍ തന്നെ ഒലിച്ചു പോയിരിക്കയാണ് ചിലേടങ്ങളില്‍. നിര്‍മ്മാണത്തിലെ ആസൂത്രണമില്ലായ്മ തന്നയാണ് ഇത്തരമൊരു ദുരിതമുണ്ടാക്കിയത്. നഗരമധ്യത്തിലെ റോഡുകള്‍ പോലും ചെളിക്കുളമായിമാറിയിരിക്കയാണ്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. വീടുകള്‍ തകര്‍ന്നും മരങ്ങള്‍ കടപുഴകി വീണും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തവര്‍ക്ക് അടിയന്തിരമായി സഹായമെത്തിക്കണം. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നത്.