പ്രത്യാശയുടെ വഴികള്‍ ഇനിയുമുണ്ട്

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന് കഴിഞ്ഞു. ഇനി സി.ബി.എസ്.ഇ പരീക്ഷാ ഫലമാണ് വരാനുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 99 ശതമാനത്തോളമാണ് വിജയമെങ്കില്‍ പ്ലസ്ടുവിന് 85 ശതമാനമാണ് വിജയം. തോറ്റവരുടെ എണ്ണം പ്ലസ്ടുവിന് അല്‍പം കൂടുതലാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ പുകഴ്ത്തുകയും തോറ്റവരെ ഇകഴ്ത്തുകയും ചെയ്യുന്നത് എപ്പോഴുമുണ്ട്. ഇത് തോറ്റവരില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. വീട്ടില്‍ നിന്ന് മാതാപിതാക്കളും ബന്ധുക്കളും കൂടി കുറ്റപ്പെടുത്തി തുടങ്ങുമ്പോള്‍ ചിലരെങ്കിലും വീടുവിട്ടു പോവുകയോ ആത്മഹത്യയില്‍ […]

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്ന് കഴിഞ്ഞു. ഇനി സി.ബി.എസ്.ഇ പരീക്ഷാ ഫലമാണ് വരാനുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 99 ശതമാനത്തോളമാണ് വിജയമെങ്കില്‍ പ്ലസ്ടുവിന് 85 ശതമാനമാണ് വിജയം. തോറ്റവരുടെ എണ്ണം പ്ലസ്ടുവിന് അല്‍പം കൂടുതലാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ പുകഴ്ത്തുകയും തോറ്റവരെ ഇകഴ്ത്തുകയും ചെയ്യുന്നത് എപ്പോഴുമുണ്ട്. ഇത് തോറ്റവരില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. വീട്ടില്‍ നിന്ന് മാതാപിതാക്കളും ബന്ധുക്കളും കൂടി കുറ്റപ്പെടുത്തി തുടങ്ങുമ്പോള്‍ ചിലരെങ്കിലും വീടുവിട്ടു പോവുകയോ ആത്മഹത്യയില്‍ അഭയം തേടുകയോ ചെയ്യുന്നത് അപൂര്‍വ്വമല്ല. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാത്തതിനാല്‍ മകനെ രക്ഷിതാവ് മണ്‍വെട്ടിയുടെ കൈകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത ഈയിടെ പത്രങ്ങളില്‍ വായിച്ചതാണ്. മാര്‍ക്ക് കുറഞ്ഞാലും കൂടിയാലും വീടുകളാണ് കുട്ടികളുടെ സുരക്ഷിത സ്ഥലം. ഇവിടെ പോലും സമാധാനം കിട്ടില്ലെന്ന് വരുമ്പോള്‍ അവര്‍ കടുംകൈ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ. മാര്‍ക്കിനേക്കാള്‍ എത്രയോ വലുതാണ് കുട്ടികളുടെ ജീവന്‍. പല രക്ഷിതാക്കളും മനസിലാക്കാതെയാണ് കുട്ടികളോട് പെരുമാറുന്നത്. എസ്.എസ്.എല്‍.സിയോ, പ്ലസ്ടുവോ അല്ല ഒരു കുട്ടിയുടെ ജീവിതം മാറ്റിമറിക്കുന്നത്. അതിന് ശേഷവും എത്രയോ പരീക്ഷകളുണ്ട്. ഗുജറാത്തിലെ ഭരൂച് ജില്ലാ കലക്ടറായ തുഷാര്‍ സുമേരയുടെ പഴയ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഈയിടെ വൈറലായിരുന്നു. 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് മാര്‍ക്ക് ലിസ്റ്റ് ട്വിറ്റില്‍ പങ്കുവെച്ചത്. കണക്കിന് 100ല്‍ 36, ഇംഗ്ലീഷിന് 35, സയന്‍സിന് 38 എന്നിങ്ങനെയാണ് മാര്‍ക്കുകള്‍. തുഷാറിന് ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയില്ലെന്നാണ് സ്‌കൂള്‍ അധികൃതരും വീട്ടുകാരുമൊക്കെ പറഞ്ഞത്. അടുത്ത ചിത്രമായി ഭരൂച് ജില്ലാ കലക്ടറുടെ കസേരയില്‍ തുഷാര്‍ ഇരിക്കുന്ന ഫോട്ടോയാണ് നല്‍കിയിട്ടുള്ളത്. ഇതൊരു പ്രചോദന പാഠമാണ്. മാര്‍ക്ക് കുറഞ്ഞു എന്നത് ജീവിതത്തിന്റെ അളവുകോലായി ആരും എടുക്കേണ്ടതില്ല എന്നതാണ് തുഷാറിന്റെ ജീവിതം തെളിയിക്കുന്നത്. ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോര്‍മന്‍സില്‍ വലിയ മികവ് കാട്ടാത്തവരാണെന്ന് കാണാം. പഠിക്കുന്ന രീതി, ചിട്ടയായ പഠന ക്രമം പഠിക്കുന്ന വിഷയങ്ങളോടുള്ള താല്‍പര്യം, ഏകാഗ്രത, പഠിച്ചത് എഴുതി ഫലിപ്പിക്കാനുള്ള സാമര്‍ത്ഥ്യം, അധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം, പഠനത്തിന്റെ പിന്നോക്കാവസ്ഥ, പഠനവൈകല്യം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരീക്ഷാ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. എന്താണ് പരാജയ കാരണങ്ങളെന്ന് കണ്ടെത്തി അക്കാര്യങ്ങളില്‍ മാറ്റം വരുത്തി മുന്നേറാന്‍ സാധിക്കണം. മാതാപിതാക്കള്‍ കുട്ടികളെ ആക്ഷേപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തുന്നതിന് പകരം പിഴവ് എവിടെയാണെന്ന് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. മാര്‍ക്ക് കണ്ടാലും മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന് കുട്ടിക്ക് തോന്നണം. അവരെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ തയ്യാറാവണം. കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് മഹാമാരിയെ തുടര്‍ന്ന് പഠനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പലര്‍ക്കുമായിട്ടില്ല. ഗ്രാമീണ മേഖലയിലൊക്കെ 30 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട രീതിയില്‍ ഓണ്‍ ലൈന്‍ ക്ലാസ് കിട്ടിയിരുന്നില്ല. അക്കാരണങ്ങളാലും മാര്‍ക്ക് കുറയാന്‍ ഇടവന്നിട്ടുണ്ടാകും. ഒരിക്കല്‍ വീണടുത്തു നിന്ന് താഴേക്ക് തള്ളിയിടാനല്ല, കൈപിടിച്ച് ഉയര്‍ത്താനാണ് രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടാവേണ്ടത്.

Related Articles
Next Story
Share it