വായു മലിനീകരണത്തില്‍ ആയുസ്സ് പൊലിയുന്നു

വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇനിയും മുമ്പോട്ട് പോയാല്‍ രാജ്യത്ത് മനുഷ്യരുടെ ശരാശരി ആയൂസ്സില്‍ അഞ്ച് വര്‍ഷത്തെ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഷിക്കാഗോ സര്‍വ്വകലാശാലയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വായു മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബംഗ്ലാദേശാണ്. ആഗോള തലത്തില്‍ വായു മലിനീകരണം ശരാശരി ആയുസിലുണ്ടാക്കുന്ന കുറവ് 2.2 വര്‍ഷമാണ്. ആയുര്‍ ദൈര്‍ഘ്യവുമായി […]

വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇനിയും മുമ്പോട്ട് പോയാല്‍ രാജ്യത്ത് മനുഷ്യരുടെ ശരാശരി ആയൂസ്സില്‍ അഞ്ച് വര്‍ഷത്തെ കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഷിക്കാഗോ സര്‍വ്വകലാശാലയുടെ എനര്‍ജി പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വായു മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബംഗ്ലാദേശാണ്. ആഗോള തലത്തില്‍ വായു മലിനീകരണം ശരാശരി ആയുസിലുണ്ടാക്കുന്ന കുറവ് 2.2 വര്‍ഷമാണ്. ആയുര്‍ ദൈര്‍ഘ്യവുമായി ബന്ധിപ്പിക്കുമ്പോള്‍ ലോകത്ത് ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രശ്‌നം വായുമലിനീകരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. അത് കഴിഞ്ഞാല്‍ യു.പി, ബീഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. അന്തരീക്ഷത്തിലെ പി.എം 2.5ന്റെ അളവാണ് വായു മലിനീകരണത്തിന്റെ തോത് കണക്കാക്കാനുള്ള മാനദണ്ഡം. പി.എം 2.5 എന്നാല്‍ 1.5 മൈക്രോ മീറ്റര്‍ താഴെ വ്യത്യാസമുള്ള (തലമുടിനാരിനേക്കാള്‍ ഏകദേശം 100 മടങ്ങ് കനം കുറഞ്ഞവ) കണങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ച് പി.എം 2.5ന്റെ അളവ് ഘന മീറ്ററില്‍ അഞ്ച് മൈക്രോ ഗ്രാമില്‍ കൂടാന്‍ പാടില്ല. പക്ഷെ ഇന്ത്യയില്‍ ഇത് 54.3 മൈക്രോ ഗ്രാം ആണ്. 1998ന് ശേഷം 61.4 ശതമാനമാണ് വര്‍ധന. വായു മലിനീകരണം ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ഏഴ് ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്നുവെനന്ണ് പഠനം. അന്തരീക്ഷ മലിനീകരണ പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണ്. ലോകജനസംഖ്യയുടെ 90 ശതമാനം ആളുകളും ഒരു പരിധി വരെ മാലിനമായ വായു ശ്വസിക്കുന്നു. അന്തരീക്ഷത്തില്‍ പുകയും വിഷവാതകവും രാസപദാര്‍ത്ഥങ്ങളും കലരുന്നത് മൂലമാണ് വായു മലിനീകരണമുണ്ടാകുന്നത്. മനുഷ്യന്റെ മാത്രമല്ല, മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയുണ്ടാക്കുന്നു. ഭൗമോപരിതലത്തിന് സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങള്‍ ലയിക്കുന്നത്. ഗാര്‍ഹിക മലിനീകരണവും നഗരങ്ങളിലെ മോശമായ അന്തരീക്ഷസ്ഥിതിയുമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതര പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. സൂര്യനില്‍ നിന്ന് പുറന്തള്ളുന്ന അപകടകാരികളായ അള്‍ട്രാവയലറ്റ് രശ്മികള്‍ വര്‍ധിച്ച തോതില്‍ ഭൗമോപരിതലത്തില്‍ പതിച്ചാല്‍ അത് മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാവുകയും ആഗോള ആവാസ വ്യവസ്ഥയെത്തന്നെ താറുമാറാക്കുകയും ചെയ്യും. ഈ വികരണങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഭൂമിയുടെ സ്വഭാവിക ആവരണമാണ് ഓസോണ്‍ പാളി. ഏതാനും വര്‍ഷം മുമ്പ് അന്റാര്‍ട്ടിക്കയില്‍ നടത്തിയ ഗവേഷണങ്ങളില്‍ ഈ പാളി ശോഷിച്ചുക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഫോം നിര്‍മ്മാണം, ഇലക്‌ട്രോണിക് വ്യവസായം എന്നീ മേഖലകളിലും ശിതീകരണികളിലും മറ്റും ഉപയോഗിക്കുന്ന ക്‌ളോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ ഓസോണ്‍ തന്മാത്രകളെ വിഘടിപ്പിക്കുന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഓസോണ്‍ പാളി ശോഷണം മൂലം ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ എത്തും. ത്വക്ക് രോഗം, അര്‍ബുദം, തിമിരം, രോഗപ്രതിരോധ ശക്തി ശോഷണം, സൂക്ഷമ സസ്യങ്ങളുടെ നാശം എന്നിവയുണ്ടാക്കുന്നു. ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ വായുമലിനീകരണം മൂലം ജനങ്ങള്‍ കുടിയൊഴിഞ്ഞുപോകുന്നുവെന്നതാണ് സമീപകാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇത് തടയാനുള്ള ശ്രമം തുടങ്ങേണ്ടിയിരിക്കുന്നു.

Related Articles
Next Story
Share it