പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ ഗതി
കാസര്‍കോട് ജില്ലയിലെ ഏറ്റവുമൊടുവിലത്തെ റെയില്‍വേ മേല്‍പാലമാണ് നീലേശ്വരം പള്ളിക്കരയിലേത്. പടന്നക്കാട്ടും നീലേശ്വരത്തും കോട്ടിക്കുളത്തുമൊക്കെ മേല്‍പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏറ്റവുമൊടുവില്‍ നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പാലം മാത്രമാണ് അവശേഷിക്കുന്നത്. അതിന്റെ ദുര്യോഗം ഇതുവരെ മാറിയിട്ടുമില്ല. മേല്‍പാലത്തിനു വേണ്ടി ജനങ്ങള്‍ വര്‍ഷങ്ങളോളം മുറവിളി കൂട്ടിയപ്പോഴാണ് അന്നത്തെ എം.പി പി.കരുണാകരന്റെ നേതൃത്വത്തില്‍ പാലം നിര്‍മ്മിക്കാനുള്ള നീക്കം ആരംഭിച്ചത്. 2018ല്‍ പാലം പണി തുടങ്ങി. ഒരു പാലം പണിപൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ഇപ്പോഴും പണി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. മുന്‍ […]

കാസര്‍കോട് ജില്ലയിലെ ഏറ്റവുമൊടുവിലത്തെ റെയില്‍വേ മേല്‍പാലമാണ് നീലേശ്വരം പള്ളിക്കരയിലേത്. പടന്നക്കാട്ടും നീലേശ്വരത്തും കോട്ടിക്കുളത്തുമൊക്കെ മേല്‍പാലങ്ങള്‍ യാഥാര്‍ത്ഥ്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏറ്റവുമൊടുവില്‍ നീലേശ്വരം പള്ളിക്കര റെയില്‍വെ മേല്‍പാലം മാത്രമാണ് അവശേഷിക്കുന്നത്. അതിന്റെ ദുര്യോഗം ഇതുവരെ മാറിയിട്ടുമില്ല. മേല്‍പാലത്തിനു വേണ്ടി ജനങ്ങള്‍ വര്‍ഷങ്ങളോളം മുറവിളി കൂട്ടിയപ്പോഴാണ് അന്നത്തെ എം.പി പി.കരുണാകരന്റെ നേതൃത്വത്തില്‍ പാലം നിര്‍മ്മിക്കാനുള്ള നീക്കം ആരംഭിച്ചത്. 2018ല്‍ പാലം പണി തുടങ്ങി. ഒരു പാലം പണിപൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ഇപ്പോഴും പണി ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. മുന്‍ എം.പി പി.കരുണാകരന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം വരെ വേണ്ടി വന്നു പാലം പണി തുടങ്ങാന്‍. പാലം പണി മുഴുമിപ്പിക്കാന്‍ ഇനിയും അതുപോലൊരു സത്യഗ്രഹം കൂടി വേണ്ടി വരുമോ എന്നതാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിലവിലെ എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇടപെട്ട് പണിയില്‍ നേരിടുന്ന തടസങ്ങള്‍ നീക്കിയിട്ടും മെല്ലെപ്പോക്ക് തുടരുകയാണ്. അവസാനഘട്ടത്തില്‍ എത്തി നില്‍കുന്ന പ്രവൃത്തിയില്‍ ഇനി റെയില്‍ പാളത്തിന് കുറുകെയുള്ള കോമ്പോസ്റ്റ് ഗൈഡര്‍ സ്ഥാപിക്കലാണ് ബാക്കി. ഇതിന് നിലവിലെ 11 വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കണമായിരുന്നു. റെയില്‍വെയുടെ അനുമതി നീണ്ടുപോയപ്പോഴാണ് മാര്‍ച്ച് എട്ടിന് എം.പി സ്ഥലത്തെത്തി തടസങ്ങള്‍ നീക്കാന്‍ ഇടപെട്ടത്. പുതിയ തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കോമ്പോസ്റ്റ് ഗൈഡര്‍ സ്ഥാപിക്കേണ്ട ഭാഗത്തെ പഴയ തൂണുകള്‍ മാറ്റിയിട്ടില്ല. ഇത് മാറ്റിയാലേ ഗൈഡര്‍ സ്ഥാപിക്കാനാവൂ. കാലവര്‍ഷം ശക്തമായാല്‍ വലിയ ക്രെയിന്‍ ഉപയോഗിച്ചുള്ള ജോലി പ്രയാസമായിരിക്കും. ആയിരക്കണക്കിന് യാത്രക്കാര്‍ പോകുന്ന ദേശീയപാതയാണിത്. പാലം പണി തുടങ്ങിയതില്‍ പിന്നെ കഴിഞ്ഞ നാലു വര്‍ഷമായി ജനങ്ങള്‍ അനുഭവിച്ചുവരുന്ന ദുരിതം ചെറുതല്ല. ഒരു ദിവസം തീവണ്ടികള്‍ക്ക് കടന്നു പോകാന്‍ 70 തവണയാണത്രെ ഇവിടുത്തെ ഗെയ്റ്റ് അടക്കുന്നത്. ആ സമയമത്രയും വാഹന യാത്രക്കാര്‍ റോഡില്‍ പൊരിവെയിലത്ത് കാത്തുകെട്ടിക്കിടക്കണം. ഹൈവേ നാലുവരി പാതയാവുന്നതിനാല്‍ മേല്‍പാലവും നാലു വരിയിലാണ്. 65 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. അതിനിടെ പാലത്തിന്റെ പാര്‍ശ്വഭിത്തിയില്‍ വിള്ളല്‍ കണ്ടെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പാലത്തിന്റെ ഇരുവശത്തും മണ്ണിട്ട് നികത്തി നിര്‍മ്മിച്ച ഉയരത്തിലുള്ള അപ്രോച്ച് റോഡിന്റെ പാര്‍ശ്വഭിത്തിയിലാണ് വിടവുകളും പൊട്ടലും കണ്ടെത്തിയത്. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഭാരമേറിയ വാഹനങ്ങള്‍ ഓടിത്തുടങ്ങുമ്പോള്‍ റോഡിന് മുകളില്‍ മര്‍ദം കൂടി ഭിത്തി പൊട്ടിപൊകുമോ എന്നതായിരുന്നു നാട്ടുകാരുടെ സംശയം. എന്നാല്‍ അത്തരത്തിലൊരു ആശങ്കയ്ക്ക് വകയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പാളത്തിന് കിഴക്കു വശത്ത് റോഡ് ടാര്‍ ചെയ്യുന്നുണ്ട്. പാളത്തിന് മുകളില്‍ സ്ഥാപിക്കേണ്ട ഗൈഡര്‍ ചെന്നൈയില്‍ നിന്നാണ് കൊണ്ടുവരേണ്ടത്. മെയ് അവസാനത്തോടെ പാലം തുറന്നുകൊടുക്കാനാവുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്നാണ് പ്രതിക്ഷിക്കേണ്ടത്. ജനങ്ങളുടെ യത്രാദുരിതത്തിന് അറുതി വരുത്തി എത്രയും പെട്ടെന്ന് പാലം പണി പൂര്‍ത്തിയാക്കണം.