സ്‌കൂളുകളിലെ ഉച്ചഭക്ഷണ നിലവാരം ഉറപ്പു വരുത്തണം
സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. തിരുവന്തപുരത്തെ ഒരു സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ഏതാനും കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പുഴുവരിച്ച അരി ഉപയോഗിച്ച് കഞ്ഞിയുണ്ടാക്കിയതാണ് കാരണമെന്ന് സംശയിക്കുന്നു. അരി വേണ്ടതു പോലെ കഴുകാതെ കഞ്ഞിവെച്ചുക്കൊടുത്തതായാണ് സംശയിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു അംഗന്‍വാടിയിലും ഇതേ അനുഭവമുണ്ടായിരുന്നു. അവിടെ രണ്ട് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി ചില വിദ്യാലയങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. വൃത്തിഹീനമായ നിലയില്‍ […]
സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. തിരുവന്തപുരത്തെ ഒരു സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ഏതാനും കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പുഴുവരിച്ച അരി ഉപയോഗിച്ച് കഞ്ഞിയുണ്ടാക്കിയതാണ് കാരണമെന്ന് സംശയിക്കുന്നു. അരി വേണ്ടതു പോലെ കഴുകാതെ കഞ്ഞിവെച്ചുക്കൊടുത്തതായാണ് സംശയിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു അംഗന്‍വാടിയിലും ഇതേ അനുഭവമുണ്ടായിരുന്നു. അവിടെ രണ്ട് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി ചില വിദ്യാലയങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. വൃത്തിഹീനമായ നിലയില്‍ […]
സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം അതീവ ഗൗരവത്തോടെ വേണം കാണാന്‍. തിരുവന്തപുരത്തെ ഒരു സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച ഏതാനും കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. പുഴുവരിച്ച അരി ഉപയോഗിച്ച് കഞ്ഞിയുണ്ടാക്കിയതാണ് കാരണമെന്ന് സംശയിക്കുന്നു. അരി വേണ്ടതു പോലെ കഴുകാതെ കഞ്ഞിവെച്ചുക്കൊടുത്തതായാണ് സംശയിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഒരു അംഗന്‍വാടിയിലും ഇതേ അനുഭവമുണ്ടായിരുന്നു. അവിടെ രണ്ട് കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി ചില വിദ്യാലയങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. വൃത്തിഹീനമായ നിലയില്‍ അരിയും പലവ്യഞ്ജനങ്ങളും സൂക്ഷിച്ചതായി കണ്ടെത്തി. ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ചു. നെയ്യാറ്റിന്‍ക്കര ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പാചക്കാരെ മാറ്റി നിര്‍ത്താനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കായംകുളത്തും വിഴിഞ്ഞത്തുമുള്ള സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ആസ്പത്രിയിലാണ്. ഇവിടെ നിന്ന് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ വ്യാപക പരിശോധന നടത്തണം. പി.ടി.എ കമ്മിറ്റികളുടെ സഹകരണങ്ങളും തേടണം. പാചകപുര, പാത്രങ്ങള്‍, വാട്ടര്‍ ടാങ്ക്, ശൗചാലയങ്ങള്‍, ഭക്ഷണ സാമഗ്രികളുടെ കാലപഴക്കം തുടങ്ങിയവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കണം. കുടിവെള്ളത്തില്‍ നിന്നും ഭക്ഷ്യവിഷ ബാധയുണ്ടാവാം. അതിനാല്‍ എല്ലാ വിദ്യാലയങ്ങളിലെയും കുടിവെള്ളവും വാട്ടര്‍ ടാങ്കും പരിശോധിപ്പിക്കണം. ജലഅതോറിറ്റികളുമായും മറ്റ് വകുപ്പുകളുമായും ചേര്‍ന്ന് വേണം പരിശോധന നടത്താന്‍. പാചക തൊഴിലാളികള്‍ തീരെ അശ്രദ്ധയോടെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഈയിടെ ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഒരു കുട്ടി മരണപ്പെട്ട സംഭവം ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിരവധി ഹോട്ടലുകളിലും തട്ടുക്കടകളിലും പരിശോധന നടത്തി. മിക്ക ഹോട്ടലുകളില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തത്. കുട്ടി മരണപ്പെട്ടതിന്റെ അലയൊലികള്‍ അവസാനിച്ചതോടെ പരിശോധനകളും അവസാനിച്ചു. മാസത്തിലൊരു തവണയെങ്കിലും ഹോട്ടലുകളില്‍ പരിശോധന നടത്തിയാലെ പഴകിയ ഭക്ഷണം വിളമ്പുന്നത് അവസാനിപ്പിക്കാനാവൂ. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നോ രണ്ടോ പേര്‍ക്കേ വിഷബാധയുണ്ടാവുന്നുള്ളൂ. എന്നാല്‍ സ്‌കൂളിലെ അവസ്ഥ അതല്ല. അഞ്ഞൂറും ആയിരവും കുട്ടികളാണ് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത്. വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും സിവില്‍ സപ്ലൈസാണ് അരിയും പലവ്യഞ്ജനങ്ങളും നല്‍കുന്നത്. ഇവ നല്‍കുന്നത് നല്ല നിലവാരത്തിലുള്ള ഭക്ഷ്യ വസ്തുക്കളാണെന്ന് ഉറപ്പു വരുത്തണം. ഈയിടെ റേഷന്‍ക്കടകളില്‍ വില്‍പനക്കെത്തിയത് ഉപയോഗശൂന്യമായ ആട്ടയാണ്. റേഷന്‍ക്കടകളില്‍ നേരത്തെയുള്ള ഗോതമ്പ് കാലപ്പഴക്കം വന്ന് നശിക്കുകയും ചെയ്തു. ഇത്തരം ഭക്ഷ്യവസ്തുക്കളാണ് സ്‌കൂളുകളിലും എത്തുന്നത്. ഇത് കര്‍ശനമായി തടയാനാണ് നടപടിയുണ്ടാവേണ്ടത്. വിദ്യാലയങ്ങളില്‍ കൊറോണക്കാലത്ത് എത്തിച്ച അരി പോലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയരുന്നത്. ഇതൊക്കെ കണ്ടെത്തുകയും നശിപ്പിക്കുകയും വേണം. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.