• #102645 (no title)
  • We are Under Maintenance
Tuesday, June 6, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഇത് ഹൃദയ ഭേദകം

UD Desk by UD Desk
June 2, 2022
in ARTICLES, EDITORIAL
A A
0

ഈ ദുര്‍വിധി കാസര്‍കോട്ടെ ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം ബളാംതോട് ചാമുണ്ഡിക്കുന്ന് ഓട്ടമലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളെ കൊന്ന് ആത്മഹത്യ ചെയ്ത ഒരമ്മയുടെ ദുര്‍വിധി ഇനി ഒരാള്‍ക്കും ഉണ്ടാവരുത്. ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളിലെ പാചകത്തൊഴിലാളി വിമല കുമാരിയാണ് മകള്‍ രേഷ്മയെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത്. രേഷ്മ പരപ്പ ബിരിക്കുളത്തുള്ള അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. കോവിഡ് കാലത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതായിരുന്നു. സ്‌കൂള്‍ തുറക്കും മുമ്പ് അനാഥാലയത്തില്‍ കൊണ്ടുവിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും രേഷ്മ പോകാന്‍ തയ്യാറായില്ല. ആണ്‍മക്കളായ രഞ്ജിത്തും മനുവും ജോലിസ്ഥലത്തായതിനാല്‍ രോഗബാധിതയായ മകളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു വിമല കുമാരി. എന്‍ഡോസള്‍ഫാന്‍ വിഷം തീണ്ടിയ ജീവിതത്തോട് ഇതുവരെ പൊരുതുകയായിരുന്നു വിമല കുമാരി. 28 വര്‍ഷം മകളെ ചിറകിനടിയില്‍ ഒളിപ്പിച്ച് പ്രതിസന്ധിഘട്ടങ്ങളെയെല്ലാം അതിജീവിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ പെറ്റമ്മ ഒരു നിമിഷം പകച്ചു പോവുകയായിരുന്നു. ഒരു തീരുമാനമെടുത്ത് എല്ലാം അവസാനിപ്പിച്ചു. മാനസിക വളര്‍ച്ച കുറഞ്ഞതിനാല്‍ കുഞ്ഞിനെ തന്റെ കാലശേഷം ആര് സംരക്ഷിക്കുമെന്ന ഭീതി വിമല കുമാരിയെ പലപ്പോഴും വേട്ടയാടിയിരുന്നു. 20 വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവ് കിണറ്റില്‍ വീണ് കിടപ്പിലാവുകയും 10 വര്‍ഷങ്ങള്‍ക്കപ്പുറം മരണപ്പെടുകയും ചെയ്തതോടെയാണ് ഭാവിയുടെ മുമ്പില്‍ വിമല കുമാരി തളര്‍ന്നു തുടങ്ങിയത്. രോഗബാധിതയായ മകളെ സംരക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് ഇങ്ങനെ ചെയ്തത്. ഇത്തരം സാഹചര്യത്തിലാണ് പാലിയേറ്റീവ് കെയര്‍ ആസ്പത്രികളുടെ ആവശ്യം വേണ്ടിവരുന്നത്. 8 വര്‍ഷം മുമ്പ് മകനെ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്ത സംഭവം കാഞ്ഞങ്ങാട്ടുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞിന്റെ സംരക്ഷണം തന്നെയായിരുന്നു ആ അമ്മയെയും കടുംകൈക്ക് പ്രേരിപ്പിച്ചത്. 2010ല്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ച പാലിയേറ്റീവ് കെയര്‍ ആസ്പത്രി യാഥാര്‍ത്ഥ്യമാക്കാനായിരുന്നെങ്കില്‍ വിമല കുമാരിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയതും കാസര്‍കോട്ടെ രോഗികള്‍ക്ക് പ്രത്യേക പാലിയേറ്റീവ് ആസ്പത്രി സ്ഥാപിക്കണം എന്ന മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശയുമാണ് പ്രായോഗിക തലത്തില്‍ വരാതെ പോയത്. എത്രയോ വര്‍ഷങ്ങളായി കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയിലെ തീരാവേദനയായി മാറിക്കൊണ്ടിരിക്കയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. മാറി വരുന്ന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പുകളൊന്നും ഫലത്തിലെത്തുന്നില്ല. ദുരിത ബാധിതരുടെ ലിസ്റ്റില്‍ പോലും ഇടം പിടിക്കാനാകാത്ത സാധുക്കളും ഒരുപാടുണ്ടിവിടെ. പലപല സമര മുഖങ്ങള്‍ തുറന്ന് നേടിയെടുത്ത ആവശ്യങ്ങളില്‍ പലതും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇനിയും അപ്രാപ്യമായിട്ടില്ല. കാസര്‍കോട്ടെ 6287 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കാന്‍ സുപ്രീംകോടതി രണ്ട് പ്രാവശ്യം നിര്‍ദ്ദേശിച്ചിട്ടും നാമമാത്രമായ ചുരുക്കം പേര്‍ക്ക് മാത്രമേ തുക ലഭിച്ചിട്ടുള്ളൂ. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു സര്‍ക്കാരിനും ഇരകളെ അവഗണിക്കാനാവില്ല. 2017 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവിറക്കി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പിലാക്കാന്‍ തയ്യാറാവാതായതോടെയാണ് ഈയിടെ സുപ്രീംകോടതിക്ക് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നത്. വിമല കുമാരിയുടെയും മകളുടെയും അവസ്ഥ ഇനി ഒരു എന്‍ഡോസള്‍ഫാന്‍ രോഗിക്കും ഉണ്ടാവരുത്. നാളെ വിമല കുമാരി ചിന്തിച്ചതുപോലെ മറ്റ് എന്‍ഡോസള്‍ഫാന്‍ ഇരകളും ചിന്തിക്കുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യാനാവണം.

ShareTweetShare
Previous Post

കല്ലുകെട്ട് മേസ്ത്രി കിണറ്റിന്‍ കപ്പിയില്‍ തൂങ്ങിമരിച്ചു

Next Post

ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോയിലും ഇടിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

Related Posts

പി. അബ്ബാസ് മാഷ്: വിട വാങ്ങിയത് പട്‌ളയുടെ പൗരപ്രമുഖന്‍

പി. അബ്ബാസ് മാഷ്: വിട വാങ്ങിയത് പട്‌ളയുടെ പൗരപ്രമുഖന്‍

June 5, 2023
ഭൂമിക്കായി കൈക്കോര്‍ക്കാം…

ഭൂമിക്കായി കൈക്കോര്‍ക്കാം…

June 5, 2023

ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

June 5, 2023
‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

‘ഇന്ദിരജാലം’: കെ. ഇന്ദിര ടീച്ചര്‍ക്ക് ഷാസിയ ബാനുവിന്റെ സ്മരണാഞ്ജലി

June 3, 2023
റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

റഹ്മാന്‍ മാഷിന്റെ ഓര്‍മയിലുമുണ്ട് പി. മധുരം

June 3, 2023
ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

നിലപാടില്‍ ഉറച്ച് നിന്ന പി.എ മുഹമ്മദ് കുഞ്ഞി

June 2, 2023
Next Post

ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഓട്ടോയിലും ഇടിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS