ഒരാള്‍ക്ക് ഒരു പെന്‍ഷന്‍
ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്നതിലേക്ക് എത്തണമെന്ന ആവശ്യം സാധാരണക്കാരായ ജനങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. അതിന്റെ ചുവട് വെപ്പ് എന്ന നിലയിലാണ് മുന്‍പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. മുന്‍ എം.പിമാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. എം.എല്‍.എയും എം.പിയുമായിരുന്ന ഒരാള്‍ക്ക് പുതുക്കിയ ചട്ടമനുസരിച്ച് ഏതെങ്കിലും ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാവൂ. ഇതുവരെ മുന്‍ എം.പി എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും പെന്‍ഷന്‍ വാങ്ങാമായിരുന്നു. […]
ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്നതിലേക്ക് എത്തണമെന്ന ആവശ്യം സാധാരണക്കാരായ ജനങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. അതിന്റെ ചുവട് വെപ്പ് എന്ന നിലയിലാണ് മുന്‍പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. മുന്‍ എം.പിമാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. എം.എല്‍.എയും എം.പിയുമായിരുന്ന ഒരാള്‍ക്ക് പുതുക്കിയ ചട്ടമനുസരിച്ച് ഏതെങ്കിലും ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാവൂ. ഇതുവരെ മുന്‍ എം.പി എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും പെന്‍ഷന്‍ വാങ്ങാമായിരുന്നു. […]
ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ എന്നതിലേക്ക് എത്തണമെന്ന ആവശ്യം സാധാരണക്കാരായ ജനങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. അതിന്റെ ചുവട് വെപ്പ് എന്ന നിലയിലാണ് മുന്‍പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. മുന്‍ എം.പിമാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ വാങ്ങാമെന്ന നിലവിലെ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതായത്. എം.എല്‍.എയും എം.പിയുമായിരുന്ന ഒരാള്‍ക്ക് പുതുക്കിയ ചട്ടമനുസരിച്ച് ഏതെങ്കിലും ഒരു പെന്‍ഷന് മാത്രമേ അര്‍ഹതയുണ്ടാവൂ. ഇതുവരെ മുന്‍ എം.പി എന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും പെന്‍ഷന്‍ വാങ്ങാമായിരുന്നു. അതുപോലെ കേന്ദ്ര, സംസ്ഥാന സര്‍വ്വീസുകളിലോ കോര്‍പറേഷനുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ പദവിയിലിരുന്ന ശമ്പളം പറ്റുന്ന മുന്‍ എം.പിമാര്‍ക്കും അവിടങ്ങളില്‍ സേവനമനുഷ്ടിച്ച ശേഷം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും മുന്‍ എം.പി എന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ല. പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന് മുന്‍ എം.പിമാര്‍ അപേക്ഷ നല്‍കുമ്പോള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്ങ് മൂലം ഒപ്പിട്ട് നല്‍കണം. എം.പിമാരുടെ ശമ്പളം, അലവന്‍സ് കാര്യങ്ങള്‍ക്കുള്ള സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ടം വിജ്ഞാപനം ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, ലോകസഭാ അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ എന്നിവര്‍ക്കും മുന്‍ എം.പിയെന്ന നിലയിലുള്ള പെന്‍ഷന്‍ ലഭിക്കില്ലെന്ന പഴയ വ്യവസ്ഥ പുതിയ ചട്ടത്തിലും മാറ്റമില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ എം.പിക്ക് 25,000 രൂപയാണ് പെന്‍ഷന്‍. ഒരു ദിവസം മാത്രം എം.പി ആയിരുന്നാലും ഈ പെന്‍ഷന്‍ ലഭിക്കും. അഞ്ച് കൊല്ലം കഴിഞ്ഞ് വീണ്ടും സഭയിലെത്താന്‍ തുടര്‍ന്നുള്ള ഓരോ വര്‍ഷവും 2000 രൂപ വീതം അധിക പെന്‍ഷന്‍ ലഭിക്കും. ജനങ്ങളുടെ നികുതിപ്പണമാണ് ഇത്രയും കാലം ഇവരൊക്കെ അടിച്ചു മാറ്റിക്കൊണ്ടിരുന്നത്. സാധാരണക്കാരന്റെ വേദനയും ദു:ഖവുമൊന്നും ഇവരുടെ പെന്‍ഷന് തടസ്സമായിരുന്നില്ല. പഞ്ചാബില്‍ ആംആദ്മിയാണ് ഒറ്റപെന്‍ഷന്‍ മാത്രം മതിയെന്ന നല്ല തീരുമാനത്തിന് തുടക്കം കുറിച്ചത്. എം.പിമാരുടെ പെന്‍ഷന് തടയിടാന്‍ പിന്നാലെ കേന്ദ്രവും നിയമഭേദഗതി കൊണ്ടുവന്നു. എം.എല്‍.എമാര്‍ക്ക് മാത്രമല്ല, അവരുടെ പി.എമാര്‍ക്കും പെന്‍ഷനുണ്ട്. ഒരു ടേമില്‍ ഓരോ പി.എമാരെ മാറ്റി പുതിയ വരെ കയറ്റിയാലും അവര്‍ക്കും കിട്ടും പെന്‍ഷന്‍. വിവിധ വകുപ്പുകളുടെ ചെയര്‍മാന്‍മാരായിരിക്കുന്നവര്‍ അവിടെ നിന്ന് പിരിയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. അതിന് മുമ്പ് ഏതെങ്കിലും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചവരാണെങ്കില്‍ ആ പെന്‍ഷനും കിട്ടും. രാഷ്ട്രീയക്കാര്‍ ഇതിനെതിരെ ശബ്ദിക്കില്ല. എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഇതിന്റെ ഗുണം കിട്ടുമ്പോള്‍ അവര്‍ കമാന്നൊരക്ഷരം ഇതിനെതിരെ പറയില്ല. ചില പാര്‍ട്ടിക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് ഒരു വിഹിതം മാസാമാസം വാങ്ങുന്നുമുണ്ട്. അപ്പോള്‍ അത് ഇല്ലാതായാല്‍ പാര്‍ട്ടിക്കും നഷ്ടം സഹിക്കേണ്ടി വരും. പി.എസ്.സി അംഗങ്ങളായി വിരമിച്ചവര്‍ക്കും പെന്‍ഷന്‍ കിട്ടും. അത് എം.പിമാരുടെ പെന്‍ഷനും മുകളില്‍ വരും. എന്തായാലും എം.പിമാര്‍ക്ക് ഒറ്റപെന്‍ഷന്‍ മാത്രമേ അര്‍ഹതയുള്ളൂ. എന്ന വിപ്ലവകരമായ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചത് സ്വാഗതാര്‍ഹമാണ്. കോടിക്കണക്കിന് രൂപയാണ് ഇതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുക. സാധാരണക്കാരന്റെ നികുതിപ്പണമാണിത്. കാലാകാലമായി ഇവര്‍ രാജാക്കന്മാരെപ്പോലെ സുഖിച്ചുവാഴുകയാണ്. എം.പിമാരുടെ പെന്‍ഷനില്‍ മാത്രമായി ഇത് ഒതുങ്ങരുത്. മറ്റെല്ലാ മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ. അതിനൊക്കെ തടയിടാനാവണം.