ഈ ശിക്ഷ, പാഠമാകണം

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍തൃപീഡനം മൂലം കൊല്ലത്തെ ബി.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കോടതി പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുത്. 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം തന്നെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മാഹത്യയും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിധി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാസര്‍കോട്ട് തന്നെ ഈയിടെ ഇത്തരമൊരു സംഭവമുണ്ടായി. വിദ്യാനഗറിലെ പരിസ്ഥിതി പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ നാരായണന്‍ പേരിയയുടെയും സത്യഭാമ […]

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍തൃപീഡനം മൂലം കൊല്ലത്തെ ബി.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് കോടതി പരമാവധി ശിക്ഷയാണ് നല്‍കിയിരിക്കുത്. 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം തന്നെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മാഹത്യയും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിധി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കാസര്‍കോട്ട് തന്നെ ഈയിടെ ഇത്തരമൊരു സംഭവമുണ്ടായി. വിദ്യാനഗറിലെ പരിസ്ഥിതി പ്രവര്‍ത്തകനും റിട്ട.അധ്യാപകനുമായ നാരായണന്‍ പേരിയയുടെയും സത്യഭാമ ടീച്ചറുടെയും മകള്‍ മാധ്യമ പ്രവര്‍ത്തകയായ ശ്രുതി ബംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിക്കുകയുണ്ടായി. ഭര്‍ത്താവിന്റെ ശാരീരിക പീഡനവും മാനസിക പീഡനവുമായിരുന്നു ആത്മഹത്യയ്ക്ക് പിന്നില്‍. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഭര്‍ത്താവ് സ്വന്തം ശമ്പളം അതിന് മതിയാവാതെ വന്നപ്പോള്‍ ശ്രുതിക്ക് കിട്ടുന്ന ശമ്പളം കണക്ക് പറഞ്ഞ് വാങ്ങി തുടങ്ങി. അതിലൊന്നും ശ്രുതിക്ക് പരാതിയുണ്ടായിരുന്നില്ല. അച്ഛനുമമ്മയോടും ബന്ധുക്കളോട് പോലും സംസാരിക്കാന്‍ പാടില്ലെന്ന് നിബന്ധന വെച്ചു. ഇത് കണ്ടെത്താന്‍ വീട്ടില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ഒരു ദിവസം ജീവിതത്തോട് തന്നെ വിട പറഞ്ഞു. സംഭവം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലും പൊലീസിന് സാധിച്ചില്ല. ബംഗളൂരു പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. അവിടെ നിന്ന് രണ്ട് പൊലീസുകാര്‍ പ്രതിയുടെ തളിപ്പറമ്പിലെ വീട്ടില്‍ അന്വേഷിച്ച് വന്നെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് അതേപോലെ തിരികെ പോയി. ഇവിടെയുള്ള അന്വേഷണവും അതോടെ നിലച്ചു. മലയാളിയായതിനാല്‍ കര്‍ണ്ണാടക പൊലീസും പ്രതിയെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് വലിയ താല്‍പര്യവും ഇല്ലാതായി. ശ്രുതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പീഡനം സംബന്ധിച്ച വിശദമായ കത്ത് പൊലീസിനും വീട്ടുകാര്‍ക്കുമായി എഴുതിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെങ്കിലും പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടിയിരുന്നു. ശ്രുതിയുടേതുപോലുള്ള ഒട്ടേറെ പീഡന കേസുകള്‍ കേരളത്തില്‍ ഉടനീളം നടക്കുന്നുണ്ട്. ഇതില്‍ ചിലത് മാത്രമേ പുറത്തറിയുന്നുള്ളൂ. ബാക്കിയെല്ലാം വെറും ആത്മഹത്യയായി എഴുതിത്തള്ളുകയാണ്. കൊല്ലത്തെ വിസ്മയയുടെ കാര്യത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചുവെന്നതില്‍ പ്രോസിക്യൂഷന് അഭിമാനിക്കാം. കൊല്ലം പോരുവഴിയിലെ ഭര്‍തൃ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണ്ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹം കഴിഞ്ഞ് ഒമ്പത് ദിവസം മാത്രം കഴിഞ്ഞപ്പോള്‍ തന്നെ അച്ഛനോട് ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തുപോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. സ്ത്രീധനം ആഗ്രഹിച്ചു കൊണ്ട് നടക്കുന്ന വിവാഹങ്ങള്‍ക്കും സ്ത്രീധനം ചോദിച്ചു വാങ്ങുന്ന ആളുകള്‍ക്കുമെതിരെ ശക്തമായ താക്കീതായി മാറും വിസ്മയ കേസിലെ വിധിയെന്നതില്‍ തര്‍ക്കമില്ല. കേരളീയ സമൂഹം ആഗ്രഹിച്ച തരത്തിലുള്ള വിധി തന്നെയാണ് ഉണ്ടായിട്ടുള്ളത്. കേരളീയര്‍ സ്ത്രീ-പുരുഷ തുല്ല്യതക്കു വേണ്ടി ബഹുദൂരം മുമ്പോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീധനം ചോദിച്ചു വാങ്ങുന്നതും അത് പോരാത്തതിന്റെ പേരില്‍ കൊലപാതകം പോലും നടത്തുന്നതും അപമാനമാണ്. ഇപ്പോഴും ചിലര്‍ സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതും സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള കേരളത്തില്‍ തന്നെ. സ്ത്രീകള്‍ കൂടുതല്‍ തുല്ല്യത അര്‍ഹിക്കുന്നുവെന്നത് സത്യമാണ്. ഒരു കേസിലെ നടപടിക്കൊണ്ട് മാത്രം ഇത്തരക്കാര്‍ പാഠം പഠിക്കില്ല. സ്ത്രീധനത്തിന്റെ പേരില്‍ കൈ ഉയര്‍ത്തുന്നവര്‍ക്കെതിരെ സമൂഹമനസാക്ഷി തന്നെ ഉണരണം.

Related Articles
Next Story
Share it