കാലവര്‍ഷം എത്തുന്നു; നടപടികള്‍ ത്വരിതപ്പെടുത്തണം
കേരളത്തില്‍ കാലവര്‍ഷം എത്തുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കാലവര്‍ഷത്തിന്റേതിന് സമാനമായ വേനല്‍ മഴയാണ് പെയ്തുക്കൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. കാലവര്‍ഷം 27ന് കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാവുമെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15ന് കാലവര്‍ഷമെത്തും. സാധാരണയിലും […]
കേരളത്തില്‍ കാലവര്‍ഷം എത്തുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കാലവര്‍ഷത്തിന്റേതിന് സമാനമായ വേനല്‍ മഴയാണ് പെയ്തുക്കൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. കാലവര്‍ഷം 27ന് കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാവുമെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15ന് കാലവര്‍ഷമെത്തും. സാധാരണയിലും […]
കേരളത്തില്‍ കാലവര്‍ഷം എത്തുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി കാലവര്‍ഷത്തിന്റേതിന് സമാനമായ വേനല്‍ മഴയാണ് പെയ്തുക്കൊണ്ടിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കയാണ്. കാലവര്‍ഷം 27ന് കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാവുമെന്നാണ് പ്രവചനം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15ന് കാലവര്‍ഷമെത്തും. സാധാരണയിലും ഏഴ് ദിവസം നേരത്തേ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത. സാധാരണ മെയ് അവസാനമാണ് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്താറ്. ജൂണ്‍ ഒന്നിന് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഇത്തവണ നേരത്തേ കാലവര്‍ഷമെത്തും. അതിന് മുമ്പ് പെയ്യുന്ന ഒറ്റപ്പെട്ട മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവുമെന്നും കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നുണ്ട്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടമുണ്ടാക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്ത സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനും മലയോര പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ളതിനാല്‍ അതിജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പലസ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 21 വീടുകള്‍ ഭാഗികമായും തകരുകയുണ്ടായി. മുന്‍വര്‍ഷങ്ങളിലെ പ്രളയവും നാശനഷ്ടങ്ങളുമൊക്കെ നമുക്ക് പാറമാകണം. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തെക്കന്‍ ജില്ലകളില്‍ മേഘവിസ്‌ഫോടനം എന്ന പേരില്‍ മണിക്കൂറുകളോളംനീണ്ടു നില്‍ക്കുന്ന മഴയാണ് വലിയ പ്രളയമുണ്ടാക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ജാഗ്രത വേണം. കേന്ദ്രത്തിന്റെ ദുരന്ത നിവാരണ സമിതി കേരളത്തില്‍ എത്തുന്നുണ്ട്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. വയനാട് പോലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. മലയോര പ്രദേശമായ ഇവിടങ്ങളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഏത് നിമിഷവും പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മഴക്കാലത്തെ നമ്മള്‍ ഭീതിയോടെയാണ് കാണുന്നത്.
രണ്ട് പ്രളയങ്ങളും കണ്ട് പരിചയമില്ലാത്ത മഴയും അതിന് പിന്നാലെ വരുന്ന മണ്ണിടിച്ചലുമൊക്കെയാണ് അതിന് കാരണം. കേരളം ഉള്‍പ്പെടുന്ന തെക്കന്‍ തീരമേഖലയില്‍ പതിവില്ലാത്ത സ്വഭാവത്തിലുള്ള മേഘങ്ങള്‍ കാണുന്നത് ആശങ്കയുണ്ടാക്കുന്നു. തീരമേഖലയില്‍ കാണുന്ന കൂമ്പാര മഴമേഘങ്ങള്‍ മേഘ വിസ്‌ഫോടനങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഈ ഘടനാമാറ്റം കാരണമാണ് കാലവര്‍ഷം കനക്കുന്നത്. നമ്മുടെ കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ അറബിക്കടല്‍ ക്രമാതീതമായി ചൂടാകുന്നതും അതുപോലെത്തന്നെ അതിന്റെ ഭാഗമായി അന്തരീക്ഷത്തിലൊരു താപ അസ്ഥിരത രൂപപെടുന്നതുമാണത്രെ കാരണം. ഈ താപ അസ്ഥിരത വലിയ മേഘങ്ങള്‍ ഉയരത്തില്‍ രൂപപെടാനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കും. ഒരു മണ്‍സൂണ്‍ സീസണില്‍ നാലോ അഞ്ചോ ന്യൂനമര്‍ദ്ദവും എട്ടോ പത്തോ ന്യൂനമര്‍ദ്ദങ്ങളുമൊക്കെ പ്രതീക്ഷിക്കാം. മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത തന്നെയാണ് ദുരന്തങ്ങളായി നമ്മെ വേട്ടയാടുന്നത്.