പഴകിയ ഭക്ഷണം<br>തീറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിവേണം
ഹോട്ടലുകളിലെ പഴകിയ ഭക്ഷണം വീണ്ടും സാമൂഹ്യപ്രശ്നമായി മാറുകയാണ്. പഴകിയതും പുഴുനുരയ്ക്കുന്നതുമായ ആഹാര പദാര്‍ഥങ്ങള്‍ പണവും വാങ്ങി യാതൊരു ഉളുപ്പുമില്ലാതെ ആളുകളെ തീറ്റിക്കുന്നതില്‍ ചില ഹോട്ടലുകള്‍ മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെര്‍ക്കളയിലെ ഒരു ഹോട്ടലില്‍ നിന്ന് കോഴി ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളാണ് ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചത്. ബിരിയാണിയില്‍ കുട്ടികള്‍ പുഴു കണ്ടെത്തിയിരുന്നുവെങ്കിലും ഇതിനെ നുള്ളിയെറിഞ്ഞ് കഴിക്കുകയായിരുന്നു. സ്കൂളില്‍ തിരിച്ചെത്തി അല്‍പസമയത്തിനകമാണ് […]
ഹോട്ടലുകളിലെ പഴകിയ ഭക്ഷണം വീണ്ടും സാമൂഹ്യപ്രശ്നമായി മാറുകയാണ്. പഴകിയതും പുഴുനുരയ്ക്കുന്നതുമായ ആഹാര പദാര്‍ഥങ്ങള്‍ പണവും വാങ്ങി യാതൊരു ഉളുപ്പുമില്ലാതെ ആളുകളെ തീറ്റിക്കുന്നതില്‍ ചില ഹോട്ടലുകള്‍ മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെര്‍ക്കളയിലെ ഒരു ഹോട്ടലില്‍ നിന്ന് കോഴി ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളാണ് ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചത്. ബിരിയാണിയില്‍ കുട്ടികള്‍ പുഴു കണ്ടെത്തിയിരുന്നുവെങ്കിലും ഇതിനെ നുള്ളിയെറിഞ്ഞ് കഴിക്കുകയായിരുന്നു. സ്കൂളില്‍ തിരിച്ചെത്തി അല്‍പസമയത്തിനകമാണ് […]

http://new.utharadesam.com/wp-content/uploads/2019/08/cropped-utharadesam-logo.jpg
ഹോട്ടലുകളിലെ പഴകിയ ഭക്ഷണം വീണ്ടും സാമൂഹ്യപ്രശ്നമായി മാറുകയാണ്. പഴകിയതും പുഴുനുരയ്ക്കുന്നതുമായ ആഹാര പദാര്‍ഥങ്ങള്‍ പണവും വാങ്ങി യാതൊരു ഉളുപ്പുമില്ലാതെ ആളുകളെ തീറ്റിക്കുന്നതില്‍ ചില ഹോട്ടലുകള്‍ മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെര്‍ക്കളയിലെ ഒരു ഹോട്ടലില്‍ നിന്ന് കോഴി ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെട്ടു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളാണ് ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ചത്. ബിരിയാണിയില്‍ കുട്ടികള്‍ പുഴു കണ്ടെത്തിയിരുന്നുവെങ്കിലും ഇതിനെ നുള്ളിയെറിഞ്ഞ് കഴിക്കുകയായിരുന്നു. സ്കൂളില്‍ തിരിച്ചെത്തി അല്‍പസമയത്തിനകമാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. അഞ്ച് കുട്ടികള്‍ ഛര്‍ദ്ദിയും വയറുവേദനയും മൂലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. 20 ഓളം കുട്ടികളാണ് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരായത്. ഇവരില്‍ പലര്‍ക്കും അസ്വസ്ഥതകള്‍ നേരിടേണ്ടിവന്നുവെങ്കിലും ആസ്പത്രിയില്‍ പോകാന്‍ മാത്രം രൂക്ഷമായിരുന്നില്ല. ഈ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിക്കുകയും ഹോട്ടല്‍ പൂട്ടി സീല്‍വെക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു ഹോട്ടലില്‍ പഴകിയ ഭക്ഷണം വിളമ്പിയതിനെ ചോദ്യം ചെയ്തവരെ ഹോട്ടല്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ മര്‍ദ്ദിച്ച സംഭവമുണ്ടായത്. ഇതോടെയാണ് ഈ ഹോട്ടലില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. സമാനസംഭവം കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിലുമുണ്ടായി. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം നടന്നിട്ട് അധികനാളായിട്ടില്ല. നിരവധി വിദ്യാര്‍ത്ഥികളാണ് അന്ന് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഈ ദുരന്തത്തിന് ശേഷം കാസര്‍കോട് ജില്ലയില്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ വ്യാപകമായി കടകളിലും ഹോട്ടലുകളിലും കൂള്‍ബാറുകളിലും പരിശോധന നടത്തുകയും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ഭക്ഷ്യസുരക്ഷാനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യവിഭാഗം പരിശോധനകളില്‍ നിന്നെല്ലാം പിന്‍വാങ്ങുകയും ചില ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം തീന്മേശകളില് വീണ്ടും സ്ഥാനം പിടിക്കുകയുമായിരുന്നു. കുട്ടികള്‍ അടക്കമുള്ളവരുടെ ജീവനും ആരോഗ്യത്തിനും ഇത്തരം ഹോട്ടലുകള്‍ കടുത്ത ഭീഷണിയാണ്. നല്ല രീതിയില്‍ ഹോട്ടല്‍ നടത്തുന്നവര്‍ക്കും ഇക്കൂട്ടരുടെ ചെയ്തികള്‍ക്ക് അപമാനം വരുത്തുന്നു. പഴകി രൂക്ഷഗന്ധം പുറപ്പെടുവിക്കുന്ന പൊരിച്ച മീനുകളും പഴകിയ ഇറച്ചിവിഭവങ്ങളും ആളുകള്‍ക്ക് നല്കാന് ചില ഹോട്ടലുകാര്‍ക്ക് യാതൊരു മടിയുമില്ല. മോശമായ മീന്‍ പൊരിച്ചുനല്കിയാലും വാങ്ങുന്ന വില നൂറിലും അതില്‍ അധികവുമാണ്. പണം നല്കി മോശം ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥ അങ്ങേയറ്റം ദയനീയവും വേദനാജനകവുമാണ്. കേടായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യവും ജീവനും പണയം വെക്കുന്നതിന് തുല്യമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും ഉണ്ട്. പരിശോധന കര്‍ശനമായി തുടരണം എന്ന് തന്നെയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. പഴകിയ ഭക്ഷണം വിളമ്പുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥയും പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ട്.