ജനങ്ങളോടുള്ള വെല്ലുവിളി

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അടിക്കടി വില വര്‍ധിപ്പിച്ച് കേന്ദ്രം ജനങ്ങളുടെ മേല്‍ ഭാരം കയറ്റി വെച്ചുക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്റെ വില 1006.50 രൂപയായി. നേരത്തെ ഇത് 956 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിട്ട് ഒന്നര മാസം തികയ്യുന്നതിന് മുമ്പാണ് 50 രൂപ കൂടി വര്‍ധിപ്പിച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കഴിഞ്ഞ ആഴ്ച്ച 102 രൂപ വര്‍ധിപ്പിച്ചിരുന്നു. 19 […]

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അടിക്കടി വില വര്‍ധിപ്പിച്ച് കേന്ദ്രം ജനങ്ങളുടെ മേല്‍ ഭാരം കയറ്റി വെച്ചുക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ ദിവസം സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്റെ വില 1006.50 രൂപയായി. നേരത്തെ ഇത് 956 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിട്ട് ഒന്നര മാസം തികയ്യുന്നതിന് മുമ്പാണ് 50 രൂപ കൂടി വര്‍ധിപ്പിച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കഴിഞ്ഞ ആഴ്ച്ച 102 രൂപ വര്‍ധിപ്പിച്ചിരുന്നു. 19 കിലോ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 225.3 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന് ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 13 തവണയായി 255 രൂപയാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കൂടുന്നത് പാചക വാതക വിലയിലും പ്രതിഫലിക്കുന്നുവെന്നാണ് എണ്ണ കമ്പനികളുടെ വാദം. യുക്രൈയിന്‍ യുദ്ധമാണ് പ്രധാനമായും അവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. ഗാര്‍ഹിക പാചക വാതക വിലവര്‍ധന സാധാരണക്കാരായ കുടുംബങ്ങളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുമെന്നതില്‍ സംശയമില്ല. യുക്രൈന്‍ യുദ്ധ പ്രതിസന്ധി തുടരുന്നത് വില ഇനിയും ഉയരാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ നട്ടം തിരിയുന്ന ജനത്തിന് വിവിധ മേഖലകളില്‍ വലിയ വിലക്കയറ്റത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതിനോടൊപ്പം പാചക വാകത വിലയും കുതിക്കുമ്പോള്‍ പൊറുതി മുട്ടിയ നിലയിലാണ് ജനങ്ങള്‍. വിറക് അടുപ്പുകളില്‍ നിന്ന് അടുത്തക്കാലത്താണ് നല്ലൊരു ഭാഗം ജനങ്ങള്‍ ഗ്യാസ് അടുപ്പിലേക്ക് മാറിയത്. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങള്‍ക്കാണ് ഇത് വലിയ ബാധ്യതയായത്. കുറഞ്ഞ നിരക്കിലാണ് റഷ്യയില്‍ നിന്ന് എണ്ണ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. എന്നിട്ടും അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ് കമ്പനികള്‍ എല്‍.പി.ജി വില നിശ്ചയിക്കുന്നത്. എല്‍.പി.ജിയുടേത് മാത്രമല്ല, വീടുകളിലേക്ക് പൈപ്പുകള്‍ വഴി എത്തിക്കുന്ന പ്രകൃതി വാതകത്തിന്റെ വിലയും കഴിഞ്ഞ ദിവസം യൂണിറ്റിന് നാലേ കാല്‍ രൂപ കൂട്ടിയിരുന്നു. 2014 ജനുവരിയില്‍ പാചക വാതക വില 2241 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അപ്പോള്‍ 600 രൂപ സബ്‌സിഡിയായി ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് സബ്‌സിഡി എടുത്തു കളഞ്ഞത്. സബ്‌സിഡിയെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഒരക്ഷരം ഉരിയാടുന്നില്ല. സബ്‌സിഡിയില്ലാതെ ഗാര്‍ഹിക സിലിണ്ടറിന് 1000 രൂപയ്ക്ക് മുകളില്‍ എത്തുന്നത് ഇതാദ്യമായാണ്. പാചകവാതകത്തിന് സബ്‌സിഡി നല്‍കാത്തതു മൂലം ഈ വര്‍ഷം കേന്ദ്ര സര്‍ക്കാരിന് 20,000 കോടിയാണത്രെ ലാഭമുണ്ടായത്. ഇന്ധന വില വര്‍ധന മൂലം നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി വര്‍ധിച്ചു വരികയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളമാണ് ഇതിന് വലിയ വില നല്‍കേണ്ടി വരുന്നത്. പാചക വാതകത്തിന്റെ സബ്‌സിഡി പുന:സ്ഥാപിച്ചാല്‍ ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കും.

Related Articles
Next Story
Share it