വിശപ്പിന്റെ വിളി

ലോകത്ത് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്തിനില്‍ക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. സംഘര്‍ഷവും കാലാവസ്ഥ മാറ്റവും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയാണ് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവരും ഒരുനേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. ലോകരാജ്യങ്ങളുടെ ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ലെങ്കിലും നമ്മുടെ രാജ്യത്തെയും ചില സംസ്ഥാനങ്ങളിലെ സ്ഥിതി അത്യന്തം ഖേദകരമാണ്. 2021ല്‍ 53 രാജ്യങ്ങളില്‍ നിന്നായി 19.3 കോടി ആളുകളാണ് ഭക്ഷ്യപ്രതിസന്ധി നേരിട്ടത്. 2020ല്‍ നിന്ന് നാലുകോടി പേരുടെ വര്‍ധനവുണ്ടായി. സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, കാലാവസ്ഥ […]

ലോകത്ത് ഭക്ഷണം ലഭിക്കാത്തവരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്തിനില്‍ക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. സംഘര്‍ഷവും കാലാവസ്ഥ മാറ്റവും സാമ്പത്തിക പ്രശ്‌നങ്ങളുമൊക്കെയാണ് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്തവരും ഒരുനേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നവരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. ലോകരാജ്യങ്ങളുടെ ഈ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നില്ലെങ്കിലും നമ്മുടെ രാജ്യത്തെയും ചില സംസ്ഥാനങ്ങളിലെ സ്ഥിതി അത്യന്തം ഖേദകരമാണ്. 2021ല്‍ 53 രാജ്യങ്ങളില്‍ നിന്നായി 19.3 കോടി ആളുകളാണ് ഭക്ഷ്യപ്രതിസന്ധി നേരിട്ടത്. 2020ല്‍ നിന്ന് നാലുകോടി പേരുടെ വര്‍ധനവുണ്ടായി. സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, കാലാവസ്ഥ മാറ്റങ്ങള്‍, കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് പ്രതിസന്ധിക്ക് കാരണം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ കെടുതികള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു. ആഹാര ദൗര്‍ലഭ്യത്തിന് അവിടെ മാത്രമല്ല സമീപ രാഷ്ട്രങ്ങളിലും കൂടി അതിന്റെ പ്രതിധ്വനിയുണ്ടാവും. ആഗോള ഭക്ഷ്യ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനാ ലോക ഭക്ഷ്യപദ്ധതി, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ 2022ലെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. ഭക്ഷ്യസുരക്ഷക്കായി വിദേശ രാജ്യങ്ങളോട് സഹായമഭ്യര്‍ത്ഥിക്കേണ്ടിവന്നിട്ടുള്ള 77 രാജ്യങ്ങളെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ 24 രാജ്യങ്ങളില്‍ നിന്ന് കൃത്യമായ കണക്കുകള്‍ ലഭിച്ചില്ല. അവശേഷിക്കുന്ന 53 രാജ്യങ്ങളില്‍ 35 എണ്ണത്തിലും ഭക്ഷ്യക്ഷാമം അതിരൂക്ഷമാണ്. സ്ഥിരം സംഘര്‍ഷബാധിത മേഖലകളായ അഫ്ഗാനിസ്ഥാന്‍, കോംഗോ, എത്യോപ്യ, നൈജീരിയ, തെക്കന്‍ സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷയില്ലാത്ത ആളുകള്‍ ഏറ്റവുമധികമുള്ളത്. സൊമാലിയ എപ്പോഴും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ വിലക്കയറ്റം, കുറഞ്ഞത് 4.7 കോടി ആളുകളെ കൂടി ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിട്ടു. ലോക ഭക്ഷ്യപദ്ധതിയിലേക്ക് പല രാജ്യങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇതിനും ഇടിവ് സംഭവിച്ചിട്ടുണ്ടത്രെ. 2017ല്‍ ലഭിച്ചതിനേക്കാള്‍ 25 ശതമാനം കുറവാണത്രെ. പ്രാദേശിക തലത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കൃഷിയിലേക്കുള്ള നിക്ഷേപം അടിയന്തിരമായി ഉയര്‍ത്തണമെന്നാണത്രെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. സംഘര്‍ഷം മൂലം 2020ല്‍ 99 കോടി ജനങ്ങളാണ് കഷ്ടപ്പെടുന്നതെങ്കില്‍ 2021 ആവുമ്പോഴേക്കും ഇത് 139 കോടിയായി. കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും മൂലം 15 കോടി പേര്‍ ദുരിതമനുഭവിച്ചപ്പോള്‍ ഇപ്പോള്‍ 23 കോടി പേരാണ് ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏതാണ്ട് 40 ശതമാനത്തിന് മുകളില്‍ ആളുകള്‍ ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 26 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ ദരിദ്രര്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡവലപ്‌മെന്റ് എന്ന സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണവും ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. സംഘര്‍ഷവും കാലാവസ്ഥ വ്യതിയാനവും കുറഞ്ഞാലേ ഇതിന് പരിഹാരമാവൂ. സാമ്പത്തികമായി മുന്നിലുള്ള രാഷ്ട്രങ്ങള്‍ സഹായവുമായി രംഗത്തുവരികയും വേണം.

Related Articles
Next Story
Share it