കര്‍ഷകരുടെ സൗജന്യ വൈദ്യുതി തടസപ്പെടരുത്

വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സൗജന്യ വൈദ്യുതി വിതരണം എടുത്തു കളയാനുള്ള ആലോചന നടക്കുകയാണത്രെ. ചെറുകിട കര്‍ഷകരുടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ഇതുവരെ സൗജന്യമായാണ് ലഭിച്ചുക്കൊണ്ടിരുന്നത്. ഇത് നിര്‍ത്തലാക്കാന്‍ കെ.എസ്.ഇ.ബി ആലോചിച്ചു വരികയാണത്രെ. ഫണ്ട് കൈമാറ്റത്തിനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങളാണത്രെ പ്രതിസന്ധിക്കിടയാക്കുന്നത്. കൃഷി ഭവനാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാര്‍ജ്ജ് നല്‍കിക്കൊണ്ടിരുന്നത്. പകരം കൃഷിഭവന് കീഴിലുള്ള കര്‍ഷകരുടെ കമ്മിറ്റിയുണ്ടാക്കി ആ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാനാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ഇതിനായി പലനിബന്ധനകളും നിയമാവലികളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൃഷിവകുപ്പിന് ഇക്കാര്യത്തില്‍ […]

വര്‍ഷങ്ങളായി കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സൗജന്യ വൈദ്യുതി വിതരണം എടുത്തു കളയാനുള്ള ആലോചന നടക്കുകയാണത്രെ. ചെറുകിട കര്‍ഷകരുടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ഇതുവരെ സൗജന്യമായാണ് ലഭിച്ചുക്കൊണ്ടിരുന്നത്. ഇത് നിര്‍ത്തലാക്കാന്‍ കെ.എസ്.ഇ.ബി ആലോചിച്ചു വരികയാണത്രെ. ഫണ്ട് കൈമാറ്റത്തിനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങളാണത്രെ പ്രതിസന്ധിക്കിടയാക്കുന്നത്. കൃഷി ഭവനാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാര്‍ജ്ജ് നല്‍കിക്കൊണ്ടിരുന്നത്. പകരം കൃഷിഭവന് കീഴിലുള്ള കര്‍ഷകരുടെ കമ്മിറ്റിയുണ്ടാക്കി ആ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറാനാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. ഇതിനായി പലനിബന്ധനകളും നിയമാവലികളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൃഷിവകുപ്പിന് ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുന്നില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വരികയും ചെയ്തു. അതോടെ മാസങ്ങളായി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാര്‍ജ്ജും ലഭിക്കാതായി. ഇനിയും പണം ലഭിച്ചില്ലെങ്കില്‍ ഫ്യൂസ് ഊരുമെന്ന് വൈദ്യുതി വകുപ്പധികൃതര്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. സൗജന്യ വൈദ്യുതി നിര്‍ത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ബലമായ സംശയമുണ്ട്. കര്‍ഷകരുടെ ബില്ലുകള്‍ കൃഷിഭവനിലെത്തിച്ച് ബ്ലോക്ക് കൃഷി ഡയറക്ടറുടെ ഓഫീസില്‍ നിന്നാണ് തുക നല്‍കിയിരുന്നത്. എന്നാല്‍ ജനുവരി മുതലുള്ള ബില്ലുകളിലെ തുക സെക്ഷനുകളില്‍ ലഭിച്ചില്ല. ബോര്‍ഡിന് കോടികളുടെ കുടിശ്ശികയാണ് ഈയിനത്തിലുള്ളത്. സംസ്ഥാന കര്‍ഷക ക്ഷേമ വകുപ്പില്‍ നിന്ന് ഇതിനായുള്ള ഫണ്ട് നേരത്തേ നീക്കിവെച്ചിട്ടുണ്ടെങ്കിലും നിര്‍ദ്ദേശങ്ങളിലെ അവ്യക്തതകള്‍ മൂലം ഫണ്ട് കൈമാറാന്‍ സാധിക്കുന്നില്ല. 30 സെന്റിന് മുകളില്‍ കൃഷി ഭൂമിയുള്ളവര്‍ക്കാണ് കാര്‍ഷികാവശ്യത്തിന് സൗജന്യമായി വൈദ്യുതി നല്‍കുന്നത്. ജനുവരി മുതല്‍ മെയ് അവസാനം വരെയാണ് കാര്‍ഷിക വിളകള്‍ക്ക് വെള്ളം നനക്കേണ്ടത്. ചെറുകിട കര്‍ഷകര്‍ കവുങ്ങ്, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവ നനക്കുന്നതിനാണ് വൈദ്യുതി പമ്പുകളെ ആശ്രയിക്കുന്നത്. വൈദ്യുതി എത്താത്ത സ്ഥലങ്ങളില്‍ മണ്ണെണ്ണ പമ്പുകള്‍ ഉപയോഗിച്ചു വെള്ളം നനയ്ക്കും. മണ്ണെണ്ണക്ക് വലിയ വില കൊടുക്കേണ്ടി വരുന്നതിനാല്‍ മിക്കവരും വൈദ്യുതി പമ്പുകളെയാണ് ആശ്രയിക്കുന്നത്. കൃഷിയിടങ്ങളിലേക്ക് പ്രത്യേക കണക്ഷന്‍ എടുത്താണ് മോട്ടോര്‍ പമ്പുകള്‍ക്ക് വൈദ്യുതി എടുക്കുന്നത്. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച പദ്ധതിയാണിത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൃഷി ആവശ്യത്തിനുള്ള വൈദ്യുതി സൗജന്യമായി ലഭിക്കണമെന്നുള്ള ആനുകൂല്യമുണ്ടായിരുന്നു. അതാണ് ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നത്. വൈദ്യുതി ബോര്‍ഡിന് കൃത്യമായി പണം ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് വൈദ്യുതി നല്‍കാനാവൂ. കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കുമെന്നും അവരെ പ്രോത്സാഹിപ്പിക്കുമെന്ന് പറയുമ്പോള്‍ത്തന്നെ അവരുടെ ആനുകൂല്യങ്ങളെല്ലാം ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ്. തേങ്ങക്ക് താങ്ങുവിലയും റബ്ബറിന് സബ്‌സിഡിയും നല്‍കാന്‍ ലക്ഷങ്ങള്‍ ഓരോ ബജറ്റുകളിലും നീക്കിവെക്കുന്നുണ്ടെങ്കിലും അതാത് സമയങ്ങളില്‍ കര്‍ഷകര്‍ക്ക് ഇതൊന്നും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Related Articles
Next Story
Share it