നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കണം

കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ളതുള്‍പ്പെടെയുള്ള നിരവധി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കോവിഡ് ഒഴിവായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അതൊന്നും പുനസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറായില്ല. രണ്ട് വര്‍ഷത്തോളമായി ഈ ബസുകള്‍ സര്‍വ്വീസ് നടത്താതായിട്ട്. വര്‍ഷങ്ങളായി ഗ്രാമീണ റൂട്ടില്‍ ഓടുന്നവയും അന്തസംസ്ഥാന ബസുകളും നിര്‍ത്തിയവയുടെ പട്ടികയിലുണ്ട്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മാത്രം 63 സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. ഇത്രയും ഷെഡ്യൂളുകളില്‍ നിന്നായി ശരാശരി ഏഴ് ലക്ഷത്തിലേറെ രൂപ പ്രതിദിന വരുമാനം ലഭിച്ചിരുന്നു. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള 17 സര്‍വ്വീസുകളാണ് നിര്‍ത്തിയത്. മൈസൂരു, കോയമ്പത്തൂര്‍ […]

കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ളതുള്‍പ്പെടെയുള്ള നിരവധി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കോവിഡ് ഒഴിവായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അതൊന്നും പുനസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറായില്ല. രണ്ട് വര്‍ഷത്തോളമായി ഈ ബസുകള്‍ സര്‍വ്വീസ് നടത്താതായിട്ട്. വര്‍ഷങ്ങളായി ഗ്രാമീണ റൂട്ടില്‍ ഓടുന്നവയും അന്തസംസ്ഥാന ബസുകളും നിര്‍ത്തിയവയുടെ പട്ടികയിലുണ്ട്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മാത്രം 63 സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. ഇത്രയും ഷെഡ്യൂളുകളില്‍ നിന്നായി ശരാശരി ഏഴ് ലക്ഷത്തിലേറെ രൂപ പ്രതിദിന വരുമാനം ലഭിച്ചിരുന്നു. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നുള്ള 17 സര്‍വ്വീസുകളാണ് നിര്‍ത്തിയത്. മൈസൂരു, കോയമ്പത്തൂര്‍ (രണ്ട്) വീരാജ് പേട്ട, മെര്‍ക്കാറ, മുള്ളൂല്‍, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഇതില്‍പെടും. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നുള്ള ആറ് ഷെഡ്യൂളുകളാണ് നിര്‍ത്തിയത്. കാസര്‍കോട് ഡിപ്പോയില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയത്. ഇതില്‍ 26 ഷെഡ്യൂളുകള്‍ ഇതുവരെ പുനസ്ഥാപിച്ചില്ല. മികച്ച വരുമാനം നേടുന്നവയുടെ പട്ടികയിലുള്‍പ്പെട്ട (എ ക്ലാസ്) മൂന്ന് സര്‍വ്വീസുകളും ഇതില്‍പെടും. മംഗളൂരു, മല്ലം, അഡൂര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണിവ. കണ്ണൂര്‍, ചെറുപുഴ, പേരാവൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഷെഡ്യൂളുകളും നിര്‍ത്തിയവയിലുണ്ട്. ഇത്രയും സര്‍വ്വീസുകള്‍ നടത്താത്തതിനാല്‍ പ്രതിദിനം ശരാശരി മൂന്നര ലക്ഷം രൂപയുടെ വരുമാനമാണ് കാസര്‍കോട് ഡിപ്പോയ്ക്ക് നഷ്ടം. കാഞ്ഞങ്ങാട് ഡിപ്പോയിലും നിര്‍ത്തലാക്കിയ 12 സര്‍വ്വീസുകളുണ്ട്. 1.30 ലക്ഷത്തോളമാണ് പ്രതിദിന നഷ്ടം. ചെറുപുഴയിലേക്കുള്ള രണ്ടും കണ്ണൂരിലേക്കുള്ള ഒന്നും നിര്‍ത്തലാക്കിയവയില്‍പെടും. മലയോരമേഖലയിലേക്കുള്ള ബസുകള്‍ നിര്‍ത്തലാക്കുമ്പോള്‍ നൂറുക്കണക്കിന് ആള്‍ക്കാരാണ് ദുരിതമനുഭവിക്കുന്നത്. രാത്രി കാലത്തും മറ്റും ഒന്നോ രണ്ടോ ബസുകള്‍ മാത്രമാവും ഉണ്ടാവുന്നത്. അത് കാത്തുനില്‍ക്കുന്നവരാണ് പാതിവഴിയിലാവുന്നത്. കാഞ്ഞങ്ങാട് ഡിപ്പോ തുടങ്ങിയത് തന്നെ മലയോരമേഖലയിലേക്കുള്ള യാത്രാ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ ജനങ്ങള്‍ കുറവായിരുന്നു. ഇന്ന് അതല്ല സ്ഥിതി. കുടിയേറ്റ മേഖലയായി ഈ ഭാഗങ്ങള്‍ മാറുകയും റോഡ് സൗകര്യങ്ങള്‍ ഏറെമെച്ചപ്പെടുകയും ചെയ്തു. എന്നിട്ടും വേണ്ടത്ര ബസുകള്‍ ഈ ഭാഗങ്ങളിലേക്കില്ല. ജനങ്ങളുടെ മുറവിളിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ബസുകളാണ് രണ്ട് വര്‍ഷത്തോളമായി ഓടാതായിരിക്കുന്നത്. ഗ്രാമീണ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ യാത്രക്കാരും സംഘടനകളും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഓട്ടം നിര്‍ത്തിയ ബസുകള്‍ മിക്കതും ചെറിയ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകളില്‍ കയറ്റിയിട്ടിരിക്കയാണത്രെ. മാസങ്ങളോളം ഇവ ഓടാതെ നിര്‍ത്തിയിട്ടതിനാല്‍ പലതും ഉപയോഗശൂന്യമാവുകയും ചെയ്തു.
തെക്കന്‍ ഭാഗങ്ങളിലും കോവിഡ് കാലത്ത് രണ്ട് വര്‍ഷത്തോളം ഒട്ടേറെ ബസുകള്‍ ഷെഡില്‍ കയറ്റിവെച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് പകരമായി പുതിയ ബസുകള്‍ അനുവദിക്കുകയോ വേറെ റൂട്ടുകളില്‍ ഓടുന്നവ നല്‍കുകയോ ചെയ്തു. മലബാറില്‍ മാത്രമാണ് ഈ സ്ഥിതി. നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ അടിയന്തിരമായി പുനരാരംഭിക്കാന്‍ നടപടി വേണം.

Related Articles
Next Story
Share it