മീനിലെ മായം; കര്‍ശന നടപടി വേണം
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടുകയുണ്ടായി. പച്ച മീന്‍ കഴിച്ച ഏതാനും പൂച്ചകള്‍ ചത്തുവീഴുകയും ചെയ്തു. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ ഏത് രാസവസ്തുവാണ് മീനില്‍ ചേര്‍ന്നതെന്ന് വ്യക്തമാവൂ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ ഭാഗത്ത് […]
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടുകയുണ്ടായി. പച്ച മീന്‍ കഴിച്ച ഏതാനും പൂച്ചകള്‍ ചത്തുവീഴുകയും ചെയ്തു. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ ഏത് രാസവസ്തുവാണ് മീനില്‍ ചേര്‍ന്നതെന്ന് വ്യക്തമാവൂ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ ഭാഗത്ത് […]
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറ് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സ തേടുകയുണ്ടായി. പച്ച മീന്‍ കഴിച്ച ഏതാനും പൂച്ചകള്‍ ചത്തുവീഴുകയും ചെയ്തു. നെടുങ്കണ്ടത്തെ ആറ് പോയിന്റുകളില്‍ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകള്‍ എറണാകുളം കാക്കനാട്ടെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ ഏത് രാസവസ്തുവാണ് മീനില്‍ ചേര്‍ന്നതെന്ന് വ്യക്തമാവൂ. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ ഭാഗത്ത് പരിശോധന നടത്തി വരികയാണ്. മീനില്‍ രാസവസ്തുക്കള്‍ കലര്‍ത്തി വില്‍ക്കുന്നത് പതിവായിരിക്കയാണ്. ദീര്‍ഘ നാളുകളോളം മത്സ്യം കേടാകാതെ സൂക്ഷിക്കാനാണ് മാരക വിഷം കലര്‍ത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യത്തിലാണ് വിഷം അമിതമായി കലക്കുന്നത്. ഫോര്‍മാലിനും സോഡിയം ബെന്‍ സോയേറ്റും അടക്കമുള്ളവ ചേര്‍ക്കുന്ന മത്സ്യം ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. മീനില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാര്‍ ഓപ്പറേഷന്‍ സാഗരറാണി എന്ന പദ്ധതി ആരംഭിച്ചത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റുകളിലും മറ്റു വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. അമോണിയയും മത്സ്യത്തില്‍ വ്യാപകമായി ചേര്‍ക്കുന്നുണ്ട്. ഇവ രണ്ടും ആരോഗ്യത്തിന് ഹാനികരമാണ്. അമോണിയ ഐസിലാണ് ചേര്‍ക്കുന്നത്. ഐസ് ഉരുകുന്നതിനെ വൈകിപ്പിക്കുകയാണ് അമോണിയ ചെയ്യുന്നത്. കാന്‍സറിനും അള്‍സറിനും ഇത് കാരണമാവും. ദഹനേന്ദ്രിയ വ്യവസ്ഥ, കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളില്‍ ഫോര്‍മാലിന്‍ തകരാറുണ്ടാക്കുന്നു. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എളുപ്പത്തില്‍ തിരിച്ചറിയാനാവും. മത്സ്യത്തിന്റെ കണ്ണിന് നിറവ്യത്യാസം വരും. മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും. ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറുകയും മത്സ്യത്തിന് കട്ടി കൂടിയുമിരിക്കും. ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു ചെറിയ ഗ്ലാസ് ഫോര്‍മാലിന്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്താല്‍ അതില്‍ 250 കിലോ മീന്‍ നാലു ദിവസം സംസ്‌ക്കരിച്ച് സൂക്ഷിക്കാം. ഐസ് ഇടുമ്പോള്‍ കൂടുതല്‍ സ്ഥലം വേണ്ടി വരുമെന്ന് മാത്രമല്ല, ചെലവും കൂടും. ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍ മീനില്‍ നിന്ന് അത് പൂര്‍ണ്ണമായും നീക്കാനാവില്ല. പിന്നീട് മീന്‍ എത്ര നന്നായി വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാലും കഴുകിയാലും പാചകം ചെയ്താലും ഫോര്‍മാലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവയില്‍ മാത്രമാണ് മുമ്പ് രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇപ്പോള്‍ ഇവിടെ നിന്ന് പിടിക്കുന്ന മത്സ്യത്തില്‍ കൂടി രാസവസ്തുക്കള്‍ കലരുന്നു. ഓപ്പറേഷന്‍ സാഗരറാണി കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വിഷം കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുകയും വേണം.