റോഡിലെ കുഴിയടക്കല്‍; പ്രസ്താവനയില്‍ മാത്രം പോര

സംസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളിലെ കുഴിയടക്കല്‍ പരാതി ലഭിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പ്രസ്താവനയില്‍ മാത്രം ഒതുങ്ങാതെ കാര്യങ്ങള്‍ നടക്കണം. ഇതിന് മുമ്പും ഇത്തരം പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്. പക്ഷെ ഒന്നും നടക്കാറില്ലെന്ന് മാത്രം. വേനലിലും വര്‍ഷകാലത്തുമെല്ലാം കുഴികള്‍ അതേപടി കിടക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ദേശീയ പാത വീതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ദേശീയ പാതയിലെ കുഴികള്‍ അടച്ചിട്ട് കാര്യമില്ല. ദേശീയ പാത കടന്നു പോകാതെ മറ്റ് റോഡുകളുടെ അറ്റകുറ്റ പണികളും കുഴിയടക്കലുമാണ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടത്. […]

സംസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളിലെ കുഴിയടക്കല്‍ പരാതി ലഭിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പ്രസ്താവനയില്‍ മാത്രം ഒതുങ്ങാതെ കാര്യങ്ങള്‍ നടക്കണം. ഇതിന് മുമ്പും ഇത്തരം പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്. പക്ഷെ ഒന്നും നടക്കാറില്ലെന്ന് മാത്രം. വേനലിലും വര്‍ഷകാലത്തുമെല്ലാം കുഴികള്‍ അതേപടി കിടക്കാറുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ദേശീയ പാത വീതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ദേശീയ പാതയിലെ കുഴികള്‍ അടച്ചിട്ട് കാര്യമില്ല. ദേശീയ പാത കടന്നു പോകാതെ മറ്റ് റോഡുകളുടെ അറ്റകുറ്റ പണികളും കുഴിയടക്കലുമാണ് അടിയന്തിരമായി പൂര്‍ത്തിയാക്കേണ്ടത്. സംസ്ഥാനത്ത് പുതുതായി ഏര്‍പ്പെടുത്തുന്ന റണ്ണിംങ്ങ് കരാര്‍ പ്രകാരമാണ് റോഡില്‍ കുഴിയുണ്ടായാല്‍ 24 മണിക്കൂറിനുള്ളില്‍ അടക്കാന്‍ നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നത്. പരിപാലന കാലാവധി കഴിഞ്ഞ റോഡുകള്‍ക്കാണിത്. പുതിയ കരാറുകാരനോ മുമ്പുണ്ടായിരുന്ന ആള്‍ക്കോ പുതിയ കരാറെടുക്കാം. 24 മണിക്കൂറിനുള്ളില്‍ നന്നാക്കിയില്ലെങ്കില്‍ കരാറുകാരന്‍ പിഴയടക്കേണ്ടി വരുമെന്നാണ് വ്യവസ്ഥയില്‍ പറയുന്നത്.
പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ 137.41 കോടി രൂപയാണ് അനുവദിച്ചത്. 117 പദ്ധതികളിലായി 2481.5 കിലോ മീറ്റര്‍ റോഡിന്റെ പരിപാലനത്തിലാണ് തുക ചെലവഴിക്കുക. കരാറുകാരന്‍ വ്യവസ്ഥ ലംഘിച്ചാല്‍ ചെലവിന്റെ 10 ശതമാനം പിഴ വകുപ്പില്‍ കെട്ടിവെക്കണം. തുടര്‍ച്ചയായി 10 തവണ വീഴ്ച്ച വന്നാല്‍ കരാര്‍ റദ്ദാക്കും. നേരത്തെ ആറ് മണിക്കുറിനുള്ളില്‍ പണികള്‍ തുടങ്ങുമെന്ന വ്യവസ്ഥയാണ് പൊതുമരാമത്ത് വകുപ്പ് ധനവകുപ്പിനയച്ച ഫയലില്‍ സൂചിപ്പിച്ചത്. ഇത് പ്രായോഗികമല്ലെന്ന് ബോധ്യമായതോടെ 24 മണിക്കൂറാക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കോ അതില്‍ താഴെയോ കാലയളവിലേക്ക് നല്‍കുന്നതാണ് റണ്ണിംങ്ങ് കരാര്‍. അതത് സമയങ്ങളില്‍ വരുന്ന ഓരോ അറ്റകുറ്റ പണിക്കും പ്രത്യേക എസ്റ്റിമേറ്റ് ടെണ്ടര്‍ തുടങ്ങിയ സാങ്കേതിക കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം. കരാറിലുള്ള എല്ലാ വ്യവസ്ഥകളും പ്രായോഗികമാക്കാനാവുമോ എന്ന് കോണ്‍ട്രാക്‌ടേര്‍സ് അസോസിയേഷന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. റോഡിന്റെ കേട്പാട് സംബന്ധിച്ച് ഫോണിലൂടെയോ നേരിട്ടോ അറിയിപ്പ് ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പണി തുടങ്ങണം. ഇല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ വഴി റോഡ് നന്നാക്കാനുള്ള സ്വാതന്ത്യം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ആദ്യമെടുത്ത കരാറുകാരന്‍ പിഴയടക്കേണ്ടി വരും. 24 മണിക്കൂര്‍ കണക്കാക്കാന്‍ രാത്രിയെന്നോ അവധി ദിവസമെന്നോ ഭേദമില്ല. ജലഅതോറിറ്റിയോ മറ്റ് സ്വകാര്യ ഏജന്‍സികളോ വഴി റോഡിനുണ്ടാകുന്ന നാശം കരാറുകാരന്‍ പരിഹരിക്കണം. 2.5 ചതുരശ്ര മീറ്ററില്‍ കൂടാത്ത നാശമുണ്ടെങ്കില്‍ മാത്രം പരിഹരിച്ചാല്‍ മതിയെന്നാണ് നിബന്ധന. നന്നാക്കി ആറ് മാസത്തിനുള്ളില്‍ വീണ്ടും തകരാറുണ്ടായാല്‍ കരാറുകാരന്‍ സ്വന്തം ചെലവില്‍ കരാര്‍ കാലാവധി കഴിഞ്ഞാലും പരിഹരിക്കണം. വ്യവസ്ഥകളൊക്കെ നല്ലതു തന്നെ ഇത് നടപ്പാക്കേണ്ടിടത്താണ് പ്രശ്‌നം. ചെറിയ കുഴികളുണ്ടാവുമ്പോള്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കാറുണ്ട്. വാഹനങ്ങള്‍ കയറിയിറങ്ങി രണ്ടോ മൂന്നോ ദിവസത്തിനകം തന്നെ വലിയ കുഴികളായി ഇവ മാറും. അതുകൊണ്ട് തന്നെ ചെലവും വര്‍ധിക്കും. മറ്റൊന്ന് പോക്കറു റോഡുകളുടെ ടാറിങ്ങും അറ്റകുറ്റ പണികളുമാണ്. ഹൈവേറോഡിനെ തന്നെ ആശ്രയിക്കാതെ നിരവധി റോഡുകള്‍ നമുക്കുണ്ട്. പക്ഷെ ഇതൊക്കെ ശോചനീയമായ നിലയിലാണ്. ഇതൊക്കെ ടാര്‍ ചെയ്തും അറ്റകുറ്റ പണി നടത്തിയും നന്നാക്കിയാല്‍ ഹൈവേ വഴിയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവും.
കാഞ്ഞങ്ങാട് നഗരത്തില്‍ തന്നെ വിശാലമായ റോഡുണ്ടെങ്കിലും തിരക്കൊഴിഞ്ഞ നേരമില്ല. നഗരത്തിന്റെ പല ഭാഗങ്ങളില്‍ കൂടിയും പോക്കറ്റ് റോഡുകളുണ്ട്. ഇതൊക്കെ നന്നാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ വിചാരിച്ചാല്‍ സാധിക്കും. മാര്‍ച്ചിന് മുമ്പ് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണം.

Related Articles
Next Story
Share it