മുലായം സിംഗ് യാദവ്
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായ മുലായം സിംഗ് യാദവിന്റെ വിയോഗംദേശീയരാഷ്ട്രീയത്തില് വരുത്തിയിരിക്കുന്ന വിടവ് വളരെ വലുതാണ്.മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പലസന്ദര്ഭങ്ങളിലും ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്ണയിക്കുകയുംനിയന്ത്രിക്കുകയും ചെയ്ത നേതാവായിരുന്നു മുലായം സിംഗ് യാദവ്.ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ദരിദ്രരുടെയും അവകാശങ്ങള്ക്കുവേണ്ടിശബ്ദമുയര്ത്തുകയും പോരാടുകയും ചെയ്ത മുലായം സിംഗ് ഇന്ത്യന്‍രാഷ്ട്രീയത്തിന് നല്‍കിയത് വില മതിക്കാനാകാത്ത സംഭാവനകളാണ്. രാംമനോഹര്ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ചുവടുപിടിച്ചാണ് മുലായം സിംഗ്രാഷ്ട്രീയരംഗത്ത് ചുവടുപിടിച്ചത്. ആറരപ്പതിറ്റാണ്ടിലേറെക്കാലമാണ് അദ്ദേഹം രാഷ്ട്രീയത്തിലുംഅധികാരത്തിലും നിറഞ്ഞുനിന്നത്. ന്യൂനപക്ഷങ്ങളും ദളിതരുംഅക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം […]

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്
വാദി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായ മുലായം സിംഗ് യാദവിന്റെ വിയോഗം
ദേശീയരാഷ്ട്രീയത്തില്‍ വരുത്തിയിരിക്കുന്ന വിടവ് വളരെ വലുതാണ്.
മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പല
സന്ദര്‍ഭങ്ങളിലും ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുകയും
നിയന്ത്രിക്കുകയും ചെയ്ത നേതാവായിരുന്നു മുലായം സിംഗ് യാദവ്.
ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ക്കുവേണ്ടി
ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്ത മുലായം സിംഗ് ഇന്ത്യന്‍
രാഷ്ട്രീയത്തിന് നല്‍കിയത് വില മതിക്കാനാകാത്ത സംഭാവനകളാണ്. രാംമനോഹര്‍
ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ചുവടുപിടിച്ചാണ് മുലായം സിംഗ്
രാഷ്ട്രീയരംഗത്ത് ചുവ
ടുപിടിച്ചത്. ആറരപ്പതിറ്റാണ്ടിലേറെക്കാലമാണ് അദ്ദേഹം രാഷ്ട്രീയത്തിലും
അധികാരത്തിലും നിറഞ്ഞുനിന്നത്. ന്യൂനപക്ഷങ്ങളും ദളിതരും
അക്രമിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം മുലായം സിംഗിന്റെ പ്രതിഷേധ
ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത
പോരാട്ടം നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ
പ്രധാനദൗത്യം. 28-ാംമത്തെ വയസില്‍ എം.എല്‍.എയാകാന്‍ സാധിച്ച മുലായംസിംഗ്
പിന്നീട് പത്തു തവണയാണ് എം.എല്‍.എയായത്. മൂന്ന് തവണ ഉത്തര്‍പ്രദേശിലെ
മുഖ്യമന്ത്രിയായ മുലായം ഏഴ് തവണ ലോക്സഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ മുലായം പ്രധാനമായും ഉന്നയിച്ച വിഷയങ്ങള്‍
ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും മറ്റ് പിന്നോക്ക
വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.
ആദ്യമായി ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്ത് തൊഴിലില്ലായ്മ വേതനം നല്‍കിയത്
മുലായം സിംഗ് യാദവാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം
മെച്ചപ്പെടുത്തുന്നതിനായി കന്യാവിദ്യാധന്‍ എന്നൊരു പദ്ധതി മുലായം
കൊണ്ടുവന്നപ്പോള്‍ ഇത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പത്താം ക്ലാസ് പാസായ
എല്ലാ പെണ്‍കുട്ടികള്‍ക്കും ഉപരിപഠനത്തിനായി നിശ്ചിത തുക നല്കിയ പദ്ധതി
തികച്ചും മാതൃകാപരമായിരുന്നു. പത്താം ക്ലാസ് പാസായ എല്ലാ
പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍ നല്കുന്ന പദ്ധതിയും മുലായം
നടപ്പാക്കിയിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി
ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയ ഇന്ത്യയിലെ അപൂര്‍വം മുഖ്യമന്ത്രിമാരില്‍
ഒരാള്‍ കൂടിയാണ് മുലായം സിംഗ് യാദവ്. ചമ്പല്‍ കാട്ടിലെ
കൊള്ളക്കാരിയായിരുന്ന ഫൂലന് ദേവിയെ തെറ്റ് തിരുത്തിപ്പിച്ച്
രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും മുലായം സിംഗാണ്. ഫൂലന് ദേവിയെ രണ്ട്
തവണ സമാജ് വാദി പാര്‍ട്ടിയിലൂടെ ലോക്സഭയിലേക്ക് അയക്കാനും മുലായത്തിന്
സാധിച്ചു. സ്ത്രീശാക്തീകരണത്തിന് മുലായം എത്രമാത്രം പ്രാധാന്യം
നല്‍കിയെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അയോധ്യാവിഷയം ഉയര്‍ത്തി
എല്‍.കെ അദ്വാനി രാജ്യവ്യാപകമായി രഥയാത്ര നടത്തിയപ്പോള്‍ യു.പിയിലെ
മണ്ണിലേക്ക് ആ യാത്രയെ കടത്തിവിടില്ലെന്ന മുലായത്തിന്റെ പ്രഖ്യാപനം
രാഷ്ട്രീയത്തിലെ വേറിട്ടതും ധീരവുമായ ശബ്ദമായി വിലയിരുത്തപ്പെട്ടിരുന്നു.
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭാംഗം, നിയമസഭാംഗം തുടങ്ങിയ
സ്ഥാനങ്ങളില്‍ അസാധാരണമായ പാടവം തന്നെയാണ് മുലായം പുലര്‍ത്തിയത്.
ദേശീയതലത്തില്‍ മതനിരപേക്ഷ ശക്തികള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള
അനുകൂല സാഹചര്യം രൂപപ്പെടുകയും പ്രാദേശിക പാര്‍ട്ടികള്‍ അതില്‍ ശക്തമായ
സ്വാധീനം ചെലുത്താനൊരുങ്ങുകയും ചെയ്യുന്ന ഘട്ടത്തില്‍ കൂടിയാണ്
മുലായത്തിന്റെ വിയോഗം. ദേശീയരാഷ്ട്രീയം എന്തൊക്കെ മാറ്റങ്ങള്‍ക്ക്
വിധേയമായാലും മുലായം സിംഗ് യാദവ് നല്കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ ആര്‍ക്കും സാധിക്കില്ല.