കുട്ടികളുടെ വാക്‌സിനിലേക്ക് കടക്കുമ്പോള്‍
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ രാജ്യം തയ്യാറെടുക്കുകയാണ്, 15നും 18നും ഇടയില്‍ പ്രായക്കാരായ കുട്ടികളുടെ കുത്തിവെപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിക്കുകയാണ്. രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിനിടയിലാണ് കുട്ടികള്‍ക്ക് എത്രയും പെട്ടന്ന് വാക്‌സിന്‍ വിതരണം ചെയ്യണമെന്ന തീരുമാനമുണ്ടായത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പിന് പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്. വാക്‌സിനുകള്‍ തമ്മില്‍ മാറിപ്പോകാന്‍ […]
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ രാജ്യം തയ്യാറെടുക്കുകയാണ്, 15നും 18നും ഇടയില്‍ പ്രായക്കാരായ കുട്ടികളുടെ കുത്തിവെപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിക്കുകയാണ്. രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിനിടയിലാണ് കുട്ടികള്‍ക്ക് എത്രയും പെട്ടന്ന് വാക്‌സിന്‍ വിതരണം ചെയ്യണമെന്ന തീരുമാനമുണ്ടായത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പിന് പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്. വാക്‌സിനുകള്‍ തമ്മില്‍ മാറിപ്പോകാന്‍ […]
കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ രാജ്യം തയ്യാറെടുക്കുകയാണ്, 15നും 18നും ഇടയില്‍ പ്രായക്കാരായ കുട്ടികളുടെ കുത്തിവെപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്നിന് ആരംഭിക്കുകയാണ്. രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിനിടയിലാണ് കുട്ടികള്‍ക്ക് എത്രയും പെട്ടന്ന് വാക്‌സിന്‍ വിതരണം ചെയ്യണമെന്ന തീരുമാനമുണ്ടായത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പിന് പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പതിയേണ്ടതുണ്ട്. വാക്‌സിനുകള്‍ തമ്മില്‍ മാറിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ഒരു കേന്ദ്രത്തിന്റെ രണ്ട് ഭാഗത്തായും വാക്‌സിന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാം. വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തിയതിന് ശേഷം മതി കുട്ടികളെ വാക്‌സിന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍. 15നും 18നും ഇടയിലുള്ള പതിനഞ്ചരലക്ഷം കുട്ടികളാണ് കേരളത്തിലുള്ളത്. രാജ്യത്താകെ 7.4 കോടി കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ് കഴിഞ്ഞ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ്് ഇന്ത്യയിലെ ശാസ്ത്രസമൂഹം കുട്ടികളുടെ വാസ്‌കിനേഷന് പച്ചക്കൊടി കാട്ടിയത്. സൈഡസ് ഹെല്‍ത്ത് കെയറിന്റെ സൈക്കോവ് ഡി വാക്‌സിനാണ് 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാനും ധാരണയായിട്ടുണ്ട്. 15നും 18നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് ശേഷമാവും 15 വയസിന് താഴെയുള്ളവര്‍ക്ക് നല്‍കുന്നത്. മുതിര്‍ന്നവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.അതിനാല്‍ മൂന്നാം തരംഗം കുട്ടികളിലാവും കൂടുതല്‍ പ്രതിഫലിക്കുക എന്ന ആശങ്ക ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ വാക്‌സിനേഷന് കൂടുതല്‍ പ്രസക്തിയേറുന്നത്. കുട്ടികള്‍ക്ക് വൈറസ് ബാധ കൂടുതലായി ബാധിക്കില്ലെന്നും അതിനാല്‍ വാക്‌സിന്‍ ആവശ്യമില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ കുട്ടികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് എളുപ്പം പടരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് പ്രശ്‌നങ്ങളുണ്ടാക്കാം. കുട്ടികളുടെ വാക്‌സിനൊപ്പം മുതിര്‍ന്നവരുടെ മുന്‍കരുതല്‍ ഡോസും പ്രസക്തമാവുന്നത് ഇത് കൊണ്ടാണ്.
കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്ത് കോവിഡ് പ്രതിരോധകുത്തിവെപ്പ് ആരംഭിച്ചത്. വാക്‌സിനേഷന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഗണ്യമായ മുന്നേറ്റം കാഴ്ചവെക്കാന്‍ നമുക്കായി എന്നതില്‍ സംശയമില്ല. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് 90 ശതമാനത്തിലേറെ പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി. കേന്ദ്രത്തില്‍ നിന്ന് പരമാവധി വേഗത്തില്‍ വാക്‌സിന്‍ എത്തിക്കാനായാല്‍ കുട്ടികള്‍ക്കുള്ള കുത്തിവെപ്പും 60 വയസിന് മുകളിലുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും പെട്ടന്ന് പൂര്‍ത്തീകരിക്കാനാവും. വാക്‌സിന് പുറമെ കോവിഡ് ചികിത്സക്ക് ഉപയോഗിക്കാന്‍ ഗുളികയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ മഹാമാരിയുടെയും ദുരിതങ്ങളുടെയും വര്‍ഷമാണ് കടന്നുപോകുന്നത്. എന്നിട്ടും ഓരോ വകഭേദത്തിന്റെയും രൂപത്തില്‍ കോവിഡ് ഇപ്പോഴും ഭീതിപരത്തുകയാണ്. നാലേ മുക്കാല്‍ ലക്ഷം പേരാണ് കോവിഡ് മഹാമാരിയില്‍ ഇന്ത്യയില്‍ മരിച്ചത്. മാസങ്ങളായി സ്ഥിതി ആശാവഹമാണെങ്കിലും ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഒമിക്രോണ്‍ അതിവേഗം പടരുകയാണ്. ഈ മാസം 22 മുതല്‍ 28 വരെയുള്ള ആഴ്ചയില്‍ 37 ശതമാനമാണ് രോഗവ്യാപന നിരക്ക് ഉയര്‍ന്നത്.
കോവിഡ് പകര്‍ച്ച വ്യാധിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ശേഷം ഇത്രയും വലിയ തോതില്‍ രോഗം വ്യാപിക്കുന്നത് ഇതാദ്യമാണ്. ഇത്തവണയും യൂറോപ്പ് തന്നെയാണ് രോഗവ്യാപനത്തിന്റെ കേന്ദ്രം. അതേ സമയം ഇന്ത്യയിലും രോഗം കുതിച്ചുയരുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കുക എന്നതിന് തന്നെയാവണം മുന്‍ഗണന നല്‍കേണ്ടത്.