മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അക്രമങ്ങള്‍
കേരളത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ട് ഏറെ ആശങ്കപ്പെടുത്തുന്നതും വേദനയുളവാക്കുന്നതുമാണ്. ഒരു ലോകവയോജനദിനം കൂടി കഴിഞ്ഞുപോയപ്പോഴും വയോജനങ്ങള്‍ അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. 2020-21 കാലയളവവില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത് 3316 കേസുകളാണ്. ഇതില്‍ 2287 കേസുകള്‍ തീര്‍പ്പാക്കിയെന്നാണ് സാമൂഹിക നീതി വകുപ്പ് പുറത്തുവിടുന്ന വിവരം. അതേ സമയം 2021-22 വര്‍ഷമായപ്പോള്‍ കേസുകളുടെ എണ്ണം 4435 ആയിരിക്കുകയാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി നാഷണല്‍ ഹെല്‍പ്പ് ലൈന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ […]
കേരളത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ട് ഏറെ ആശങ്കപ്പെടുത്തുന്നതും വേദനയുളവാക്കുന്നതുമാണ്. ഒരു ലോകവയോജനദിനം കൂടി കഴിഞ്ഞുപോയപ്പോഴും വയോജനങ്ങള്‍ അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. 2020-21 കാലയളവവില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത് 3316 കേസുകളാണ്. ഇതില്‍ 2287 കേസുകള്‍ തീര്‍പ്പാക്കിയെന്നാണ് സാമൂഹിക നീതി വകുപ്പ് പുറത്തുവിടുന്ന വിവരം. അതേ സമയം 2021-22 വര്‍ഷമായപ്പോള്‍ കേസുകളുടെ എണ്ണം 4435 ആയിരിക്കുകയാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി നാഷണല്‍ ഹെല്‍പ്പ് ലൈന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ […]
കേരളത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ട് ഏറെ ആശങ്കപ്പെടുത്തുന്നതും വേദനയുളവാക്കുന്നതുമാണ്. ഒരു ലോകവയോജനദിനം കൂടി കഴിഞ്ഞുപോയപ്പോഴും വയോജനങ്ങള്‍ അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. 2020-21 കാലയളവവില്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത് 3316 കേസുകളാണ്. ഇതില്‍ 2287 കേസുകള്‍ തീര്‍പ്പാക്കിയെന്നാണ് സാമൂഹിക നീതി വകുപ്പ് പുറത്തുവിടുന്ന വിവരം. അതേ സമയം 2021-22 വര്‍ഷമായപ്പോള്‍ കേസുകളുടെ എണ്ണം 4435 ആയിരിക്കുകയാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി നാഷണല്‍ ഹെല്‍പ്പ് ലൈന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ എല്‍ഡര്‍ ലൈന്‍ പദ്ധതി പ്രകാരമുള്ള കാള്‍ സെന്ററിലേക്ക് 2021 ഒക്ടോബര്‍ മുതല്‍ 2022 ആഗസ്ത് 24 വരെ 30, 363 കോളുകള്‍ എത്തിയെന്നറിയുമ്പോള്‍ സംസ്ഥാനത്ത് എത്രമാത്രം വയോജനങ്ങളാണ് അതിക്രമത്തിനിരയാകുന്നതെന്ന് മനസിലാക്കാവുന്നതാണ്. കുടുംബങ്ങളില്‍ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളാകുന്നതിന്റെ ദുരനുഭവങ്ങളാണ് മിക്ക മുതിര്‍ന്ന പൗരന്‍മാരും ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. വീടുകളില്‍ വയോജനങ്ങള്‍ പല തരത്തിലുള്ള ക്രൂരതകളും നേരിടുന്നുണ്ട്. സ്വത്തിന്റെ പേരില്‍ നിരവധി വയോധികര്‍ മര്‍ദിക്കപ്പെടുന്നു.ഈയിടെ വൃദ്ധപിതാവിനെ മകന്‍ പട്ടിണിക്കിട്ടുകൊന്ന സംഭവം നടന്നത് കേരളത്തില്‍ തന്നെയാണ്. കഞ്ചാവ് ലഹരിക്ക് അടിമയായ മകന്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായി. മദ്യവും കഞ്ചാവും മയക്കുരുന്നും ഉപയോഗിക്കുന്നവരുള്ള കുടുംബങ്ങളില്‍ വയോജനങ്ങളുടെ ജീവിതം ഒട്ടും സുരക്ഷിതമല്ല. ചെറുത്തുനില്‍ക്കാന്‍ പോലും ശേഷിയില്ലാതെ അവശതയില്‍ കഴിയുന്ന വൃദ്ധരാണ് കൂടുതലും അതിക്രമങ്ങള്‍ക്കിരകളാകുന്നത്. കുടുംബങ്ങളില്‍ ഒറ്റപ്പെടലും അവഗണനയും നേരിടേണ്ടിവരുന്ന നിരവധി വയോധികരുണ്ട്. ചിലര്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെടുന്നു. വൃദ്ധസദനങ്ങളില്‍ കൊണ്ടുചെന്നാക്കപ്പെടുന്നവരും കുറവല്ല. മക്കളും കുടുംബവും ദൂരദേശത്ത് കഴിയുമ്പോള്‍ വീടുകളില്‍ ഒറ്റക്ക് താമസിക്കേണ്ടിവരുന്നവരുടെ കണക്കെടുത്താല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. ഇങ്ങനെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഭവങ്ങളും ഏറെയാണ്. വയോജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാരും സാമൂഹ്യനീതി വകുപ്പും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. എല്‍ഡര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു. എല്‍ഡര്‍ ലൈനില്‍ ലഭ്യമാകുന്ന കാളുകളുടെ ആവശ്യകത അനുസരിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് രണ്ട് ജില്ലകള്‍ക്കായി ഒരു ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍ എന്ന നിലയില്‍ ഏഴ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എല്‍ഡര്‍ ലൈനിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിന് കമ്യൂണിറ്റി മീറ്റിങ്ങുകളും നടത്തിവരികയാണ്. പഞ്ചായത്ത് തലത്തിലും കുടുംബശ്രീ അംഗങ്ങള്‍ക്കും അംഗണ്‍വാടി ജീവനക്കാര്‍ക്കും പ്രത്യേകമായി ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നു. ഇതിനെല്ലാമുപരിയായി കുടുംബങ്ങളില്‍ വയോജനങ്ങള്‍ മര്‍ദനവും പീഡനവും അനുഭവിക്കുന്നുണ്ടോയെന്ന് കണ്ടെത്താനും തടയാനും ആവശ്യമായ വിവരശേഖരണം കേരളത്തിലെ എല്ലാ തദ്ദേശ തലങ്ങളിലും നടത്തണം. ഇതുസംബന്ധിച്ച് മുമ്പ് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാന്‍ സാധിക്കാതിരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്.