റെയില്‍വെ; ഇളവുകള്‍ പ്രഖ്യാപിക്കണം

കോവിഡിന് മുമ്പുണ്ടായിരുന്ന ഭൂരിഭാഗം ഇളവുകളും റെയില്‍വെ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള ഇളവ് ഒഴിവാക്കിയിരിക്കയാണ്. റെയില്‍വെ ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തുമ്പോള്‍ നഷ്ടമാകുന്നത് 10 വിഭാഗങ്ങളിലെ 38 സൗജന്യ നിരക്കുകളാണ്. കോവിഡ് കാരണത്താല്‍ റെയില്‍വെ നിര്‍ത്തിയ സൗജന്യ നിരക്കില്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ക്കുള്ള 15 ഇളവുകള്‍ മാത്രമാണ് നല്‍കുന്നത്. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള അംഗപരിമിതക്വാട്ടയും രോഗികള്‍ക്കുള്ള യാത്രാ ഇളവും മാത്രമാണ് നിലവിലുള്ളത്. രോഗികള്‍ക്കുള്ള വിഭാഗത്തില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ യാത്ര സൗജന്യമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഒമ്പത് […]

കോവിഡിന് മുമ്പുണ്ടായിരുന്ന ഭൂരിഭാഗം ഇളവുകളും റെയില്‍വെ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള ഇളവ് ഒഴിവാക്കിയിരിക്കയാണ്. റെയില്‍വെ ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തുമ്പോള്‍ നഷ്ടമാകുന്നത് 10 വിഭാഗങ്ങളിലെ 38 സൗജന്യ നിരക്കുകളാണ്. കോവിഡ് കാരണത്താല്‍ റെയില്‍വെ നിര്‍ത്തിയ സൗജന്യ നിരക്കില്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ക്കുള്ള 15 ഇളവുകള്‍ മാത്രമാണ് നല്‍കുന്നത്. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള അംഗപരിമിതക്വാട്ടയും രോഗികള്‍ക്കുള്ള യാത്രാ ഇളവും മാത്രമാണ് നിലവിലുള്ളത്. രോഗികള്‍ക്കുള്ള വിഭാഗത്തില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ യാത്ര സൗജന്യമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഒമ്പത് ഇളവുകളാണ് എടുത്തു കളഞ്ഞത്. അണ്‍ റിസര്‍വ്ഡ് വണ്ടികളില്‍ സ്റ്റുഡന്റ്‌സ് സീസണ്‍ മാത്രം അനുവദിച്ചു. സീനിയര്‍ സിറ്റിസണ്‍ (40-50 ശതമാനം), അവാര്‍ഡീസ് (50 മുതല്‍ 75 ശതമാനം), വാര്‍ വിഡോസ് (75ശതമാനം), യൂത്‌സ് (50മുതല്‍ 100 ശതമാനം വരെ), കിസാന്‍സ് (25 മുതല്‍ 50 വരെ) തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് എടുത്തു കളഞ്ഞത്. 60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 58 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കും നല്‍കിയിരുന്ന എല്ലാ ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു. ആകെയുള്ളത് സീനിയര്‍ സിറ്റിസണ്‍ ക്വാട്ടയില്‍ കണ്‍ഫേംഡ് ലോവര്‍ ബര്‍ത്ത് മാത്രമാണ്. പക്ഷെ നിരക്ക് പൂര്‍ണ്ണമായും നല്‍കണം. ഈ ആനുകൂല്യങ്ങള്‍ നിര്‍ത്തിയതിന് പുറമെ വണ്ടികളില്‍ ജനറല്‍ കോച്ചുകളില്ലാതെ ഓടുന്നതും വലിയ ദുരിതമാണ്. മുഴുവന്‍ കോച്ചുകളും സിറ്റിംഗ് സീറ്റുള്ള അന്ത്യോദയ എക്‌സ്പ്രസ് പോലും സാധാരണ ടിക്കറ്റുകാരെ കയറ്റില്ല. മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസിലടക്കം സീറ്റ് റിസര്‍വ് ചെയ്യണം. സ്വീപ്പര്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റില്‍ പെടുന്ന അടിയന്തിര യാത്രക്കാര്‍ക്ക് മാറിക്കയറാന്‍ നിലവില്‍ ഒരു വണ്ടിയിലും ജനറല്‍ കോച്ചില്ല. ജനറല്‍ കോച്ച് പുനഃസ്ഥാപിക്കുന്നത് കേരളത്തില്‍ വൈകുകയാണ്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള രണ്ട് വണ്ടികളില്‍ സാധാരണ ടിക്കറ്റും സീസണും നല്‍കിതുടങ്ങിയത് ആശ്വാസമാണ്. നവംബര്‍ 25 മുതല്‍ പരശുറാമിനും ഏറനാടിനും ഒപ്പം മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എന്നിവയിലും ജനറല്‍ കോച്ച് വന്നു. പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാനും റെയില്‍വെ തയ്യാറായിട്ടില്ല. ലോക്കോ പൈലറ്റുമാരില്ലെന്ന കാരണമാണ് പറയുന്നത്. നിലവില്‍ 55 ലോക്കോ പൈലറ്റുമാരുടെ ഒഴിവ് പാലക്കാട് ഡിവിഷനിലുണ്ട്. ഒരാള്‍ അവധിയെടുത്താല്‍ സര്‍വ്വീസ് മുടങ്ങുമെന്ന അവസ്ഥയാണത്രെ ഉള്ളത്. പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കുന്ന 57 ലോക്കോ പൈലറ്റുമാരുടെയും മെയിന്‍ വണ്ടികള്‍ ഓടിക്കുന്ന 15 പേരുടെയും ഒഴിവ് നികത്തിയിട്ടില്ല.
തീവണ്ടികളെ ആശ്രയിച്ച് സ്ഥിരം യാത്ര ചെയ്യുന്ന നിരവധി ജീവനക്കാരും വിദ്യാര്‍ത്ഥികളുമുണ്ട്. മംഗളൂരുവില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മംഗളൂരുവിലെത്തണമെങ്കില്‍ തീവണ്ടിയെ ആശ്രയിക്കണം. അവര്‍ക്ക് എക്‌സ്പ്രസ് വണ്ടികളില്‍ വലിയ തുക മുടക്കേണ്ടി വരുന്നു പാസഞ്ചര്‍ വണ്ടികളില്‍ സീസണ്‍ ടിക്കെറ്റെടുത്താല്‍ മുഴുവന്‍ തുകയുടെ നാലില്‍ ഒന്ന് കൊണ്ട് അവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയിരുന്നു. പാസഞ്ചര്‍ വണ്ടികള്‍ ഇല്ലാതായതോടെ അവര്‍ക്കാണ് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. മംഗളൂരുവില്‍ ചികിത്സാര്‍ത്ഥം പോകുന്നവരും നിരവധിയാണ്. ഇവര്‍ക്കും എക്‌സ്പ്രസ് വണ്ടികളില്‍ വലിയ തുക നല്‍കേണ്ടി വരുന്നു. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കാനും റദ്ദാക്കിയ വണ്ടികള്‍ തിരികെ കൊണ്ടു വരാനും കഴിയണം.

Related Articles
Next Story
Share it