• #102645 (no title)
  • We are Under Maintenance
Monday, September 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മൊബൈല്‍ ഗെയിം; കുട്ടികളെ രക്ഷപ്പെടുത്തണം

UD Desk by UD Desk
November 25, 2021
in EDITORIAL
A A
0

മൊബൈല്‍ ഗെയിം കളിച്ച് മരണത്തിലേക്ക് വഴുതി വീഴുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ റിപ്പോര്‍ട്ട് പലപ്പോഴായി മാധ്യമങ്ങളില്‍ നിറയുകയാണ്. ഏതാനും ദിവസം മുമ്പ് ഇരിങ്ങാലക്കുടയില്‍ ആകാശ് എന്ന 14കാരന്‍ കുളത്തില്‍ ചാടിയാണ് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ കളിച്ച് പണം നഷ്ടപ്പെട്ട കാര്യം വീട്ടുകാര്‍ അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് കുളത്തില്‍ ചാടി മരിച്ചത്. ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഗെയിം കളിച്ച് ആകാശിന് 5000 രൂപയാണ് നഷ്ടമായത്. അച്ഛന്‍ ഇക്കാര്യം അറിഞ്ഞെങ്കിലും കുട്ടിയോട് സംസാരിച്ചിരുന്നില്ല. എന്നാല്‍ പണം നഷ്ടപ്പെട്ടത് അച്ഛന്‍ അറിഞ്ഞുവെന്ന് മനസ്സിലാക്കിയ വിഷമത്തില്‍ കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്നാണ് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ കുളത്തില്‍ ജഡം കണ്ടത്. ഏതാണ് ഇതേ ദിവസം തന്നെ ചിറയിന്‍കീഴ് മുടപ്പുരത്ത് 14കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയുണ്ടായി. കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ. എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സാബിദ് മുഹമ്മദാണ് മരിച്ചത്. സാബിത് ഉപയോഗിച്ചിരുന്ന ഫോണ്‍ ആദ്യം പരിശോധിച്ചപ്പോള്‍ ചില സാധാരണ ഗെയിമുകള്‍ മാത്രമാണ് കണ്ടത്. എന്നാല്‍ രഹസ്യ പാസ്‌വേര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ ഗെയിം ആപ്പുകള്‍ ഉപയോഗിച്ചിരുന്നതായി പിന്നീട് മനസ്സിലായി. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. സംഭവദിവസം നോട്ടെഴുതാനുണ്ടെന്ന് പറഞ്ഞ് കുട്ടി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായപ്പോഴാണ് കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഫോണില്‍ കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷനില്‍ പ്രത്യേക പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സാബിത് ഗെയിമുകള്‍ ഒളിപ്പിച്ചിരുന്നത്. മൊബൈല്‍ കളിച്ചതിന് അമ്മ ശാസിച്ചതിന് വീട് വിട്ടിറങ്ങി 15 കാരന് ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. ആത്മഹത്യ ശ്രമത്തിനിടയില്‍ വീട്ടുകാര്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി. മറ്റൊരു 14കാരന്‍ ഗെയിം കളിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ വഴിയിലേക്കിറങ്ങി ആളുകളോട് പണം ഇരന്നു വാങ്ങുകയായിരുന്നു. കഥകളെ വെല്ലുന്ന ഇത്തരത്തിലുള്ള അനുഭവങ്ങല്‍ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. ഗെയിമുകളും കമ്പ്യൂട്ടറും ഒക്കെത്തന്നെയാണ് എല്ലായിടത്തും വില്ലന്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗെയിം ഭ്രമം കൂടുന്നതായാണ് അധ്യാപകരും മാനസികാരോഗ്യ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നത്. മൊബൈല്‍ ഉപയോഗവും ഗെയിമും നിഷേധിക്കുമ്പോള്‍ 14നും 18നും ഇടയില്‍ പ്രായമുള്ളവര്‍ അക്രമാസക്തരാവുകയാണ്. ഇതില്‍ ചെറിയ പ്രായത്തിലുള്ളവരില്‍ ശ്രദ്ധക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈല്‍ഡ് ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ അധികവും ഓണ്‍ലൈന്‍ ഉപയോഗവുമായി ബന്ധപ്പെട്ടാണത്രെ. മൊബൈല്‍ ഗെയിമിന് അടിയായ കുട്ടികള്‍ ക്ലാസില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ശ്രദ്ധക്കുറവ്, ആശയ വിനിമയക്കുറവ് എന്നിവയും കണ്ടുവരുന്നു. ഇവര്‍ എപ്പോഴും തനിച്ചിരിക്കാനോ മുറിയടച്ചിരിക്കാനോ ആണ് താല്‍പര്യപ്പെടുന്നത്. അകാരണമായ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കും. വീട്ടില്‍ നിന്നുള്ള ശ്രദ്ധയും സ്‌കൂളില്‍ നിന്നുള്ള ശ്രദ്ധയും ഉണ്ടാവണം. രണ്ട് മുതല്‍ അഞ്ച് വയസ് വരെ യുള്ള കുട്ടികളില്‍ സ്‌ക്രീന്‍ ഉപയോഗം കഴിവതും ഒഴിവാക്കണം. മറിച്ചുള്ള സാഹചര്യങ്ങളില്‍ മുതിര്‍ന്നവരുടെ സാന്നിധ്യം വേണം. അഞ്ച് മുതല്‍ 18 വയസ്‌രെയുള്ളവര്‍ക്ക് സ്‌ക്രീന്‍ ഉപയോഗത്തിന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇത് കുട്ടികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. കുടുംബാംഗങ്ങളുടെ ശ്രദ്ധ കിട്ടുന്ന രീതിയില്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും വെക്കാന്‍ ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മുറിയടച്ചിട്ട് വെണ്ടെന്ന് നിര്‍ദ്ദേശിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ വന്നതോടെയാണ് എല്ലാ കുട്ടികളുടെയും കൈകളില്‍ മൊബൈലും കമ്പ്യൂട്ടറുമെത്തിയത്. രക്ഷിതാക്കളും അധ്യാപകരും തന്നെയാണ് കുട്ടികളെ ശ്രദ്ധിക്കാന്‍ മുന്നോട്ട് വരേണണ്ടത്.

ShareTweetShare
Previous Post

ശക്തി മില്‍സ് കൂട്ടബലാത്സംഗം; മൂന്ന് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി; വധശിക്ഷ ഒഴിവായാല്‍ പുനര്‍വിചിന്തനത്തിന് അവസരമുണ്ടാകുന്നുവെന്ന് കോടതി

Next Post

മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ല-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

Related Posts

ഇരകളുടെ കണ്ണീര് കാണാതെ പോകരുത്

September 25, 2023

ജനറല്‍കോച്ചുകള്‍ വെട്ടിച്ചുരുക്കുന്ന ക്രൂരവിനോദം

September 22, 2023

ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിക്കരുത്

September 21, 2023

ഒറ്റനമ്പര്‍ ചൂതാട്ടം എന്ന വിപത്ത്

September 20, 2023

റോഡിലെ മരണക്കുഴികളില്‍ പൊലിയുന്ന ജീവനുകള്‍

September 19, 2023

ബി.പി.എല്‍ കാര്‍ഡ് നല്‍കുന്നതിലെ വിവേചനങ്ങള്‍

September 18, 2023
Next Post

മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ല-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS