കോവിഡ്: വാക്‌സിന്‍ എടുക്കാത്തവര്‍ എടുക്കണം

കോവിഡിന്റെ തീവ്രത കുറഞ്ഞുവരികയാണെന്നത് ആശ്വാസം തരുന്ന കാര്യമാണ്. എന്നാല്‍ കോവിഡിനെതിരെയുള്ള കുത്തിവെപ്പ് എടുക്കാതെ ഇപ്പോഴും അലംഭാവം കാണിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇതിനെതിരെ ചില രാജ്യങ്ങള്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്താനും വാക്‌സിന്‍ എടുപ്പിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിക്കിത്തിരക്കി എത്തി വാക്‌സിന്‍ സ്വീകരിച്ച ലക്ഷക്കണക്കിനാളുകളുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ധരിച്ച് മാറിനിന്നവരും ഉണ്ട്. മുമ്പ് വാക്‌സിന്‍ ലഭ്യത കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ടത്ര വാക്‌സിന്‍ എല്ലാ കേന്ദ്രങ്ങളിലും വേണ്ടത്ര മരുന്ന് എത്തിയിട്ടുണ്ട്. […]

കോവിഡിന്റെ തീവ്രത കുറഞ്ഞുവരികയാണെന്നത് ആശ്വാസം തരുന്ന കാര്യമാണ്. എന്നാല്‍ കോവിഡിനെതിരെയുള്ള കുത്തിവെപ്പ് എടുക്കാതെ ഇപ്പോഴും അലംഭാവം കാണിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇതിനെതിരെ ചില രാജ്യങ്ങള്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്താനും വാക്‌സിന്‍ എടുപ്പിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിക്കിത്തിരക്കി എത്തി വാക്‌സിന്‍ സ്വീകരിച്ച ലക്ഷക്കണക്കിനാളുകളുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ധരിച്ച് മാറിനിന്നവരും ഉണ്ട്. മുമ്പ് വാക്‌സിന്‍ ലഭ്യത കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ടത്ര വാക്‌സിന്‍ എല്ലാ കേന്ദ്രങ്ങളിലും വേണ്ടത്ര മരുന്ന് എത്തിയിട്ടുണ്ട്. എന്നിട്ടും പലരും വാക്‌സിന്‍ എടുക്കാനും തയ്യാറായിട്ടില്ല. ഇതില്‍ കുറേ പേര്‍ ഒരു വാക്‌സിന്‍ മാത്രം എടുത്തവരുണ്ട്. കാസര്‍കോട് ജില്ലയില്‍ 8000ത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളത്. ആദ്യ ഡോസ് എടുത്ത് 28നും 42നും ഇടയിലുള്ള ദിവസങ്ങളില്‍ രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ മൂന്നും നാലും മാസം കഴിഞ്ഞിട്ടും രണ്ടാം കുത്തിവെപ്പ് എടുത്തിട്ടില്ല. 1.80 ലക്ഷം ഡോസ് കോവാക്‌സിനാണ് വിതരണം ചെയ്തത്. ബാക്കി മുഴുവന്‍ കോവിഷീല്‍ഡാണ്. കോവിഷീല്‍ഡ് കുത്തിവെച്ചവരിലും രണ്ടാം ഡോസ് എടുക്കാത്തവരുണ്ട്. എന്നാല്‍ ഇത് നാമമാത്രമാണ്, കോവിഡ് പ്രതിരോധത്തിന്റെ ആദ്യ കുത്തിവെപ്പ് ജില്ലയില്‍ 99 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 75 ശതമാനത്തിലേറെ തദ്ദേശ സ്ഥാപനങ്ങളും ഒന്നാം കുത്തിവെപ്പ് നൂറു ശതമാനം കൈവരിച്ചു. 18 വയസിന് മുകളില്‍ 10-50 ലക്ഷത്തോളം പേരുണ്ട്. ഇവരില്‍ ഒരു ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമാണ് കുത്തിവെക്കാന്‍ ബാക്കിയുള്ളത്. വിദേശത്ത് പോയവര്‍, കോവിഡ് പിടിപെട്ട് 90 ദിവസം പൂര്‍ത്തിയാകാത്തവര്‍, അലര്‍ജിരോഗമുള്ളവര്‍ എന്നിവരാണ് ഇത്തരം പട്ടികയിലുള്ളത്. കോവാക്‌സിന്‍ കുത്തിവെക്കാത്ത 8000 പേരില്‍ 10 ശതമാനം പേര്‍ വിദേശത്ത് പോയവരില്‍ പെടുമെന്നാണ് കണക്ക് കൂട്ടുന്നത്. പ്രതിരോധ കുത്തിവെപ്പിനുള്ള കോവീഷീല്‍ഡും കോവാക്‌സിനും ആവശ്യത്തിന് സ്റ്റോക്കുണ്ട്. നേരത്തെ ഇവ യഥേഷ്ടം കിട്ടാത്ത പ്രശ്‌നമായിരുന്നു. ഇപ്പോള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ എടുക്കാം. രണ്ടാം ഡോസ് എടുക്കാതെ മാറി നില്‍ക്കുന്നവര്‍ മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്തുമെന്ന കാര്യം മറക്കരുത്. ഒന്നാം ഡോസ് എടുത്താല്‍ മതിയെന്ന ചിന്ത ചിലരിലുണ്ട്. അത് മാറണം. ഒന്നാം ഡോസ് കൊണ്ട് പാതി പ്രതിരോധം മാത്രമേ ആകുന്നുള്ളു. വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് വന്നുകൂടായ്കയില്ല. എന്നാല്‍ ഇത്തരം കേസുകളില്‍ ഒരാള്‍ക്കും രോഗം ഗുരുതരാവസ്ഥയിലെത്തിയിട്ടില്ല. കുട്ടികള്‍ മുഴുവന്‍ വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുണ്ട്. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കുട്ടികളിലേക്ക് എളുപ്പം രോഗമെത്താം. സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ പുറത്ത് എത്തിയിട്ടുണ്ടെന്ന കാര്യം മറക്കരുട്. ബസിലും ഓട്ടോയിലും തുടങ്ങി പൊതുവാഹനങ്ങളില്‍ കയറുന്ന കുട്ടികളുടെ സുരക്ഷിതത്വം നോക്കണം. അവര്‍ക്കുള്ള കരുതല്‍ കൂടിയാണ് ഓരോ ആളും രണ്ട് ഡോസ് എടുത്ത് പ്രതിരോധശേഷി കൈവരിക്കേണ്ടത്. കോവിഡിന്റെ മൂന്നാം തരംഗഭീഷണി ഒഴിവായിട്ടില്ല. എപ്പോള്‍ വേണമെങ്കിലും അതുണ്ടാവാം. വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ ഇത് കരുതിയിരിക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും തല ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇത് മൂര്‍ധന്യത്തിലെത്തുമെന്നും അഞ്ച് ലക്ഷം പേര്‍ കൂടി മരിക്കാനിടയുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഇ) പറയുന്നത്. ഡെല്‍റ്റ വകഭേദം ശക്തിയാര്‍ജ്ജിച്ചതോടെ വലിയ തോതിലാണ് രോഗം പകരുന്നത്. മതിയാവോളം വാക്‌സിന്‍ ലഭ്യമാവാത്തതാണ് ഇവിടുത്തെ പ്രശ്‌നം. സ്‌പെയിനില്‍ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെങ്കിലും ജര്‍മ്മനിയില്‍ 66 ശതമാനത്തിനും മാത്രമാണ് രണ്ട് ഡോസും ലഭിച്ചത്. നെതര്‍ലാന്റില്‍ രോഗം ബാധിച്ച് ആസ്പത്രിയില്‍ എത്തുന്നവരുടെ എണ്ണം നേരത്തെയുള്ളതിന്റെ ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്.
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ചില രാജ്യങ്ങള്‍ റേഷന്‍ നിഷേധിക്കുകയും വീടിന് പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും കര്‍ശന നടപടികള്‍ ഉണ്ടായെങ്കിലേ വാക്‌സിന്‍ എടുക്കാത്തവര്‍ പുറത്തുവരു.

Related Articles
Next Story
Share it